അന്ധകാരം -1 [Lonewolf] 102

അന്ധകാരം -1

Author : Lonewolf

 

ഇഷ്ടപെട്ടാൽ ഒരു ലൈകും കമന്റും തരാൻ ശ്രേമിക്കുക. വിമർശനങ്ങൾ സ്വീകരിക്കുന്നതാണ്. എനിക്ക് ഇനി എഴുതുമ്പോൾ നന്നാക്കാൻ സാധിക്കും. അപ്പൊ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. കഥയിലേക്ക്…

“എന്താ മടിച്ചു നിക്കുന്നത്. അങ്ങ് കേറൂ പെണ്ണെ വേറെ ആരും അല്ലല്ലോ നമ്മുടെ വിഷ്ണു അല്ലെ. നീ ചെറുപ്പം മുതൽ കാണുന്നതല്ലേ അവനെ. ഇപ്പൊ രണ്ടാൾക്കും പരസ്പരം അറിയാത്ത കേടൊന്നും ഇല്ലല്ലോ”
അമ്മയാണ്.
“അമ്മേ ഞാൻ എങ്ങനെയാ അവനെ അങ്ങനെ കാണാ.ഞാൻ എത്ര എടുത്തു നടന്നിട്ടുള്ളതാ അവനെ എന്ന് അമ്മക്കറിയില്ലേ?”
എനിക്ക് ആകെ കരച്ചിൽ വരാൻ തുടങ്ങി. ഒറ്റ ദിവസം കൊണ്ടാണ് ഞാൻ എന്റെ അനിയനെ പോലെ കണ്ടിരുന്നവൻ എന്റെ ഭർത്താവായത്.അവനെ ഞാൻ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല.
“മോളെ പറയുന്നത് കേൾക്കു. ഇനി ഒന്നും ചെയ്യാൻ പറ്റില്ല നിന്റെ അച്ഛന് എടുത്ത തീരുമാനം ആണ്.അങ്ങേർക്ക് ഹാർട്ടിന്റെ പ്രോബ്ലം ഉള്ളതാണ്.എന്റെ പൊന്നു മോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ. വേറെ വഴി ഒന്നും കാണാത്തത് കൊണ്ട.അവന് നിന്നെക്കാൾ ഇച്ചിരി പ്രായം കുറവാണെന്നെ ഒള്ളു. അവന്റെ അത്ര ഒരു നല്ല പയ്യനെ നിനക്ക് ഇനി കിട്ടില്ല.”അമ്മയുടെ ഉപദേശം.
കൂടുതൽ ഒന്നും പറയാൻ സമയം കിട്ടിയില്ല അപ്പോഴത്തെക്കും അവന്റെ അമ്മയും അമ്മായിമാരുമൊക്കെയുള്ള പട ഞങ്ങളുടെ അടുത്തേക്ക് വന്നു. എല്ലാരും നല്ല സന്തോഷത്തിൽ ആണ്.
“എന്താ ഭാനു..? മോളും നീയും കൂടി ഒരുമിച്ചു നിന്നു സ്വകാര്യം പറയുന്നത്. വൈഗക്ക് എന്തേലും അറിയാത്ത കുറവുണ്ടോ..?”
അവന്റെ അമ്മയാണ്.പേര് ലക്ഷ്മി. പേരിൽ മാത്രമേ ലക്ഷ്മി ഒള്ളു.അവൻ എങ്ങനെയാണോ എന്തോ ഈ താടകയെ സഹിക്കുന്നത് പാവം.ഇത്രയും കേൾക്കാൻ കാത്തു നിന്നിരുന്ന പോലെ അവിടെ ഉള്ളോരൊക്കെ ചിരിക്കാൻ തുടങ്ങി. അതെനിക്ക് അത്ര പിടിച്ചില്ല.
“എനിക്ക് ഇച്ചിരി അറിവ് കുറവുണ്ട് ചേച്ചി എന്താ ചെയ്യാ ചേച്ചിയെ പോലെ പ്രാക്ടീസ് ഒന്നും ചെയ്യാൻ സമയം കിട്ടിയില്ല.”
ഇത്ര പറഞ്ഞപ്പോയെക്കും എല്ലാവരുടെയും ചിരി സ്വിച് ഇട്ട പോലെ നിന്നു.എന്റെ അമ്മ എന്റെ കയ്യിൽ ഒന്ന് പിച്ചി.ലക്ഷ്മി കിടന്നു ഉരുകുന്നത് കണ്ടു എനിക്ക് വല്ലാണ്ട് സുഗിച്ചു. ആൾ ഒരു പോക്ക് കേസ് ആണേ.അവിടെ ഉള്ളവരുടെ ഒക്കെ മുഖം മാറുന്നത് ശ്രദ്ധിച്ച ഞാൻ പെട്ടെന്ന് കയ്യിലെ പാലും കൊണ്ട് അകത്തു കയറി. ഇനി അവിടെ നിന്ന തള്ള എന്തേലും പറയും ഞാൻ അതിനനുസരിച് തിരിച്ചു എന്തേലും പറയും. എന്തിനാ വെറുതെ കല്യാണ ദിവസം തന്നെ അമ്മായിഅമ്മ പോര് തുടങ്ങുന്നത്. ഞാൻ പെട്ടെന്ന് തന്നെ ഉള്ളിലേക്ക് നടന്നു പാൽ മേശപുറത്ത് വച്ചു വന്നു എല്ലാവരോടും ഒന്ന് ചെറുതായി ചിരിച്ചു വാതിൽ അടച്ചു.