കട്ടിലിൽ നിന്നും താഴേക്ക് വീണ സിദ്ധു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.നടു തടവിക്കൊണ്ട് അവൻ മുറിയിൽ ആകമാനം പരതി നോക്കി അവിടെ എങ്ങും ആ രൂപത്തെ കണ്ടു കിട്ടിയില്ല.
അവൻ വെപ്രാളത്തോടെ കഴുത്തിൽ കൈ വച്ചു നോക്കി. പതുക്കെ ചുണ്ടുകൾ കൈകൊണ്ട് അമർത്തി തുടച്ചു. കയ്യിൽ നുരയും പതയും അവൻ കണ്ടില്ല. ശ്വാസം വലിച്ചെടുത്തു സിദ്ധു സമാധാനത്തോടെ കട്ടിലിലേക്ക് വലിഞ്ഞു കയറി ഇരുന്നു.
ഇത്രയും നേരം താൻ കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവൻ പ്രയാസപ്പെട്ടു.നേരിട്ട് അനുഭവിച്ചതാണ് എന്നായിരുന്നു അവന് അപ്പോഴും തോന്നിയത്. അർച്ചന തന്നെ ഉപദ്രവിക്കുമോ എന്ന അകാരണമായ ഭയം അവനെ കീഴ്പ്പെടുത്തി.
അൽപനേരം ശുദ്ധവായു ശ്വസിച്ച് മനസ്സ് ശാന്തമാക്കി അവൻ കട്ടിലിലേക്ക് മറിഞ്ഞു. പിറ്റേന്ന് രാവിലെ എണീറ്റ് സിദ്ദു പല്ലുതേപ്പും ഭക്ഷണത്തിനുശേഷം അർച്ചനയെ അന്വേഷിച്ചു പോകാനായി നിശ്ചയിച്ചു.
കുളി കഴിഞ്ഞ ശേഷം അവൻ ടവ്വൽകൊണ്ട് തല തുവർത്തി കൊണ്ട് കണ്ണാടിക്ക് മുമ്പിൽ വന്നു. തല തുവർത്തുന്നതിന് ഇടയിൽ കണ്ണാടിയിലേക്ക് പാളി നോക്കിയ സിദ്ധു തന്റെ പ്രതിബിംബത്തിനും പുറകിൽ മറ്റാരോ നിൽക്കുന്നത് കണ്ടു ഞെട്ടി തിരിഞ്ഞു നോക്കി.
അവിടെ കൈകൾ കൂട്ടിക്കെട്ടി പുഞ്ചിരിച്ചു നിൽക്കുന്ന അർച്ചനയെ കണ്ടു സിദ്ധു ഭയപ്പാടോടെ പുറകിലേക്ക് മലർന്നടിച്ചു വീണു. അർച്ചന വെപ്രാളത്തോടെ ഓടി വന്ന് അവനെ പിടിക്കാൻ നോക്കി
“പോ……. തൊട്ടുപോകരുത് എന്നെ…… നീ പ്രേതമാണ്……… എനിക്ക് നിന്നെ കാണണ്ട…….. ”
അടിമുടി വിറച്ചു കൊണ്ട് മിഴികൾ പൂട്ടി നിലത്തു ഗർഭസ്ഥ ശിശുവിനെ പോലെ സിദ്ധു ചുരുണ്ട് കിടന്നു.
