?കഥയിലൂടെ ? 3 [കഥാനായകൻ] 399

?കഥയിലൂടെ ? 3

Author : കഥാനായകൻ

 

[Previous Part]

 

(ഒരു മാസം മുൻപ് രാമേശ്വരത്തു)

(തമിഴ് ആണ് സംസാരിക്കുന്നത് പക്ഷേ അതിൽ മിക്ക സംഭാഷണങ്ങളും മലയാളത്തിൽ ആണ് എഴുതിയിരിക്കുന്നത് )

ഫോൺ എടുത്തു ആദ്യത്തെ നമ്പറിൽ തന്നെ തിരിച്ചു വിളിച്ച ശേഷം.

“ജയ് നീ എങ്കട ഇറുകെ, ഞാൻ ഇവിടെ റെയിൽവേ ഫീഡർ റോഡിൽ ഉള്ള ഹോട്ടൽ വെങ്കടേശ്വരയിൽ റൂം എടുത്തു, റൂം നമ്പർ 302 തേർഡ് ഫ്ലോർ. നീ വീട്ടിൽ ഉണ്ടെകിൽ ഞാൻ അങ്ങോട്ട് എത്താം, നിന്റെ അമ്മയെയും പെങ്ങളെയും ഫോണിൽ സംസാരിച്ചത് അല്ലാതെ നേരിട്ട് കണ്ടിട്ടില്ലല്ലോ.”

അവനെ അടുത്ത് അറിയാമെങ്കിലും അവന്റെ വീട്ടിൽ അങ്ങനെ പോയിട്ടില്ല.

ജയ്: “ആഹാ നീ എത്തിയോ എവിടെ ആയിരുന്നൂ നീ ഇത്രയും ദിവസം? ഒരു കോൺടാക്ട് പോലും ആരോടും ഇല്ലാതെ. നീ എന്തായാലും ഇങ്ങു പോര് വീട്ടിൽ നിന്നെ കാണാൻ ആഗ്രഹം ഉള്ള രണ്ടു പേരുണ്ട് ഇവിടെ. ഞാൻ അവരോടു പറഞ്ഞോളാം നീ ഇപ്പോൾ എത്തും എന്ന്. നിന്നോട് കുറെ സംസാരിക്കാനുണ്ട് അതൊക്കെ എന്തായാലും നേരിട്ട് ആകാം, നീ വേഗം പോര് ഞാൻ ലൊക്കേഷൻ അയച്ചു ഇടാം.”

എന്ന് പറഞ്ഞു കാൾ കട്ട് ചെയ്ത ശേഷം അവൻ അയച്ച ലൊക്കേഷൻ നോക്കി നടക്കാൻ ഉള്ള ദൂരം ഉള്ളു. എന്റെ ഈ അജ്ഞാത ജീവിതത്തിൽ ഞാൻ എന്റെ ജീവിതം എല്ലാം തുറന്നു പറഞ്ഞ ഒരു സുഹൃത്ത് അല്ലെങ്കിൽ കൂടെ പിറപ്പ് ആണ് അവൻ ജയ്. അവന്റെ അമ്മ ജാനകിയമ്മയോടും അതുപോലെ അനിയത്തി ആവണിയോടും ഫോണിൽ സംസാരിച്ചു നല്ല പരിചയം ഉണ്ടെങ്കിലും നേരിട്ട് ഇത് വരെ കാണാൻ അവസരം കിട്ടിയിട്ടില്ല. അവർക്ക്കും എല്ലാം അറിയാം എന്ന് അവൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ എല്ലാം ആലോചിച്ചു കൊണ്ട് നടന്നു, അതിനുശേഷം രാമേശ്വരത്തെ ഭംഗി ഒക്കെ ആസ്വദിച്ചു കൊണ്ടും ആയി നടത്തം.

അങ്ങനെ അവൻ പറഞ്ഞ ലൊക്കേഷനിൽ എത്തി, ചെറിയ ഒരു വീട് പ്രതിക്ഷിച്ച ഞാൻ ചെറിയ രീതിയിൽ ഞെട്ടി. നല്ല സൗകര്യം ഉള്ള തനി തമിഴ് സ്റ്റൈൽ വീട്, വീടിന്റെ മുറ്റത്ത് തമിഴ് വീടുകളിലെ പോലെ നല്ല കോലം വരച്ചു വച്ചിട്ടുണ്ട്.

ഞാൻ വീടിൻ്റെ മുൻപിൽ തൂക്കി ഇട്ടിരിക്കുന്ന മണിയിൽ അടിച്ചു. വീടിൻ്റെ മുൻവശത്തുള്ള പൂന്തോട്ടത്തിൻ്റെ ഭംഗി ആസ്വദിച്ചു കൊണ്ട് നിന്നപ്പോൾ ആണ്  ആരോ വരുന്നതിൻ്റെ പാദസ്വര കിലുക്കം കേട്ടത്.

“യാര്? എന്ന വേണം?”

പാദസ്വര കിലുക്കത്തിൻ്റെ ഒപ്പം മധുരമായ സ്വരം കൊണ്ടുള്ള ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. പച്ച ദാവണി ഒക്കെ ഉടുത്ത് മുടിയിൽ മുല്ല പൂവും കനകാമ്പരം ചേർത്ത് കേട്ടിരിക്കുന്ന ഒരു ഇരുപത്തിമൂന്ന് ഇരുപത്തിനാല് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി വന്നു ആണ് ചോദിച്ചത്.

“ജയ് ഇറിക്ക, നാൻ വന്ത് ജയ്യുടെ ഫ്രണ്ട്.”

“ഓ അണ്ണൻ ഉള്ളിൽ ഇറിക്ക് നാൻ കുപ്പിടിറെ.”

10 Comments

    1. കഥാനായകൻ

      ♥️

  1. Ente doctorooti evidunna vaayikkan kazhiyuka ithil kaanunillalo

    1. കഥാനായകൻ

      അത് PL ല് ഉണ്ട് search ചെയ്‌താൽ മതി.

  2. ❤❤❤❤❤❤

    1. കഥാനായകൻ

      ♥️

  3. Superb ?..

    1. കഥാനായകൻ

      ♥️

  4. ? നിതീഷേട്ടൻ ?

    Nice ☺️

    1. കഥാനായകൻ

      ♥️

Comments are closed.