ആത്മാവിൽ അലിഞ്ഞവൾ 2 [ചാത്തൻ] 84

“അതേ സിദ്ധു മധ്യകാലഘട്ടത്തിലെ ഏറ്റവും വലിയ പ്ലേഗ് മഹാമാരി ആയിരുന്നു ബ്ലാക്ക്ഡെത്ത്.  യൂറോപ്പിലെ ജനസംഖ്യയുടെ അറുപത് ശതമാനം ആളുകൾ ഈ രോഗം മൂലം മരണപ്പെട്ടിരുന്നു എന്നാണ് ഔദ്യോഗിക കണക്ക്. ലോകമെങ്ങും ആയി 20 കോടി പേർ മരിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. ”

“അപ്പോൾ ആ വൈറസ് ആണല്ലേ ഇതും”

“അതെ പക്ഷേ ചെറിയൊരു വ്യത്യാസമുണ്ട് പണ്ടത്തെ ബ്ലാക്ക് ഡെത്ത് വൈറസുമായി ഞാൻ കണ്ട വൈറസിനെ നല്ല മാറ്റം ഉണ്ട്. അതായത് ജനിതകമാറ്റം വന്ന വൈറസ് ആണ് ഞാൻ നീഡിലിൽ കണ്ടത്.”

സിദ്ധു ഒന്നും മനസ്സിലാകാതെ അവളെ തുറിച്ചു നോക്കി

“അതായത് പഴയ ബ്ലാക്ക് ഡെത്തിനേക്കാളും കൂടുതൽ ഡേഞ്ചർ ആണ് പുതിയ വൈറസ് മനസ്സിലായോ? ” അർച്ചന അവനെ സാകൂതം നോക്കി

“മനസ്സിലായി അർച്ചനെ ”

“ആം അപ്പോ ഞാൻ അത് കണ്ടപ്പോൾ ശരിക്കും ഷോക്ക് ആയി. ഞാൻ ആരുമറിയാതെ വൈറസിന്റെ ഡിഎൻഎ സാമ്പിൾ എടുത്ത് അവിടുള്ള കമ്പ്യൂട്ടറിൽ സേവ് ചെയ്തു. അപ്പോൾ അതുമായി സാമ്യമുള്ള മറ്റൊരു ഫോൾഡർ കമ്പ്യൂട്ടറിൽ എന്റെ ശ്രദ്ധയിൽപ്പെട്ടു. ആ ഫോൾഡർ ഓപ്പൺ ആക്കി അപ്പോൾ അതിൽ ഞാൻ കണ്ടത് ഡിസീസ് X എന്നാൽ പ്രോജക്ടിനെ കുറിച്ചുള്ള വിവരണങ്ങൾ ആയിരുന്നു”

“എന്തൊക്കെയായിരുന്നു ആ വിവരണങ്ങൾ”
സിദ്ധു ആകാംക്ഷയോടെ അവളെ നോക്കി.

“ഞാനത് ചുരുക്കിപ്പറയാം. പ്രൊജക്റ്റ്‌ ഡിസീസ്  X   എന്നാൽ ജനിതക മാറ്റം വന്ന വൈറസിനെ സിറിഞ്ച് നീഡിലിൽ ഒളിപിച്ച്  നമ്മുടെ രാജ്യത്തിലെ ഏറ്റവും വലിയ മരുന്ന് നിർമാണ കമ്പനി വിറ്റഴിക്കും. ഈ സിറിഞ്ച് കൊണ്ട് ഹോസ്പിറ്റലിൽ ഇഞ്ചക്ഷൻ കിട്ടുന്നവർക്കെല്ലാം ബ്ലാക്ക് ഡെത്ത് രോഗം പകരും. അങ്ങനെ അത് പകർച്ചവ്യാധിയായി പകരുമ്പോൾ ഇതേ മരുന്ന് നിർമ്മാണ കമ്പനി അതിനുള്ള വാക്സിൻ പുറത്തിറക്കും. എന്നിട്ട് വലിയതോതിൽ അത് കൂടിയ വിലയ്ക്ക് വിറ്റഴിക്കും. അങ്ങനെ അവർ കൊള്ള ലാഭം നേടും. അതാണ് പ്രോജക്ട് ഡിസീസ് എക്സ്.

“എന്നിട്ട് നീ എന്താ ചെയ്തേ? ” സിദ്ധു ആശങ്കയോടെ അർച്ചനയോടു ചോദിച്ചു.

“ഞാൻ ആ പ്രോജക്റ്റ് ഡീറ്റെയിൽസ് പെൻഡ്രൈവിൽ കോപ്പി ചെയ്തു എടുത്തു. പക്ഷേ ഞാൻ അത് എടുത്ത് സിസിടിവി യിലൂടെ വേറാരോ കണ്ടുകൊണ്ടിരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.”