അമ്മക് നല്ല ടെൻഷൻ ഉണ്ട്. അതെന്തായാലും എന്നെ ഓർത്തിട്ടായിരിക്കില്ല . ചിലപ്പോ കണ്ണനെ ആലോചിച്ചായിരിക്കും.അവൻ ഇനി എന്താണാവോ പറയാൻ പോകുന്നത്. ഇപ്പൊ ഞാനും അവനും ഒരൊറ്റ റൂമിലാണ്. ഞങ്ങളുടെ മണിയറയിൽ. ഞാനും അവനും ഒരുമിച്ചു കുറെ തവണ കിടന്നിട്ടുണ്ട് എന്നാൽ ഇപ്പോൾ ഒരു ബെഡിൽ കിടക്കണമല്ലോ എന്നോർത്തപ്പോൾ നിന്ന നിൽപ്പിൽ ഇല്ലാണ്ടാവാൻ തോന്നിപോയി. ഞാൻ വാതിലിനെ തന്നെ ഫേസ് ചെയ്തു നിന്നു. അവനെ എങ്ങനെ ഫേസ് ചെയ്യും എന്നായിരുന്നു മനസ് മുഴുവൻ. അവൻ എന്നെ വെറുക്കുമോ. അവനു ഏതെങ്കിലും കാമുകി വല്ലോം ഉണ്ടായിരുന്നോ.അവൻ എന്നോട് ദേഷ്യം ഉണ്ടായിരിക്കുമോ ഇതൊക്കെ ആയിരുന്നു മനസ് മുഴുവൻ. എനിക്ക് അവന്റെ മുഖം നോക്കി എന്ത് പറയണം എന്നറിയില്ല. ഞാൻ ശ്വാസം നന്നായി വലിച്ചു വിട്ടു.ഇന്ന് മൊത്തം ഇങ്ങനെ നിക്കാൻ പറ്റില്ല. എന്ത് തന്നെയായാലും നേരിടുക തന്നെ വേണം.അവനെ ഇരുത്തി ഒന്ന് സംസാരിക്കണം. ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല. എന്നെ വലിയ ഇഷ്ടമായിരുന്നു. ഈശ്വര ആ ഇഷ്ടം ഇപ്പൊ വെറുപ്പായി മാറ്റല്ലേ. അവന്റെ ജീവിതത്തിൽ നിന്നും കഴിയുന്ന വേഗം ഞാൻ ഒഴിഞ്ഞു മാറിക്കോളാം. ഞാൻ ദൈവത്തോട് മനസുരുകി പ്രാർത്ഥിച്ചു. എന്നും എന്നെ സ്നേഹവും ബഹുമാനവും കൊണ്ട് മാത്രം നോക്കിയിരുന്ന അവന്റെ കണ്ണിൽ ദേഷ്യവും സങ്കടവും എന്നോടുള്ള വെറുപ്പും കാണാൻ എനിക്ക് ആവില്ല. എന്നാലും ഞാൻ പറഞ്ഞാൽ അവൻ കേൾക്കാതിരിക്കില്ല. ഒന്ന് ഇരുന്നു സംസാരിച്ചു ഒരു തീരുമാനത്തിൽ എത്താം.ഞാൻ അവനെ എങ്ങനെയെങ്കിലും പറഞ്ഞു സമാധാനിപ്പിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ തയ്യാറെടുത്തു പയ്യെ റൂമിലേക്കു തിരിഞ്ഞു.ഈ റൂമിൽ ഞാൻ ആദ്യമായിട്ടാണ് വരുന്നത്. അവന്റെ റൂം ഇതല്ല. ഇത് ഞങ്ങൾക്കായി തന്ന വലിയ റൂം ആണ്. ആദ്യം തന്നെ എന്റെ കണ്ണിൽ ഉടക്കിയത് കട്ടില ആയിരുന്നു. കൊതുക് വലയും മുല്ലപ്പൂ മാലയും റോസാ പൂ ഇതളും എല്ലാം കൊണ്ട് അലങ്കരിച്ച വലിയ കട്ടിൽ. എന്റെ കവിളിൽ ചുവപ്പ് അരിച്ചു കയറുന്നത് ഞാൻ അറിഞ്ഞു. അവിടെ കൈ കൊണ്ട് തുടക്കാനുള്ള പ്രവണത അപ്പോ തന്നെ ഒഴിവാക്കി ചുറ്റും നോക്കി.കണ്ണനെ കണ്ടു. അവൻ ജനലിന്റെ മുമ്പിൽ പുറത്തേക്ക് നോക്കി നില്കുകയായിരുന്നു. ഏതാണ്ട് എന്റെ വിളി കാത്തിരിക്കുന്നത് പോലെ. ഒരു കൈ തണ്ടയിൽ മുല്ലപ്പൂ കൊണ്ടുള്ള മാല ചുറ്റിയിട്ടുണ്ട്. അതിന്റെ അറ്റം രണ്ടും കയ്യിൽ നിന്നും തൂങ്ങി കിടക്കുന്നുണ്ട്. ഒരു ക്രീം കളർ ജുബ്ബയും മുണ്ടും ആണ് വേഷം.ഒരു കൈ ജനലിന്മേലും മറ്റൊന്ന് അരയിലും ആണ് കൊടുത്തിട്ടുള്ളത്. അരയിലെ കയ്യിലാണ് മുല്ലപ്പൂ മാല. ഞാൻ പതിയെ ഉള്ളിലേക്ക് നടന്നു.റൂമിന്റെ പകുതി എത്തിയപ്പോ നിന്നു. അവന്റെ നേരെ തിരിഞ്ഞു പയ്യെ വിളിച്ചു.

