ദൂരെ ഒരാൾ [വേടൻ] 144

ദൂരെ ഒരാൾ

Author : വേടൻ

 

:എടാ വേഗം എണീറ്റെ. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ട് ആക്കിയേ…

:അമ്മ ഒന്ന് പോയെ ആകപ്പാടെ കിട്ടുന്ന ഒരു സൺ‌ഡേ ആണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ….

:അമ്മേടെ മുത്തല്ലേ ഏണിക്ക് എന്റെ മോൻ.
ഞാൻ എണിറ്റു പോയി ഒന്ന് ഫ്രഷ് ആയി വണ്ടിയിൽ കേറി.. അമ്മ ഡോർ അടച്ചു വന്നു വണ്ടിയിൽ കേറി ഞാൻ മുൻപോട്ട് വണ്ടി എടുത്തു…

” ഞാൻ സന്ദീപ്. നന്ദു എന്ന് വിളിക്കും ഞാൻ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസർ ആയി വർക്ക്‌ ചെയുന്നു. അമ്മ ഹൗസ് വൈഫ് ആണ് അച്ഛൻ ദുബായ് ഇൽ ഒരു കമ്പനിയിൽ ആണ് ജോലി. പിന്നെ ഒരു അനിയത്തി ഉണ്ട് സന്ധ്യ ഞങ്ങളുടെ കുഞ്ചു. ഇപ്പോ ഇവര് എങ്ങോട്ടു പോകുന്നു എന്ന് ചോദിച്ചാൽ എന്റെ പെണ്ണിന്റ കല്യാണം കൂടാൻ പോകുന്ന പോക്കാ. ആ സമയത്തു ഞാൻ അറിയുന്നുണ്ടോ കുറച്ചു മണിക്കൂർ കഴിഞ്ഞാൽ ഞാൻ ആണ് വരൻ എന്ന്. സംഭവം ഞാൻ പറഞ്ഞു തരാം. ഞങ്ങളുടെ അടുത്തുള്ളതാ അവൾ. പേര് ഗൗരി എന്റെ ചേച്ചി. കാര്യം എന്നെക്കാളും രണ്ട് വയസ്സിനു മൂപ്പേ ഉള്ളു എങ്കിലും ഞാൻ ചേച്ചി എന്നെ വിളിക്കു.ഇപ്പോ അങ്ങനെ ഞാൻ സംസാരിക്കാറ് ഒന്നും ഇല്ല. പണ്ട് ഇവളുടെ ജൂനിയർ ആയിരുന്നു ഞാൻ.അന്ന് ഒരു ലൈൻ എനിക്ക് ഉണ്ടായിരുന്നു. ഇവൾ അത് മണത്ത് അറിയുകയും അച്ഛനോട് പറയുകയും ചെയ്തു അന്ന് കുറെ തെറി കേട്ട്.അതിൽ പിന്നെ ഞാൻ മിണ്ടാറില്ല. വീട്ടിൽ ഒക്കെ വന്നാലും ഞാൻ മൈൻഡ് ചെയ്യില്ല… പോരാഞ്ഞിട്ട് ഞാൻ ശെരിയല്ല മറ്റേ ഉദ്ദേശത്തിന് ആണ് നിന്നെ നോക്കുനെ എന്ന് അവളോടും പോയി പറഞ്ഞു. അപ്പോ എല്ലാത്തിനും ഒരു തീരുമാനം ആക്കി… ആ പൊന്നാരമോളുടെ കല്യാണം കൂടാനാ എന്റെ വീട്ടുകാർ പോകുന്നെ.. മനസ്സിൽ സന്തോഷിച്ചാണ് അമ്മയെ അവിടെ വിട്ടത്. എന്നെ കണ്ടപ്പോ കുഞ്ചു ഓടി എന്റെ അടുത്ത് വന്നു.

: ഏട്ടാ ഏട്ടൻ വരുന്നില്ലെ. ചേച്ചി ഏട്ടനെ ഒരുപാട് അന്വേഷിച്ചു.

: എന്റെ പട്ടി വരും അവളുടെ കല്യാണം കൂടാൻ.. നീ ഉം അമ്മയും ഒക്കെ ഇല്ലേ പിന്നെ എന്നാ, ഇറങ്ങുമ്പോൾ വിളിക്…

(ഞാൻ വണ്ടിയെടുത്തോണ്ട് വീട്ടിലേക്കു വിട്ട് കുറച്ചു നേരം സൈറ്റ് ലെ പണിക്കാരെ ഒക്കെ വിളിച്ചു നാളെ നേരത്തെ ചെല്ലണം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്ത് ഇൻസ്റ്റയിൽ കേറി റീൽസ് കണ്ട് എല്ലാം കല്ലുമാല ആണല്ലോ. പിന്നെ ടീവി വച്ചു അങ്ങനെ അങ്ങ് കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെൽ അടിക്കാൻ തുടങ്ങി എടുത്തു നോക്കിയപ്പോ അമ്മ. ഇത് എന്താ ഇപ്പം കല്യാണം നേരത്തെ കഴിഞ്ഞോ…)

: എന്താ അമ്മേ കല്യാണം നേരത്തെ കഴിഞ്ഞോ (ഉള്ളിൽ തോന്നിയത് ഞാൻ അങ്ങ് ചോദിച്ചു )

