∆ ആഴങ്ങളിൽ ∆ 3 [രക്ഷാധികാരി ബൈജു] 72

 

“ഏതായാലും കാര്യങ്ങൾ ഇങ്ങനൊക്കെയങ്ങായ സ്ഥിതിക്ക്….” എന്നു പറഞ്ഞു തുടങ്ങിയപ്പോഴേക്കും അപ്പുറത്ത് നിന്നും അഭിയുടെ കടുപ്പത്തിലുള്ള മറുപടിയെത്തി…

 

” ആരും ഉണ്ടാക്കിയതല്ലല്ലോ ഇതൊന്നും. മാതൃകാ അധ്യാപകൻ ചമഞ്ഞ് സ്വയം ഓരോന്ന് കാണിച്ചു വെച്ചതല്ലെ. എന്നിട്ട് കാര്യങ്ങളിങ്ങനായ സ്ഥിതിക്കെന്നുപ്പോലും. നീ ബാക്കിയുള്ളോരെ വെറും പൊട്ടൻ കളിപ്പിക്കുകയല്ലെടാ ശെരിക്കും…”

 

അഭി അങ്ങനെ പറഞ്ഞത് എനിക്കൽപ്പം കൊണ്ടു.

“ഞാനെൻ്റെ മനസാക്ഷിക്ക് ശരി എന്ന് തോന്നിയത് ചെയ്തു… ഇനിയും അതങ്ങനെ തന്നെ ഉണ്ടാവൂ… നിനക്ക് മനസ്സുണ്ടേൽ അംഗീകരിക്കുക ഇല്ലേൽ വിട്ടേക്ക്…”

 

“പണ്ടുമുതലേ നീ നിൻ്റെ മനസ്സാക്ഷിക്കൊത്തു മാത്രമല്ലേ ഹരീ പ്രവർത്തിച്ചിട്ടൊള്ളൂ. ബാക്കി എല്ലാവരും തെറ്റ് നീ മാത്രം ശെരി. അന്ന് ഒന്നു നീ നേരെ നിന്നിരുന്നുവെങ്കിൽ ഇന്ന് ഇതേപോലെ നടക്കേണ്ടി വരില്ലായിരുന്നു. ഒരു നൂറുവട്ടം ഞങ്ങൾ പറഞ്ഞതല്ലേ….അന്നും നന്മമരമായി. ഇങ്ങനെ മുന്നോട്ട് നീ ആരെ കാണിക്കാനാ പോകുന്നത്. നിനക്കു…. നിനക്ക് ശരിക്കും കോംപ്ലക്സ് ആണ് ഹരി…”

 

അവൻ്റെ ഈ വാക്കുക്കൾ എൻ്റെ ഹൃദയത്തെ ഏറെ മുറിവേൽപ്പിച്ചു. ഇനിയും അവനോട് വാദിച്ചാൽ വീണ്ടും ഞാൻ തോൽക്കും എന്നത് വെക്തമായി അറിയാവുന്നതിനാൽ ഞാൻ നിശബ്ദനായി. സാധാരണ എടുക്കുമ്പോലെ ഓർഡർ എടുത്തിട്ട് പോയി സമയം ഒരുപാട് വയ്കിച്ചില്ല ഓർഡർ ചെയ്ത ഊണ് വേഗം തന്നെ എത്തി. എല്ലാവരും കഴിക്കുവാൻ തുടങ്ങിയെങ്കിലും മനസ്സിലെ അസ്വസ്ഥതകൊണ്ട് ഒരു വറ്റ് പോലും എനിക്ക് കഴിക്കുവാൻ തോന്നാതെ ഞാനാ പാത്രത്തിൽ കയ്യും ഇട്ടിങ്ങനെ ഇരുന്നു. പലതും ചിന്തിച്ച്…

 

‘അഭി ഒരു തരത്തിൽ പറഞ്ഞത് ശെരിയാണ് എനിക്കു അല്പം അപകർഷതാ ബോധം കൂടുതലാണ്. അന്നവർ ഒരു നൂറുവട്ടം പറഞ്ഞതാണ് ഞങ്ങൾ പോയി സംസാരിച്ച് ശെരി ആക്കാമെന്ന് അതിനും കഴിഞ്ഞില്ലെങ്കിൽ വിളിച്ചുകൊണ്ട് വരാമെന്ന്… ശെരിയാണ് ഞാൻ തടഞ്ഞു… എന്തുകൊണ്ട് ഞാനത് പറഞ്ഞൂന്ന് ആരും ചോദിച്ചുപോലുമില്ല. ആർക്കുമത് അറിയുകയും വേണ്ട അന്നും ഇന്നും…..!!!!’

 

“ഡാ എന്താണു… ഡാ ഹരീ… എന്നുള്ള ഈ  അഭിയുടെ വിളിയാണ് എന്നെ തിരിച്ച് വർത്തമാന കാലത്തേക്കു കൊണ്ടുവന്നത്.

10 Comments

  1. ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത് super story ?

  2. തുടക്കം ഒന്നും കിട്ടീല പിന്നെ പേര് അടിച്ചു അങ്ങനെ പോയി ആത്യ ഭാഗം വായിച്ചു കഥ നന്നായിട്ടുണ്ട് പുറമെ ഉള്ള കാലിന്റെ കുറവിനെക്കാളും ആ വലിയ മനസിനെ കാണാൻ പറ്റുന്നുണ്ട് നല്ല തങ്ക പെട്ട മനസാണ് നല്ലൊരു തീമുണ്ട്‌ ബാക്കിയും തരണം
    സ്നേഹത്തോടെ റിവാന?

    1. രക്ഷാധികാരി ബൈജു

      മുൻപ് upload ചെയ്തതിൻ്റെ ബാക്കി പോലെ തന്നെയാണ് ഇതും upload ചെയ്തത് എന്താ പറ്റിയതെന്ന് അറിയില്ല.തുടക്കം മുതൽ അന്വേഷിച്ചു വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ❤️. ബാക്കി എഴുതി തുടങ്ങി. തുടക്കക്കാരൻ ആണ് അതിൻ്റെ ഒരു പരിചയകുറവുണ്ട്. ബാക്കിയും തീർച്ചയായും ഇടും റിവാന ??.

  3. ❤❤❤

  4. MRIDUL K APPUKKUTTAN

    ?????

    1. രക്ഷാധികാരി ബൈജു

      ?

  5. ❣️❣️❣️

    1. രക്ഷാധികാരി ബൈജു

      ?

    1. രക്ഷാധികാരി ബൈജു

      ?

Comments are closed.