29 Comments

  1. ആന്മരിയ kito saab

  2. അപ്പുറത്ത് next പാർട്ടിന് വെയിറ്റ് ചെയ്യുവാണ്..?

    1. Thanks alot മാൻ

      lots of love ❣️❣️

  3. രുദ്രൻ

    Waiting for nxt part

    1. അയച്ചു കൊടുത്ത് മൂന്നു ദിവസം ആയി ?‍♂️?‍♂️

  4. Cheriye oru samshayam nayikayude peru ithilundo?

    1. ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് bro. ഡയറക്റ്റ് ആയി അല്ല indirect ആയി ആദ്യത്തെ പേജിൽ തന്നെ ഉണ്ട്…

      Lots of love ❣️❣️

  5. ഹായ് ഫ്രണ്ട്‌സ് ഇതിന്റെ മറ്റൊരു ഭാഗം അപ്ലോഡ് ചെയ്യാൻ ഉണ്ട് പക്ഷെ എന്തെല്ലാം എഡിറ്റ്‌ ചെയ്യണം എന്നറിയില്ല. ഇവിടെഎന്തൊക്കെ ആണ് 18+ആയി കൻസിഡർ ചെയ്യാറ് എന്നർക്കേലും അറിയോ.
    ഒരു ചെറിയ ഉമ്മയൊക്കെ 18+ഇൽ പെടുമോ..? ??

    1. മണവാളൻ

      ഉമ്മ ഒന്നും കുഴപ്പം ഇല്ല, ഉമ്മ വരെ ആക്കാം ?. പിന്നെ തെറി വരുന്ന ഭാഗം #*@₹&# ഇങ്ങനെ കൊടുത്താൽ മതി. Adult content വരാതെ നോക്കിയാൽ മതി (over ആയിട്ട്).

