∆ ആഴങ്ങളിൽ ∆ 3 [രക്ഷാധികാരി ബൈജു] 72

 

“ഓ ഇന്ന് കെട്ടിയോളിത്തിരി ഇടങ്ങേടിലാടാവ്വെ. വേലക്കുവരുന്ന കൊച്ചിന്ന് വന്നില്ല പകരം ആ കൊച്ചിൻ്റെ കുട്ടിയെ തൽക്കാലമുള്ള കുഞ്ഞു സഹായത്തിനു പറഞ്ഞു  വിട്ടേക്കുന്നെ. അവളാണെൽ ആ കൊച്ചിനോടൊരു മയവും കാണിക്കാതെയാ പെരുമാറുന്നെ. പണിയൊന്നും എടുപ്പിക്കുന്നില്ലയെങ്കിലും കൊച്ചിൻ്റമ്മ പറയാതെ ഇന്ന് വരാതെ ഇരുന്നതിൻ്റെ ദേഷ്യം വായിട്ടലച്ച് തീർക്കുന്നുണ്ടവൾ. അവളെ തിരുത്താൻ ഞാനിന്ന് പോയാല് അവിടെ അടിയേലെ തീരൂ. അതോണ്ട് ഞാനങ്ങ് ഇറങ്ങി. അതാ നല്ലതെന്ന് തോന്നി. ആ…  അല്ല അതിരിക്കട്ടെ നിങ്ങളിത് എങ്ങോട്ടാ…! ഇതൊക്കെ ആരാടാ ? ”

 

” ഓ…ഇത്…ഇത് നമ്മുടെ വേണുചേട്ടൻ്റെ കൊച്ചിനെ കാണാൻ വന്നോരാ. ദാ ഇതാണ് പയ്യൻ ആള് മാഷാണ്, ഇയാള് കൂട്ടുകാരനും…”

 

” ആഹാ കൊള്ളാലോ… വേണു എന്നിട്ടൊന്നുമങ്ങോട്ട്  എന്നോട് പറഞ്ഞില്ല. ചിലപ്പോ മറന്നതാവും…! ”

 

” അതാവില്ല ഞങ്ങൾ പെട്ടന്നാണ് ചേട്ടാ ഇങ്ങോട്ട് കൂടി കേറീട്ട് പോകാമെന്ന് കരുതിയത് . ഇന്ന് ഇത്തിരി മുൻപാ ഇങ്ങോട്ട് വിളിച്ചു  കാര്യം പറഞ്ഞ് അറേഞ്ച് ചെയ്തതും അപ്പോ അതുകൊണ്ടാവും .”

 

” ആ എന്നാ അതാ. ഏതായാലും നിങ്ങള് വന്ന കാര്യം നടക്കട്ടെ . ഞാനങ്ങോട്ട് നീങ്ങുവാ…”

 

ഇതുപറഞ്ഞ് ആ മനുഷ്യൻ ഞങ്ങളെ പിന്നിലാക്കി നടന്ന നേരം ഞങ്ങളും മുന്നോട്ടു നീങ്ങി. എല്ലാവരും നടക്കുന്നതിനൊപ്പം ഞാനും ചുവട് വെക്കുന്നുവെങ്കിലും മനസ്സിൽ  മുഴുവൻ ആ മനുഷ്യൻ പറഞ്ഞ അമ്മക്ക് പകരമായി വേലക്ക് വന്ന ആ കുട്ടിയായിരുന്നു. കൊച്ചുകുട്ടിയെന്നാ പുള്ളിപറഞ്ഞത് തീരെ കുട്ടിയാവില്ല അമ്മക്ക് പകരം അയിച്ചതല്ലെ….

അവൾ പഠിക്കുന്നുണ്ടാകുമോ…! അച്ഛൻ..! ഉണ്ടാവില്ല അല്ലങ്കിൽ കുട്ടിയെ വിടാൻ അച്ഛൻ കൂട്ടുനിൽക്കില്ലല്ലോ. ഇങ്ങനെ ഒരു നൂറു ചോദ്യങ്ങൾ ഉള്ളിലൂടെ കടന്നുപോയി.

 

” ആ കുട്ടിയെ പറ്റിയാവും ചിന്ത ല്ലേ…”

അഭിയാണ് …

 

“അതേ നിനക്കെങ്ങനെ മനസ്സിലായി…!”

 

“കൊല്ലം കുറച്ചായില്ലേടാ നിന്നെ കാണുന്നു. പിന്നെ ഒന്നൂടെ ഓർമ്മിപ്പിക്കുവാ വന്നിരിക്കുന്നത് പെണ്ണുകാണലിനിലാണ് ഇതിനിടയിൽ മറ്റുകാര്യങ്ങൾ ഒന്നുമില്ല കേട്ടല്ലോ…”

10 Comments

  1. ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത് super story ?

  2. തുടക്കം ഒന്നും കിട്ടീല പിന്നെ പേര് അടിച്ചു അങ്ങനെ പോയി ആത്യ ഭാഗം വായിച്ചു കഥ നന്നായിട്ടുണ്ട് പുറമെ ഉള്ള കാലിന്റെ കുറവിനെക്കാളും ആ വലിയ മനസിനെ കാണാൻ പറ്റുന്നുണ്ട് നല്ല തങ്ക പെട്ട മനസാണ് നല്ലൊരു തീമുണ്ട്‌ ബാക്കിയും തരണം
    സ്നേഹത്തോടെ റിവാന?

    1. രക്ഷാധികാരി ബൈജു

      മുൻപ് upload ചെയ്തതിൻ്റെ ബാക്കി പോലെ തന്നെയാണ് ഇതും upload ചെയ്തത് എന്താ പറ്റിയതെന്ന് അറിയില്ല.തുടക്കം മുതൽ അന്വേഷിച്ചു വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ❤️. ബാക്കി എഴുതി തുടങ്ങി. തുടക്കക്കാരൻ ആണ് അതിൻ്റെ ഒരു പരിചയകുറവുണ്ട്. ബാക്കിയും തീർച്ചയായും ഇടും റിവാന ??.

  3. ❤❤❤

  4. MRIDUL K APPUKKUTTAN

    ?????

    1. രക്ഷാധികാരി ബൈജു

      ?

  5. ❣️❣️❣️

    1. രക്ഷാധികാരി ബൈജു

      ?

    1. രക്ഷാധികാരി ബൈജു

      ?

Comments are closed.