പറഞ്ഞു പൂർത്തിയാവാതെ അർച്ചന നിർത്തി. സിദ്ധു നിറകണ്ണുകളോടെ അവളെ നോക്കി. അർച്ചന പതിയെ അവനെ പുണർന്നു. അൽപ്പനേരം കൊണ്ട് അവൻ ശാന്തനായി.
“നീ എന്തുകൊണ്ട് ഇത് എന്റെ അച്ഛനോട് പറഞ്ഞില്ല? ”
“അദ്ദേഹം ഞങ്ങളുടെ റിസർച്ച് ഗ്രൂപ്പിന്റെ ഹെഡ് മാത്രമല്ലേ അദ്ദേഹത്തിന് ചെയ്യാവുന്നതിന് ഒരു പരിധിയൊക്കെ ഉണ്ട്. അതാണ് ഞാൻ അദ്ദേഹത്തോട് ഡിസ്കസ് ചെയ്യാതെ സ്വന്തം ഇഷ്ടത്തിന് മീഡിയയെ അറിയിക്കാം എന്ന് വിചാരിച്ചത്. “അർച്ചന നിസ്സംഗതയോടെ അവനെ നോക്കി.
” ഞാൻ ഒരു കാര്യം ചോദിച്ചാൽ തെറ്റായിട്ട് എടുക്കുമോ? ”
” ഇല്ല സിദ്ധു പറഞ്ഞോ ” അർച്ചന അവനെ നോക്കി പുഞ്ചിരിച്ചു.
“ഈ സിനിമകളിൽ കാണുന്ന പോലെ ആളുകളെ കൊന്ന് പ്രതീകാരം ചെയ്യുന്ന ആത്മാക്കളില്ലേ…? അതുപോലെ അർച്ചനയ്ക്ക് ചെയ്തുകൂടെ..? ഒരു തെളിവ് പോലും അവശേഷിക്കില്ലല്ലോ..?
സിദ്ധു പ്രതീക്ഷയോടെ അർച്ചനയെ നോക്കി പറഞ്ഞു
” ഇല്ല സിദ്ധു ഞാൻ നിരുപദ്രവകാരിയായ ഒരു ആത്മാവ് ആണ്. എനിക്ക് ആരെയും ഉപദ്രവിക്കുവാൻ സാധിക്കില്ല. നമ്മുടെ രാജ്യത്തിലെ നിയമം ഉപയോഗിച്ച് ഞാൻ അവർക്ക് പരമാവധി അർഹിച്ച ശിക്ഷ വാങ്ങി കൊടുക്കും. ”
അർച്ചന അവനെ ആശ്വസിപ്പിക്കുവാൻ എന്നവണ്ണം പറഞ്ഞു
“ഞാൻ കൂടെ തന്നെ ഉണ്ടാവും അർച്ചന. ” സിദ്ധു അവളുടെ കരം ഗ്രഹിച്ചു.
“പിന്നെ സിദ്ദു സ്വപ്നത്തിൽ കണ്ട പോലത്തെ പ്രേതം അല്ലാട്ടോ ഞാൻ “അർച്ചന അമർത്തി ചിരിച്ചു
“അയ്യോ അർച്ചനയ്ക്ക് അതെങ്ങനെ മനസ്സിലായി “കുറ്റവാളിയെ പോലെ സിദ്ധു മുഖം താഴ്ത്തി
“എനിക്ക് മൈൻഡ് റീഡിങ് ഒക്കെ ചെയ്യാൻ പറ്റും ”
“ആഹാ എങ്കിൽ എന്റെ മൈൻഡ് ഒന്ന് റീഡ് ചെയ്‌തേ ”
സിദ്ധു അവൾക്ക് നേരെ അഭിമുഖമായി ഇരുന്നു അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
“ചെയ്യാലോ ”
അർച്ചന സമ്മത ഭാവത്തിൽ അവനെ നോക്കി തലയാട്ടി.
