“നീ ഇത് എന്താലോചിച്ചിരിക്കുവാ. നീ കഴിച്ചേ വേഗം. ഞാനാ കാര്യം നടന്നില്ലല്ലോ എന്നോർത്തപ്പോ അന്നേരത്തെ ആ ദേഷ്യത്തിന് അങ്ങ് പറഞ്ഞതാ. നീ അത് വിട്ടേക്ക് ഞാൻ ഇങ്ങനെ ആന്നെന്ന് നിനക്കറിയില്ലെ. നീ… നീ ചെയ്തതാണ് ശെരി. നമുക്ക് വേറെ നോക്കാടാ…”
അവനതൊരു പ്രസന്ന മുഖത്തോടെ പറഞ്ഞപ്പോ എനിക്കല്പം ആശ്വാസം തോന്നി. അതുവരെ നിശബ്ദനായിരുന്ന സുഭാഷ് അന്നേരമാനൊന്ന് മിണ്ടി തുടങ്ങിയത്…
“അതേ ഇത്രേം നേരം നിങ്ങള് രണ്ടാളും പരസ്പരം വാദിച്ചു ഇപ്പൊ ഒന്നു ശാന്തമായി എന്ന് തോന്നുന്ന സ്ഥിതിക്ക് ചോദിക്കുവാ രണ്ടാളും കേൾക്കാൻ വേണ്ടി.ഞാനിന്നു രണ്ടിടത്ത് പോകമെന്നാണ് ആദ്യം പറഞ്ഞെ അതിലൊരിടത് ഇനി എനിക്കും അടുത്ത കാലത്തെങ്ങും ചെല്ലണ്ടാത്ത രീതിക്ക് ആക്കിവച്ചു. ഒരിടം കൂടിയുണ്ട് അവിടെ വേണേൽ നമുക്ക് പോയിനോക്കാം. ഒരു കാര്യം അവർ വലിയ സാമ്പത്തിക സ്ഥിതി ഉള്ള ആളുകളൊന്നുമല്ല. ഒരു കൊച്ചു കുടുംബമാണ്. നിങ്ങൾക്ക് താല്പര്യം ഉണ്ടേൽ കഴിച്ച ശേഷം അങ്ങോട്ട് പോകാം. പിന്നെ അവിടേം ഇവിടുത്തെ പോലെ ആക്കിവെക്കരുതെ അപേക്ഷയാണ് മോനെ.”
” ഇല്ല ചേട്ടാ അതുണ്ടാവില്ല. നമുക്ക് പോയിനോക്കാം.” ഞാൻ ഒരു ചെറുചിരിയോടെ മറുപടി നൽകി. എല്ലാവരും കഴിച്ച ശേഷം സുഭാഷ് വെളിയിൽ ഇറങ്ങിയ ഉടൻ ആ വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഒരു രണ്ടെരക്ക് അവിടെ എത്താമെന്നാണ് പുള്ളി അവരോടു പറഞ്ഞത്. ഇവിടെ നിന്ന് വല്യ ദൂരമില്ലാത്തതിനാൽ ഞങ്ങൾ കാറിൽ കയറിയ ശേഷം അല്പം പയ്യെയാണ് പോയത്.
വണ്ടിയില് ആരും ഒന്നും മിണ്ടാത്തതിനാൽ ഒരു ഉന്മേഷം തോന്നിയില്ല. അതൊന്നു മാറ്റാമെന്ന് കണ്ട് ഞാൻ സുഭാഷിനോട് ഇപ്പൊ പോകുന്ന വീട്ടിലെ കുട്ടിയുടെ കാര്യം തിരക്കി…
“അതേ നമ്മളീ ചെല്ലുന്നിടത്തെക്കുട്ടി എന്ത് പഠിച്ചതാണ്.”
“ഡിഗ്രീ കഴിഞ്ഞു മോനെ. ഇപ്പൊ PG ചെയ്യുകയാണ്. നല്ല കുട്ടിയാ. മോന് ചേരും.”
“അതിപ്പോ… ഇപ്പൊ പോയ വീട്ടിലെ കൊച്ചിനേം ഇവന് ചേരുമാരുന്ന്. പക്ഷെ ഇവന് ചേർന്നൂന്ന് ഇവന് തോന്നണ്ടേ അഭിയുടെ കമൻറ് വന്നു…”
” ഇല്ലടാ ഇവിടെ ചെന്ന് കണ്ടു കുറച്ച് മനസ്സിന് പിടിച്ചാലും ഞാൻ കെട്ടിക്കോളാം…”
” പിന്നെ നീ ഞങ്ങൾക്കു വേണ്ടി കെട്ടണ്ട. നിനക്ക് വേണേൽ മതി…”
ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത് super story ?
തുടക്കം ഒന്നും കിട്ടീല പിന്നെ പേര് അടിച്ചു അങ്ങനെ പോയി ആത്യ ഭാഗം വായിച്ചു കഥ നന്നായിട്ടുണ്ട് പുറമെ ഉള്ള കാലിന്റെ കുറവിനെക്കാളും ആ വലിയ മനസിനെ കാണാൻ പറ്റുന്നുണ്ട് നല്ല തങ്ക പെട്ട മനസാണ് നല്ലൊരു തീമുണ്ട് ബാക്കിയും തരണം
സ്നേഹത്തോടെ റിവാന?
മുൻപ് upload ചെയ്തതിൻ്റെ ബാക്കി പോലെ തന്നെയാണ് ഇതും upload ചെയ്തത് എന്താ പറ്റിയതെന്ന് അറിയില്ല.തുടക്കം മുതൽ അന്വേഷിച്ചു വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ❤️. ബാക്കി എഴുതി തുടങ്ങി. തുടക്കക്കാരൻ ആണ് അതിൻ്റെ ഒരു പരിചയകുറവുണ്ട്. ബാക്കിയും തീർച്ചയായും ഇടും റിവാന ??.
❤❤❤
?????
?
❣️❣️❣️
?
?❤️
?