അന്വേഷിക്കണമെന്ന് നിശ്ചയിച്ചു സിദ്ധു ബെഡിൽ ഇരുന്ന് ഒരു കയ്യിൽ ഫോണും മറുകയ്യിൽ കൊന്തയും ഓം മുദ്ര അണിഞ്ഞ ലോക്കറ്റും പിടിച്ച് തലവഴി പുതപ്പു കൊണ്ട് മൂടി.
കൂടെകൂടെ ജനാലകളും വാതിലും പൂട്ടി വച്ചിട്ടുണ്ടെന്ന് അവൻ ഉറപ്പ് വരുത്തി. മിടിക്കുന്ന ഹൃദയത്തോടെ സിദ്ധു കട്ടിലിൽ കൂനി കൂടിയിരുന്നു.സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഇടക്കിടക്ക് ഉറക്കം തൂങ്ങിക്കൊണ്ട് അടഞ്ഞു പോകുന്ന കണ്ണുകളെ അവൻ ബലമായി വലിച്ചു തുറന്നു.
ഇരമ്പിയാർത്തു വരുന്ന ഉറക്കത്തോട് പടവെട്ടി അവസാനം നിദ്രാ ദേവിയ്ക്ക് മുൻപിൽ അവൻ അടിയറവ് വച്ചു. പതിയെ സുഖ നിദ്രയിലേക്ക് അവൻ ആണ്ടു വീണു. അർദ്ധരാത്രിയോട് അടുത്ത സമയം. ചെന്നായ്ക്കളുടെ ഓരിയിടൽ പുറത്തു അങ്ങിങ്ങായി കേൾക്കാം.
കാലൻ കോഴിയുടെ കൂവൽ ഉച്ചസ്ഥായിയിൽ കേൾക്കാം. പതിയെ സിന്ധുവിന്റെ മുറിയിൽ പ്രകാശിച്ചിരുന്ന എൽഇഡി ബൾബ് അണയുകയും കെടുകയും ചെയ്തു തുടങ്ങി.
സിദ്ധുവിന്റെ ജനാല തനിയെ മലർക്കെ തുറക്കപ്പെട്ടു അതിലൂടെ ഒരു ഇളം തെന്നൽ പതിയെ റൂമിലേക്ക് ഒഴുകിയെത്തി. പതിയെ ക്രമാതീതമായി റൂമിൽ തണുപ്പ് വർദ്ധിക്കാൻ തുടങ്ങി.
സിദ്ധു പുതച്ചിരുന്ന പുതപ്പ് ആരോ വലിച്ചെറിഞ്ഞപോലെ വായുവിലൂടെ വട്ടം കറങ്ങി നിലത്തു വീണു. സിദ്ധു തണുപ്പ് കാരണം ഉറക്കത്തിലും വിറച്ചു കൊണ്ടിരുന്നു.
പതിയെ റൂമിന്റെ ഒരു മൂലയിൽ ഒരു തീനാളം പ്രത്യക്ഷപെട്ടു.സാവധാനം അത് വികസിച്ചുവന്നു ഒരു പെൺകുട്ടിയായി രൂപാന്തരം പ്രാപിച്ചു. വെളുത്ത ചുരിദാർ അണിഞ്ഞ ഇടതൂർന്ന കാർകൂന്തലും നനഞ്ഞൊട്ടിയ ശരീരവുമായി അവൾ സിന്ധുവിനെ തുറിച്ചുനോക്കി.അവളുടെ ശരീരത്തിൽ നിന്നും നിലത്തേക്ക് ജല കണങ്ങൾ നിലത്തേക്ക് ഉതിർന്നു വീണുകൊണ്ടിരുന്നു.
അവളുടെ മുഖത്തേക്ക് ഉതിർന്ന മുടിയിഴകളെ ഇളംകാറ്റ് കോതിയൊതുക്കി. ചുവന്ന കണ്ണുകളും നീണ്ട ദംഷ്ട്രകളും ചുക്കിച്ചുളിഞ്ഞ ചർമ്മവും ആയി വന്യമായ മുഖഭാവത്തോടെ ആ പെൺകുട്ടിയുടെ മുഖം അനാവൃതമായി.
പൊടുന്നനെ ആർത്തട്ടഹസിച്ചു കൊണ്ട് ആ പെൺകുട്ടി തന്റെ വായ് തുറന്നു നാവുനീട്ടി സിദ്ധുവിന്റെ കഴുത്തിനെ ചുറ്റിപ്പിണഞ്ഞു. ഒരു പാമ്പിനെ പോലെ അത് വലിഞ്ഞുമുറുകി.
