∆ ആഴങ്ങളിൽ ∆ 3 [രക്ഷാധികാരി ബൈജു] 72

“മ് കേട്ടു.”

 

” അതാണ് കേട്ടോ വീട്.”

സുഭാഷ് അറിയിപ്പ് നൽകി.

 

ഞങ്ങൾ നടന്നുവരുന്നത് കണ്ടിട്ടാകും പെൺകുട്ടിയുടെ അച്ഛൻ ഞങ്ങളെ സ്വീകരിക്കാൻ എന്നോണം മുറ്റത്തേക്കിറങ്ങി.

പ്രസന്നമായ പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.

ആദ്യം പെണ്ണുകാണലിനു പോയ വീട്ടിലെ അത്ര ഗാംഭീര്യമാർന്ന സൗവകര്യങ്ങൾ ഒന്നും തന്നെ ഇവിടില്ല എന്നാല് ഉള്ളത് അടുക്കിനും ചിട്ടക്കും അറേഞ്ച് ചെയ്തിരിക്കുന്നു. ഞങ്ങളെ അവിടെ ഇട്ടിരിക്കുന്നതായ  മൂന്ന് കസേരയിലേക്ക് ഇരുത്തിയ ശേഷം അദ്ദേഹം മറുവശത്തെ ബഞ്ചിൽ ഇരുന്നു. ആദ്യം ചെന്നിടത്ത് കണ്ടത്ര ആളുകൾ ഇവിടെയില്ല. ഇരുന്നല്പം കഴിഞ്ഞ ഉടൻ അങ്ങനെ ആദ്യ കടമ്പ തുടങ്ങി പരിചയപ്പെടൽ. അഭി തന്നെ തുടങ്ങി നമ്മുടെ  കാര്യങ്ങൾ വെടിപ്പായി പറഞ്ഞു തീർത്തു. അപ്പുറത്ത് നിന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു തുടങ്ങി….

” മോനെ എൻ്റെ പേര് വേണു. പുറത്തായിരുന്നു കുറച്ച് കാലം മോള് പ്ലസ് വണ്ണിലേക്ക് കേറിയപ്പോ പ്രവാസം അവസാനിപ്പിച്ചു മടങ്ങി. ഇപ്പൊ ചെറിയ കൃഷി ഒക്കെ ചെയ്യുന്നു. ആ

പിന്നെ നിങ്ങൾ വരുമെന്ന് നേരത്തെ ഒരു  നല്ല മുന്നറിയിപ്പു നൽകാത്തത്തുകൊണ്ട് അധികബന്ധുക്കളാരേം വിളിക്കാൻ ഒത്തില്ല. പിന്നെ ഇവിടെ ഉള്ളത് ദേ ഇവരാ. ഭിത്തിയോട് ചാരി നിൽക്കുന്ന രണ്ടു സ്ത്രീകളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇതവളുടെ രണ്ടമ്മായിമാരാ ഇവിടെ എടുത്താണ് അതോണ്ട് വരാൻ പറ്റി. അവര് ഞങ്ങൾക്ക് ഒരു നേർത്ത ചിരി സമ്മാനിച്ച ശേഷം ഉള്ളിലേക്ക് മടങ്ങി.  ഇനിയുള്ളത് അവൾടെ അമ്മ. ഇത്രേം പേരാ നിലവിൽ ഇപ്പൊ ഇവിടെ ഉള്ളത്. ”

 

” അപ്പോ പരിചയപ്പെടൽ കഴിഞ്ഞില്ലേ ഇനി കുട്ടിയെ വിളിച്ചേക്കാം ചേട്ടാ…” സുഭാഷാണ് പറഞ്ഞെ. അത് പിന്നെ ഈ ഡയലോഗ് ബ്രോക്കറു ചേട്ടന്മാരുടെ  അവകാശമാണെല്ലോ അല്ലേ….

 

അങ്ങനെ സുഭാഷുപറഞ്ഞ് തീർന്നതും അദ്ദേഹം കുട്ടിയെ വിളിച്ചു. ഒരിളം പച്ച ചുരിദാറിൽ നിറഞ്ഞ സൗന്ദര്യവതിയായ ഒരു കുട്ടി. അവൾ മെല്ലെ നടന്നുവന്ന് ഞങ്ങൾക്കെല്ലാവർക്കും ചായ നൽകിയ ശേഷം ഭിത്തിയുടെ ഒരോരം ചേർന്നു നിന്നു.

” രേണുകയെന്നാണ് ഇവളുടെ പേര് ഡിഗ്രീ കഴിഞ്ഞു. Pg ചെയ്യുന്നു. ചായ കുടിച്ച ശേഷം നിങ്ങള് സംസാരിക്ക്. ” രേണുകയുടെ അച്ഛൻ ഇത്രേം പറഞ്ഞു നിർത്തി.

എല്ലാവരും ചായ കുടിച്ച ശേഷം കുട്ടിയോട് സംസാരിക്കാനായി ഞാൻ എഴുന്നേറ്റു. ആ വീടിൻ്റെ വലതുവശത്തെ ഒരു വരാന്തയിലാണ്  ഞങ്ങൾ നിന്നത്.

” എൻ്റെ പേര് ഹരി. ഒരു ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനാണ്. വീട്ടിൽ അമ്മ മാത്രമേ ഉള്ളു. ബന്ധുക്കളായൊന്നും അധികമാളുകൾ ഇല്ല കേട്ടോ. പിന്നെ

10 Comments

  1. ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത് super story ?

  2. തുടക്കം ഒന്നും കിട്ടീല പിന്നെ പേര് അടിച്ചു അങ്ങനെ പോയി ആത്യ ഭാഗം വായിച്ചു കഥ നന്നായിട്ടുണ്ട് പുറമെ ഉള്ള കാലിന്റെ കുറവിനെക്കാളും ആ വലിയ മനസിനെ കാണാൻ പറ്റുന്നുണ്ട് നല്ല തങ്ക പെട്ട മനസാണ് നല്ലൊരു തീമുണ്ട്‌ ബാക്കിയും തരണം
    സ്നേഹത്തോടെ റിവാന?

    1. രക്ഷാധികാരി ബൈജു

      മുൻപ് upload ചെയ്തതിൻ്റെ ബാക്കി പോലെ തന്നെയാണ് ഇതും upload ചെയ്തത് എന്താ പറ്റിയതെന്ന് അറിയില്ല.തുടക്കം മുതൽ അന്വേഷിച്ചു വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ❤️. ബാക്കി എഴുതി തുടങ്ങി. തുടക്കക്കാരൻ ആണ് അതിൻ്റെ ഒരു പരിചയകുറവുണ്ട്. ബാക്കിയും തീർച്ചയായും ഇടും റിവാന ??.

  3. ❤❤❤

  4. MRIDUL K APPUKKUTTAN

    ?????

    1. രക്ഷാധികാരി ബൈജു

      ?

  5. ❣️❣️❣️

    1. രക്ഷാധികാരി ബൈജു

      ?

    1. രക്ഷാധികാരി ബൈജു

      ?

Comments are closed.