    2. ഉമ്മ ഓക്കെ ആണ്. ബെഡ് സീൻ അവിടെ എഴുതുന്ന പോലെ പച്ചക്ക് എഴുതരുത്. ഒരു ഒളിയും മറയും വച്ച് എഴുതണം. അത്രേ ഉള്ളു.. പിന്നെ തെറി ഒക്കെ അവിടെ പച്ചക്ക് പറയുന്ന പോലെ ഇവിടെ ഇടരുത്. വേറെ ഒന്നുമില്ല. ബാക്കി വായ്ചിട്ട് പറയ

    3. Thanks alot for the replays ❣️❣️

      ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. എഡിറ്റർ തീരുമാനിക്കട്ടെ..

      Lots of love ❣️❣️

  6. Avidenu ee site illotu kudie add cheyan paranjath njana ?

    1. Thanks bro ❣️❣️

      എനിക്ക് എഡിറ്റിംഗ് അത്ര ഇഷ്ടമുള്ള കാര്യം അല്ല ?? അതാ ഞാൻ ആദ്യമേ ഇവിടെ അപ്ലോഡ് ചെയ്യഞ്ഞത്.പിന്നെ കുറച്ചു കമ്മെന്റുകൾ കണ്ടപ്പോൾ ഇടാം എന്ന് വിചാരിച്ചു ??.

      Thanks for reading ❣️❣️

      Lots of love ❣️❣️

  7. aiwaaaa

    ⚡?

    1. Thanks alot maahn ❣️❣️

      Lots of love ❣️❣️❣️

  8. മണവാളൻ

    മച്ചാനെ പൊളിച്ചു ?✨

    //മണവാളനെ കാണാനില്ലെന് പറഞ്ഞു ആൾ വന്നതും//
    ഞാൻ എവിടെയും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട് ??

    മച്ചാനെ പാരഗ്രാഫ് തിരിച്ച് സ്പേസ് ഇട്ട് എഴുതിയാൽ വായിക്കാൻ ഒരു ഓളം കിട്ടും. വേറെ ഒന്നും പറയാൻ ഇല്ല. അടിപൊളി ??

    1. ഇവിടെ തന്നെ ഉണ്ടല്ലേ. ?? സന്തോഷം ??

      ഞാൻ പരേഗ്രാഫ് ഇട്ടു എഴുതാൻ ശ്രെമിക്കാം ബ്രോ.

      Thanks alot for reading

      Lots of love ❣️❣️

  9. അശ്വിനി കുമാരൻ

    കൊള്ളാം ബ്രോ…?❤️
    Paragraph സ്പേസ് കൂടെയുണ്ടെങ്കിൽ നന്നായിരുന്നു.

    1. ശ്രേമിക്കാം ബ്രോ ❣️❣️

      Thanks alot for reading ❣️❣️

      Lots of love ❣️❣️

  10. Ividem varanamen orupad agrahicha story??? Finally it’s here???

    1. Thanks alot maahn❣️❣️

      Lots of love ❣️❣️

  11. ആരാ അത് ഇങ്ങനെ തുറിച്ചു നോക്കുന്നെ.. ഇത് വായിച്ചപ്പോൾ കണ്ടു മറന്ന് ഒരു സിനിമ ഓർമ വന്നു പേര് ഓർമ കിട്ടുന്നില്ല..അതിൽ ആ പ്രേതം അയാളുടെ കഴുത്തിൽ ഇരുപ്പ് ആണ് എപ്പോഴും..

    നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

    1. ?? ഞാൻ ഇൻസ്പിറേഷൻ ആയി കണ്ടു മറന്ന മൂവീസ് എല്ലാം യൂസ് ചെയ്തിട്ടുണ്ട് അതായിരിക്കും

      Thanks alot for reading
      Lots of love ❣️❣️

      1. കൊള്ളാം പോരട്ടെ

        1. ഇപ്പോൾ ആണ് വായിച്ചത്..

          നല്ല രസം ഉണ്ട് വായിക്കാൻ..

          പാരഗ്രാഫ് തിരിച്ചു എഴുതിയാൽ നന്നായിരുന്നു ????❤❤

        2. Thanks bro ❣️❣️

  12. രണ്ട് മൂന്ന് പാർട്ട് അപ്പുറെ വായിച്ചിരുന്നു.
    നല്ല ഫ്ലോയുണ്ട്… അത് അവസാനം വരെ നിലനിർത്തി കൊണ്ടുപോവാൻ സാധിക്കട്ടെ..
    വിഷ്വൽ ചെയ്തത് നന്നായിട്ടുണ്ട്..
    Keep it up

    1. Thanks maan ❣️❣️

      ശ്രേമിക്കാം ❣️❣️

Comments are closed.