ആകെയുള്ളത് രണ്ടുറ്റ സുഹൃത്തുക്കളാണ് അതിലൊരാളാണ് ഇപ്പൊ എൻ്റൊപ്പം അവിടെ ഇരുന്നത്. പിന്നെ കാലിന് ഒരു ചെറിയ കുഴപ്പ***” അതു മുഴുകിപ്പിക്കാൻ അവള് കൂട്ടാക്കിയില്ല…
” അറിയാമേട്ടാ ബ്രോക്കർ അച്ഛനോട് പറഞ്ഞിരുന്നു എല്ലാം. പേരും പഠിപ്പും അച്ഛൻ പറഞ്ഞില്ലെ ഏട്ടാ. ഞാനിനി പറയാൻ പോകുന്ന കാര്യം ഏട്ടൻ കേൾക്കണം എന്നിട്ട് എന്നെയൊന്നു സഹായിക്കണം.”
” കുട്ടി പറ… എന്തേ കാര്യം പഠിപ്പ് കഴിഞ്ഞു മതി കല്യാണമെന്നാണോ..? ”
” അത് ഒരു കാര്യം പക്ഷെ…. ഏട്ടാ എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ്…!”
” ഓ അങ്ങനെയാണോ. പിന്നെന്തിനാ കുട്ടി ഇങ്ങനെ ചായകൊടുക്കാനായി തയ്യാറായി നിന്നെ നീ. കാര്യം വീട്ടിൽ പറഞ്ഞൂടെ. വെറുതെ അവരേം വരുന്നവരേം വിഡ്ഡിവേഷം കെട്ടിക്കാതെ…”
” അവർ സമ്മതിക്കില്ലേട്ടാ. രാഹുൽ പുറത്താണ് എൻ്റെ പഠിപ്പ് കഴിയുമ്പോഴേക്കും അവനും വരും എന്നിട്ട്…!!!!”
“ഒളിച്ചോട്ടമാരിക്കുമെല്ലെ….! നിങ്ങൾക്കൊക്കെ കുറച്ചൂടെ വിവരം വേണ്ടെ ഒന്നുമില്ലേലും ഇത്രേം പഠിപ്പില്ലെ. അവൻ എത്തിയ ശേഷം ഒരു ബ്രോക്കറിനെ വിട്ട് ആലോചിക്കാൻ പറ അച്ഛനമ്മമാരുടെ പ്രാക്ക് വാങ്ങാതെ. ഇനി അയാൾക്ക് അറിയാവുന്ന ബ്രോക്കർമാരില്ലേൽ എന്നെ contact ചെയ്യാൻ പറ ഞാൻ നമ്മുടെ ബ്രോക്കറെ അറേഞ്ച് ചെയ്തു വിടാം… ഇതാ നമ്പർ. അപ്പൊ എന്നാ ഇനി നിൽക്കുന്നില്ല ഇറങ്ങുവാ. ” ഇത്രേം പറഞ്ഞ് ആ മുറിയിൽനിന്നും ഇറങ്ങാൻ നേരമാണ് അപ്പുറത്തെ വീട്ടിൽ നിന്നും
വിളി കേട്ടത്…
” ഡീ… ഡീ കൊച്ചേ… എവിടാണോ പോയി നിൽക്കുന്നെ ആ നാശം… ” ഒരു മധ്യവയസ്കയാണത് ആ ശബ്ദം കേട്ടാലറിയാം. പെട്ടെന്നാണന്നേരം ഞങ്ങൾ വന്നവഴി കണ്ട മനുഷ്യൻ പറഞ്ഞത് ഞാനോർത്തത്.
” രേണുകേ ഇപ്പൊ ആ കുട്ടിയെ വിളിച്ച വീടാണോ ഈ ഗോവിന്ദൻ എന്ന് പറഞ്ഞ ആളുടെ വീട്…”
” അതെ എന്താ ഏട്ടാ…!”
” ഡീ ഇങ്ങോട്ട് വാടി വേഗം. ഡീ അമ്മൂ…!” വീണ്ടും അപ്പുറത്ത് നിന്ന് ശബ്ദങ്ങൾ കേൾക്കുന്നു…
ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത് super story ?
തുടക്കം ഒന്നും കിട്ടീല പിന്നെ പേര് അടിച്ചു അങ്ങനെ പോയി ആത്യ ഭാഗം വായിച്ചു കഥ നന്നായിട്ടുണ്ട് പുറമെ ഉള്ള കാലിന്റെ കുറവിനെക്കാളും ആ വലിയ മനസിനെ കാണാൻ പറ്റുന്നുണ്ട് നല്ല തങ്ക പെട്ട മനസാണ് നല്ലൊരു തീമുണ്ട് ബാക്കിയും തരണം
സ്നേഹത്തോടെ റിവാന?
മുൻപ് upload ചെയ്തതിൻ്റെ ബാക്കി പോലെ തന്നെയാണ് ഇതും upload ചെയ്തത് എന്താ പറ്റിയതെന്ന് അറിയില്ല.തുടക്കം മുതൽ അന്വേഷിച്ചു വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ❤️. ബാക്കി എഴുതി തുടങ്ങി. തുടക്കക്കാരൻ ആണ് അതിൻ്റെ ഒരു പരിചയകുറവുണ്ട്. ബാക്കിയും തീർച്ചയായും ഇടും റിവാന ??.
❤❤❤
?????
?
❣️❣️❣️
?
?❤️
?