“സിദ്ധു പേടിക്കണ്ട….. ഇത് ഞാനല്ലേ അർച്ചന…… ഞാൻ പ്രേതം അല്ല”
അർച്ചന അവനെ ഉറ്റു നോക്കി
“വേണ്ട എനിക്കൊന്നും കേൾക്കണ്ട. എനിക്ക് പ്രേതത്തെ പേടിയാണ്. എങ്ങോട്ടെങ്കിലും പൊക്കോ…….” സിദ്ധു കിടന്ന് ചീറി
“സിദ്ധു ഞാൻ പ്രേതം അല്ല. ഞാൻ നിരുപദ്രവകാരിയായ ഒരു ആത്മാവ് മാത്രമാണ്.” അർച്ചന പതർച്ചയോടെ പറഞ്ഞു
“എനിക്ക് ഒന്നും കേൾക്കണ്ട എങ്ങോട്ടേലും പൊക്കോ”
“സിദ്ധു ഈ ഭൂമിയിൽ എന്നെ കേൾക്കാനും കാണാനും കഴിയുന്ന ഒരാളെ ഉള്ളൂ അത് നീയാണ്. എന്നെ സഹായിക്കാൻ നിനക്ക് മാത്രമേ പറ്റൂ. എന്റെ ലക്ഷ്യങ്ങൾ നിന്നിലൂടെ മാത്രമേ എനിക്ക് നിറവേറ്റാൻ ആകൂ. എന്നെ സഹായിക്കണം. “അർച്ചന കൈകൾ കൂപ്പി പറഞ്ഞു
ഒരു ആത്മാവ് തന്റെ മുൻപിൽ സഹായത്തിന് കേഴുന്നത് കണ്ടു അവൻ അസ്ത്രപ്രജ്ഞൻ ആയി. പതിയെ മിഴികൾ വലിച്ചു തുറന്നു നോക്കി. അവൻ പതിയെ എണീറ്റിരുന്നു.
“സത്യാമാണോ? ” സിദ്ധു അവളെ നോക്കി
“സത്യമാണ് സിദ്ധു ” അർച്ചന അവനെ ആശ്വസിപ്പിക്കാൻ എന്നവണ്ണം ചിരിച്ചു.
“ഞാൻ ഒന്ന് തൊട്ടോട്ടെ…”
Balance undo ithinte
Excellent, please continue
U r a bright n brilliant writer
സമയം പോകാന്‍ വേണ്ടി വായിക്കാന്‍ എടുത്തത് ആ .. ഒരുപാട് ഇഷ്ടം ആയി .. അടുത്ത ഭാഗത്തിന് ആയി വെയിറ്റ് ചെയ്യുന്നു
ഫിക്ഷൻ ആൻഡ് റിവെന്ജ് ആണല്ലോ സ്റ്റോറി. കൊള്ളാം നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
അതേ സഹോ….. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം… ഒത്തിരി സ്നേഹം
കൊള്ളാം. നന്നായിട്ടുണ്ട്
നന്ദി സഹോ… ഒത്തിരി സ്നേഹം
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്… വേഗം next പാർട്ട് തരണേ ❣️
അടുത്ത പാർട്ട് ഉടൻ ഇടാമേ… സപ്പോര്ടിനു നന്ദി… ഒത്തിരി സ്നേഹം സഹോ
കഥയുടെ ഗതി ആകെ മാറ്റിയല്ലൊ? ത്രില്ലർ സ്റ്റയിൽ ആയി, എന്തായാലും ഉടനെ അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ…
ഓഫ് ടോപ്പിക്ക് :ഒരു കഥയുടെ കുറച്ച് എഴുതിയിട്ട് മുങ്ങിയതാ അതൊന്ന് പൂർത്തീകരിക്കാൻ ആഗ്രഹമില്ലേ?
തീർച്ചയായും പൂർത്തീകരിക്കാംട്ടോ.. എഴുതിക്കിണ്ടിരിക്കുവാണ്.. അടുത്ത ഭാഗം ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം
ത്രില്ല് ആയി വരുന്നുണ്ട്… അടുത്ത പാർട്ട് വേഗം പോരട്ടെ..?????
അടുത്ത പാർട്ട് ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം
“Led ബൾബ് അണയുകയും കെടുകയും” എന്നതിൽ ഒരു അബദ്ധം ഉണ്ട്. രണ്ടും ഒരേ അർത്ഥമാണ്.
അബദ്ധം പരിഹരിക്കാം സഹോ… ഒത്തിരി സ്നേഹം
Nannayitund❤️pinne sasthrathekurichu enikum ariyilla athond athinekurichu parayanum illa?..pinne oru karyam parayam led bulb anayuka keduka ennuparanjal …onnu thiruthiko aa sentence ❤️❤️❤️
ആ ഭാഗം തിരുത്താം സഹോ… കഥ വായിച്ചതിൽ സന്തോഷം. ഒത്തിരി സ്നേഹം