“ആരായിരുന്നു അർച്ചന അത്? “സിദ്ധു  രോഷത്തോടെ അലറി.

“അത് എനിക്ക് പറയാൻ ബുദ്ധിമുട്ടുണ്ട് സിദ്ധു . ഞാൻ പറഞ്ഞില്ലേ ചില സത്യങ്ങൾ നീ നേരിട്ട് കണ്ട് മനസ്സിലാക്കണമെന്ന്…” അർച്ചനയുടെ കണ്ണുകളിൽ ഭാവങ്ങൾ മിന്നി മറഞ്ഞു.

” മനസ്സിലായി” സിദ്ധു തലയാട്ടി

“അങ്ങനെ ഞാൻ ലാബിൽ നിന്നിറങ്ങി നേരെ മീനാക്ഷിയുടെ വീട്ടിലേക്ക് പോയി. എന്നിട്ട് ആ മരുന്ന് കമ്പനി കുറിച്ചുള്ള ഡീറ്റെയിൽസ് ഒരു ഫയലിൽ ആക്കി മീനാക്ഷിയെ സൂക്ഷിക്കാൻ ഏൽപ്പിച്ചു. കാര്യങ്ങളുടെ ഗൗരവം അവളെ പറഞ്ഞു മനസ്സിലാക്കി ഞാൻ വീട്ടിലേക്ക് തിരിച്ചു. അവിടെ ആ പെൻഡ്രൈവ് സൂക്ഷിച്ചു വച്ചു. അതിന്റെ ഒരു കോപ്പി എടുത്ത് ഞാൻ പിറ്റേ ദിവസം  മീഡിയയെ കാണാൻ വേണ്ടി ഇറങ്ങി സ്‌കൂട്ടിയിൽ വരുമ്പോഴായിരുന്നു ആ ലോറി വന്നേനെ………….”

17 Comments

  1. Balance undo ithinte

  2. Excellent, please continue
    U r a bright n brilliant writer

  3. സമയം പോകാന്‍ വേണ്ടി വായിക്കാന്‍ എടുത്തത് ആ .. ഒരുപാട് ഇഷ്ടം ആയി .. അടുത്ത ഭാഗത്തിന് ആയി വെയിറ്റ് ചെയ്യുന്നു

  4. ഖുറേഷി അബ്രഹാം

    ഫിക്ഷൻ ആൻഡ് റിവെന്ജ് ആണല്ലോ സ്റ്റോറി. കൊള്ളാം നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. അതേ സഹോ….. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാം… ഒത്തിരി സ്നേഹം

  5. കൊള്ളാം. നന്നായിട്ടുണ്ട്

    1. നന്ദി സഹോ… ഒത്തിരി സ്നേഹം

  6. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്… വേഗം next പാർട്ട് തരണേ ❣️

    1. അടുത്ത പാർട്ട്‌ ഉടൻ ഇടാമേ… സപ്പോര്ടിനു നന്ദി… ഒത്തിരി സ്നേഹം സഹോ

  7. കഥയുടെ ഗതി ആകെ മാറ്റിയല്ലൊ? ത്രില്ലർ സ്റ്റയിൽ ആയി, എന്തായാലും ഉടനെ അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ…
    ഓഫ് ടോപ്പിക്ക് :ഒരു കഥയുടെ കുറച്ച് എഴുതിയിട്ട് മുങ്ങിയതാ അതൊന്ന് പൂർത്തീകരിക്കാൻ ആഗ്രഹമില്ലേ?

    1. തീർച്ചയായും പൂർത്തീകരിക്കാംട്ടോ.. എഴുതിക്കിണ്ടിരിക്കുവാണ്.. അടുത്ത ഭാഗം ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം

  8. ത്രില്ല് ആയി വരുന്നുണ്ട്… അടുത്ത പാർട്ട്‌ വേഗം പോരട്ടെ..?????

    1. അടുത്ത പാർട്ട്‌ ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം

  9. “Led ബൾബ് അണയുകയും കെടുകയും” എന്നതിൽ ഒരു അബദ്ധം ഉണ്ട്. രണ്ടും ഒരേ അർത്ഥമാണ്.

    1. അബദ്ധം പരിഹരിക്കാം സഹോ… ഒത്തിരി സ്നേഹം

  10. Nannayitund❤️pinne sasthrathekurichu enikum ariyilla athond athinekurichu parayanum illa?..pinne oru karyam parayam led bulb anayuka keduka ennuparanjal …onnu thiruthiko aa sentence ❤️❤️❤️

    1. ആ ഭാഗം തിരുത്താം സഹോ… കഥ വായിച്ചതിൽ സന്തോഷം. ഒത്തിരി സ്നേഹം

Comments are closed.