“സിദ്ധു പൊതുവേ ഉൾവലിഞ്ഞു നിൽക്കുന്ന സ്വഭാവക്കാരൻ ആണ്. പിന്നെ അല്പസ്വല്പം പേടിയും. ശാന്തത കൈവെടിയില്ല. ഭയങ്കര ദൈവവിശ്വാസിയാണ്.ഉറ്റ സുഹൃത്തിന്റെ പേര് എമിൽ. ഒരു സാമൂഹ്യപ്രവർത്തകൻ ആകാൻ ആഗ്രഹിക്കുന്നു. പക്ഷേ അച്ഛന്റെ നിർബന്ധം കൊണ്ട് ജീവിതം വേറെ എങ്ങോട്ടൊക്കെയോ തുഴഞ്ഞ് അടുപ്പിക്കുന്നു. 180 സെന്റീമീറ്റർ ഉയരം. 63 കിലോഗ്രാം തൂക്കം. പാട്ടുപാടാനും കേൾക്കാനും ഭയങ്കര ഇഷ്ട്ടം. ചെറുപ്പത്തിൽ ഒന്ന് വീണു കൈ ഒടിഞ്ഞിട്ടുണ്ട്. ഇതുവരെ ഇഷ്ട്ടം തോന്നിയിട്ടുള്ളത് ഒരേയൊരു പെണ്ണിനോട് മാത്രം.അവൾ ദിവസങ്ങൾക്ക് മുൻപേ സിദ്ധുവിനെ ഒഴിവാക്കി പോയി.ഇഷ്ട്ട നിറം ബ്ലാക്ക്. ബുള്ളറ്റ് ആണ് ഇഷ്ട്ടപെട്ട ബൈക്ക്. സിനിമ കാണുവാനും യാത്ര ചെയ്യാനും ഒരുപാടു ഇഷ്ട്ടപെടുന്നു. ശരിയല്ലേ? ”
അർച്ചന പറഞ്ഞു നിർത്തി
Balance undo ithinte
Excellent, please continue
U r a bright n brilliant writer
സമയം പോകാന്‍ വേണ്ടി വായിക്കാന്‍ എടുത്തത് ആ .. ഒരുപാട് ഇഷ്ടം ആയി .. അടുത്ത ഭാഗത്തിന് ആയി വെയിറ്റ് ചെയ്യുന്നു
ഫിക്ഷൻ ആൻഡ് റിവെന്ജ് ആണല്ലോ സ്റ്റോറി. കൊള്ളാം നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
അതേ സഹോ….. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം… ഒത്തിരി സ്നേഹം
കൊള്ളാം. നന്നായിട്ടുണ്ട്
നന്ദി സഹോ… ഒത്തിരി സ്നേഹം
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്… വേഗം next പാർട്ട് തരണേ ❣️
അടുത്ത പാർട്ട് ഉടൻ ഇടാമേ… സപ്പോര്ടിനു നന്ദി… ഒത്തിരി സ്നേഹം സഹോ
കഥയുടെ ഗതി ആകെ മാറ്റിയല്ലൊ? ത്രില്ലർ സ്റ്റയിൽ ആയി, എന്തായാലും ഉടനെ അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ…
ഓഫ് ടോപ്പിക്ക് :ഒരു കഥയുടെ കുറച്ച് എഴുതിയിട്ട് മുങ്ങിയതാ അതൊന്ന് പൂർത്തീകരിക്കാൻ ആഗ്രഹമില്ലേ?
തീർച്ചയായും പൂർത്തീകരിക്കാംട്ടോ.. എഴുതിക്കിണ്ടിരിക്കുവാണ്.. അടുത്ത ഭാഗം ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം
ത്രില്ല് ആയി വരുന്നുണ്ട്… അടുത്ത പാർട്ട് വേഗം പോരട്ടെ..?????
അടുത്ത പാർട്ട് ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം
“Led ബൾബ് അണയുകയും കെടുകയും” എന്നതിൽ ഒരു അബദ്ധം ഉണ്ട്. രണ്ടും ഒരേ അർത്ഥമാണ്.
അബദ്ധം പരിഹരിക്കാം സഹോ… ഒത്തിരി സ്നേഹം
Nannayitund❤️pinne sasthrathekurichu enikum ariyilla athond athinekurichu parayanum illa?..pinne oru karyam parayam led bulb anayuka keduka ennuparanjal …onnu thiruthiko aa sentence ❤️❤️❤️
ആ ഭാഗം തിരുത്താം സഹോ… കഥ വായിച്ചതിൽ സന്തോഷം. ഒത്തിരി സ്നേഹം