∆ ആഴങ്ങളിൽ ∆ 3 [രക്ഷാധികാരി ബൈജു] 72

Views : 2435

” എടാ നീ  ഈ മനസ്സിൻ്റെ കുറവും നോക്കിയിരുന്നു കാലം കളയല്ലേ. എന്തേലും സംഭവിക്കട്ടെ വരും പോലെ. നീ കൂളായിട്ട് ഇരുന്നെ.. ആ പിന്നൊരു കാര്യം, പെങ്കൊച്ചിനോട് സംസാരിക്കാൻ വിടുമ്പോ അവിടെ നടന്നപോലെ കഥയും കേട്ട് സഹായിക്കാൻ പോയി ഇവിടേം ആ സുഭാഷിൻ്റെ കഞ്ഞിയിൽ പാറ്റ ഇടരുത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ വിട്ടേക്കുക. കേട്ടല്ലോ നീ….. ”

 

“മ്മ് ശെരി…”

 

“മോനെ അവരു റെഡി ആണ് കേട്ടോ,നമുക്ക് ചെല്ലാം…” എന്നു പറഞ്ഞ് സുഭാഷ് തിരികെ വന്നു.

 

“അതേ ചേട്ടൻ വീടു പറഞ്ഞില്ല ഏതാണെന്ന്…?”

 

“അഭിമോൻ വണ്ടിയെടുത്തോ ഞാൻ പറയാം…”

 

അങ്ങനെ വണ്ടി ഓടിത്തുടങ്ങി. ഒരു പത്തുമിനിറ്റ് കഴിഞ്ഞ ഉടൻ പുറകിൽ നിന്നുമുള്ള നിർദ്ദേശമെത്തി..

 

” അവിടെ ആ വളവിന്  വേലിക്കൊന്നകൊണ്ട് വേലിതീർത്തൊരു വസ്തു കണ്ടില്ലേ അവിടെ ഒതുകിക്കോ വണ്ടി.”

 

അങ്ങനെ പുള്ളിയുടെ നിർദ്ദേശ പ്രകാരം വണ്ടി അവിടെയൊതുക്കിയ ശേഷം ഞങ്ങളിറങ്ങി…..

പറമ്പിൻ്റെ ഇരുവശവും റോഡിറമ്പും  വേലികൊന്നകൊണ്ടു തന്നെ അതിരുതീർത്തൊരു  പറമ്പ്. ആ വേലിക്കിടയിലൂടെ തന്നെ ഒരു ഓട്ടോ സഞ്ചരിക്കാൻ പാകത്തിന് വഴിയുണ്ട്. ഞങ്ങൾ വന്നത് ബൊലേറോ ആയതിനാൽ വണ്ടി ഒതുക്കി നടക്കുകയെ നിവർത്തിയൊള്ളു. റോഡിൽ നിന്നുമൽല്പം ഉള്ളിലേക്ക് നടക്കണം വീടെത്താൻ. അങ്ങനെ മെല്ലെ ഞങ്ങൾ നടക്കുന്ന വേളയിലാണ് ഞങ്ങൾക്കഭിമുഖമായി മ്ലാനമാർന്ന  മുഖത്തോടെ ഒരു മനുഷ്യൻ കടന്നുവെരുന്നത് കണ്ടത്. അയാളെ കണ്ടപാടെ സുഭാഷിൻ്റെ കുശലാന്വേഷണവും  തുടങ്ങി….

 

” എന്തുണ്ട് ഗോവിന്ദേട്ടാ… എങ്ങോട്ടെക്കാ ഇപ്പൊ ഈ ഉച്ചമയക്കത്തിൻ്റെ നേരത്ത്…? ”

 

” ഒന്നു കവല വരെ പോവാടവ്വെ… വീട്ടിലിരുന്നാ മടുപ്പാന്നെ… ശരിയാവുകേല….!”

 

” അതെന്നാ ഗോവിന്ദേട്ടാ. എന്തു പറ്റി…? “

Recent Stories

The Author

രക്ഷാധികാരി ബൈജു

10 Comments

  1. ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത് super story 🔥

  2. തുടക്കം ഒന്നും കിട്ടീല പിന്നെ പേര് അടിച്ചു അങ്ങനെ പോയി ആത്യ ഭാഗം വായിച്ചു കഥ നന്നായിട്ടുണ്ട് പുറമെ ഉള്ള കാലിന്റെ കുറവിനെക്കാളും ആ വലിയ മനസിനെ കാണാൻ പറ്റുന്നുണ്ട് നല്ല തങ്ക പെട്ട മനസാണ് നല്ലൊരു തീമുണ്ട്‌ ബാക്കിയും തരണം
    സ്നേഹത്തോടെ റിവാന💟

    1. രക്ഷാധികാരി ബൈജു

      മുൻപ് upload ചെയ്തതിൻ്റെ ബാക്കി പോലെ തന്നെയാണ് ഇതും upload ചെയ്തത് എന്താ പറ്റിയതെന്ന് അറിയില്ല.തുടക്കം മുതൽ അന്വേഷിച്ചു വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ❤️. ബാക്കി എഴുതി തുടങ്ങി. തുടക്കക്കാരൻ ആണ് അതിൻ്റെ ഒരു പരിചയകുറവുണ്ട്. ബാക്കിയും തീർച്ചയായും ഇടും റിവാന 💖🤗.

  3. ❤❤❤

  4. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. രക്ഷാധികാരി ബൈജു

      💖

  5. ❣️❣️❣️

    1. രക്ഷാധികാരി ബൈജു

      💖

    1. രക്ഷാധികാരി ബൈജു

      💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com