ഉറക്കത്തിലായിരുന്നു സിദ്ധു ശ്വാസം കിട്ടാതെ ചുമച്ചു കൊണ്ട് കണ്ണുതുറന്നു നോക്കിയപ്പോൾ വന്യമായ മുഖഭാവത്തോടെ തന്റെ അരികിൽ നിൽക്കുന്ന രൂപത്തെ കണ്ടു ഭയന്നു വിറച്ചു.
അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിയപ്പോൾ പെട്ടെന്ന് ഒരു മിന്നൽപിണർ അവന്റെ നട്ടെല്ലിലൂടെ പാഞ്ഞു. കഴുത്തിൽ കുരുക്കു മുറുകുന്നതിനനുസരിച്ച് അവന്റെ നാവ് വിക്കി വിക്കി പറഞ്ഞു.
“അ…… അർ… ച്ച…..ന ”
കഴുത്തിലെ കുരുക്ക് മുറുകിയതും സിദ്ധു ശ്വാസം കിട്ടാതെ പിടഞ്ഞു. കൈകാലുകൾ ബെഡിൽ ഇട്ടടിച്ചു. അവന്റെ കണ്ണുകൾ പുറത്തേക്കു ഉന്തി വന്നു. നാവ് പുറത്തേക്ക് നീണ്ടു വന്നു കട വായിൽ നിന്നും നുരയും പതയും പുറത്തേക്ക് ഒഴുകി.
ആ രൂപം ആർത്തട്ടഹസിച്ചു കൊണ്ട് നാവു ചുഴറ്റി സിദ്ധു വിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഭിത്തിയിൽ തലയിടിച്ച് നിലത്തേക്ക് അവൻ നടുവും തല്ലി വീണു.
“അമ്മേ…..!!!”
Balance undo ithinte
Excellent, please continue
U r a bright n brilliant writer
സമയം പോകാന്‍ വേണ്ടി വായിക്കാന്‍ എടുത്തത് ആ .. ഒരുപാട് ഇഷ്ടം ആയി .. അടുത്ത ഭാഗത്തിന് ആയി വെയിറ്റ് ചെയ്യുന്നു
ഫിക്ഷൻ ആൻഡ് റിവെന്ജ് ആണല്ലോ സ്റ്റോറി. കൊള്ളാം നന്നായിരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
അതേ സഹോ….. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം… ഒത്തിരി സ്നേഹം
കൊള്ളാം. നന്നായിട്ടുണ്ട്
നന്ദി സഹോ… ഒത്തിരി സ്നേഹം
കൊള്ളാം ബ്രോ നന്നായിട്ടുണ്ട്… വേഗം next പാർട്ട് തരണേ ❣️
അടുത്ത പാർട്ട് ഉടൻ ഇടാമേ… സപ്പോര്ടിനു നന്ദി… ഒത്തിരി സ്നേഹം സഹോ
കഥയുടെ ഗതി ആകെ മാറ്റിയല്ലൊ? ത്രില്ലർ സ്റ്റയിൽ ആയി, എന്തായാലും ഉടനെ അടുത്ത ഭാഗം വരുമെന്ന പ്രതീക്ഷയോടെ…
ഓഫ് ടോപ്പിക്ക് :ഒരു കഥയുടെ കുറച്ച് എഴുതിയിട്ട് മുങ്ങിയതാ അതൊന്ന് പൂർത്തീകരിക്കാൻ ആഗ്രഹമില്ലേ?
തീർച്ചയായും പൂർത്തീകരിക്കാംട്ടോ.. എഴുതിക്കിണ്ടിരിക്കുവാണ്.. അടുത്ത ഭാഗം ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം
ത്രില്ല് ആയി വരുന്നുണ്ട്… അടുത്ത പാർട്ട് വേഗം പോരട്ടെ..?????
അടുത്ത പാർട്ട് ഉടനെ ഇടാമേ…. സപ്പോര്ടിനു നന്ദി സഹോ… ഒത്തിരി സ്നേഹം
“Led ബൾബ് അണയുകയും കെടുകയും” എന്നതിൽ ഒരു അബദ്ധം ഉണ്ട്. രണ്ടും ഒരേ അർത്ഥമാണ്.
അബദ്ധം പരിഹരിക്കാം സഹോ… ഒത്തിരി സ്നേഹം
Nannayitund❤️pinne sasthrathekurichu enikum ariyilla athond athinekurichu parayanum illa?..pinne oru karyam parayam led bulb anayuka keduka ennuparanjal …onnu thiruthiko aa sentence ❤️❤️❤️
ആ ഭാഗം തിരുത്താം സഹോ… കഥ വായിച്ചതിൽ സന്തോഷം. ഒത്തിരി സ്നേഹം