:എടാ നീ പെട്ടന്ന് ഇങ്ങ് വാ.. ഒരുപാട് സമയം എടുക്കരുത്…. (എന്നും പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി ബാത്‌റൂമിൽ കേറി പെട്ടെന്ന് കുളിച്ചു റെഡി ആയി ഇറങ്ങി കണ്ണാടിക്ക് മുൻപിൽ നിന്ന് ഒന്ന് നോക്കി. വെളുത്ത നിറം. നല്ല ഉറച്ച ബോഡി പണ്ട് കോളേജ് ഇൽ പോയപ്പോ ജിമ്മിൽ പോയി തുടയതാ ഇപ്പോളും പോക്കുണ്ട്. കട്ട മീശയും തടിയും രണ്ടും ലെവൽ ചെയ്ത് ട്രിമ് ചെയ്തിട്ടുണ്ട് ചെമ്പൻ കണ്ണ് ആണ് എനിക്ക് അമ്മക്കും അങ്ങനെ ആണ്.. മൊത്തത്തിൽ ഒരു സുന്ദരൻ ആണ് കോളേജിൽ ഒക്കെ ഒരുപാട് എണ്ണം പുറകെ നടന്നതാ നമ്മക്ക് പിന്നെ ദിവ്യ പ്രേമം ഒന്നും സെറ്റ് ആകില്ലലോ. ഒൺലി ഗിവ് ആൻഡ് ടേക്ക്….ജോലിക് കേറി അവിടേം ഉണ്ട് ഞങ്ങളുടെ ഹെഡ് എലിസബത് മാഡം ആൾക്ക് എന്നെ ഒരു നോട്ടം ഉണ്ട് അവരുടെ കെട്ടിയോൻ ഗൾഫിൽ ആണ്.. എന്തായാലും നല്ല ഉദ്ദേശത്തിന് അല്ലഅവർ എന്നെ വിളിക്കുന്നത്.. ബൈ ദെ ബൈ ഞാൻ വിഷയത്തിൽ നിന്ന് തെന്നി മാറിയോ…..
വിഷയത്തിലേക്ക് വരാം…

ഞാൻ വണ്ടി എടുത്ത് കല്യാണവീട്ടിൽ ലേക്ക് വിട്ട്. വണ്ടി സൈഡ് ആക്കി അകത്തേക്ക് കേറി എല്ലാരും എന്നെ നോക്കുന്നു. ഞാൻ എല്ലാർക്കും ഒരു ചിരി വെച്ച് കൊടുത്ത്. താല്പര്യം ഒന്നും ഇല്ല എന്നാലും കൊടുത്ത്… അപ്പോ തന്നെ അമ്മ വിളിച്ചു ഞാൻ ഇവിടെ ഫ്രണ്ടിൽ ഉണ്ടെന്നു പറഞ്ഞു. ഉടനെ അമ്മ വന്നു എന്നെ മാറ്റി നിർത്തി എന്തൊക്കയോ പറഞ്ഞു ഒന്നു മാത്രം ഞാൻ കേട്ട് അവളുടെ കല്യാണം മുടങ്ങി. എനിക്ക് ഉള്ളിൽ ചിരി കത്തി. നായിന്റെ മോൾക്ക് അങ്ങനെ തന്നെ വരണം… അമ്മ എന്നോട് പിന്നീട് പറഞ്ഞകാര്യങ്ങൾ എന്റെ സന്തോഷം കെടുത്താൻ ഉള്ളതായിരുന്നു.

12 Comments

  1. Bakki evide bro?

    1. Mikhael

      രണ്ട് തവണ ഞാൻ പോസ്റ്റ്‌ ചെയ്തതാണ്. അറിയില്ല എന്താണെന്നു ആദ്യo സെക്സ് കോൺടെന്റ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ക്ലിയർ ചെയ്തു ഇട്ട്… ഇപ്പോൾ എന്ത് പറ്റിയെന്നു അറിയില്ല.

  2. പഴേ ലൈൻ എങ്ങാനും ആണോ, ?

    ഹാപ്പി ending അല്ലെങ്കില് ???. വെയിറ്റിംഗ് ✌️?

  3. ഇല്ല ക്ലൈമാക്സ് കമൻ്റ്സ് നോക്കാതെ vazhikkan ഞാൻ ഇല്ല???

    1. Happy ending annu ? dairyam ayitt vaicho

  4. ഒരു കാര്യം നേരത്തേ പറഞ്ഞേക്കാം കഴിഞ്ഞ പ്രാവശ്യത്തെതു പോലെ കളിച്ച് ചിരിച്ച് ഇരുന്നിട്ട് കൊലപാതകം നടത്താനാണ് പ്ലാൻ എങ്കിൽ ഇത് ഇവിടെ അവസാനിപ്പിച്ചോണം

    1. ?? happy ending annu bro,, nammade gowriku nandhu ne kittum ? illel njn kettikum ❤️

  5. പ്രിയ ആഞ്ജനേയദാസ്… താങ്കൾ വയ്ക്കുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ? പിന്നെ എങ്ക പത്താലും നീ…… ??

  6. ആഞ്ജനേയദാസ്

    സ്വപ്നം കാണിച്ചു മൂ***ക്കാൻ നീ ഇവിടേം വന്നോ സെയ്ത്താനേ…
    ????

    1. ഒരു സ്റ്റോറി ലൈൻ കൂടെ മനസ്സിൽ ഉണ്ട് വേണോ വേണ്ടയോ… Loveing story ആണ്.. ❤️

      1. എന്ത് ചോത്യം ആണിത് പോന്നോട്ടെ

      2. Vannatte ponnotte?

Comments are closed.