ദൂരെ ഒരാൾ [വേടൻ] 144

ഗൗരി വന്നു എന്റെ കൈയിൽ പിടിച്ചു. വിടാൻ പറഞ്ഞു, ആ തണുത്ത കൈ എന്റെ കൈയിൽ തൊട്ടപ്പോ ഇത് വരെ ഇല്ലാത്ത ഒരു ഫീൽ… ഹോ…. ഞാൻ കൈ വിടുവിച്ചു… എന്നെ തള്ളി മാറ്റികൊണ്ട് ചിഞ്ചു പറഞ്ഞു….
ചിഞ്ചു : നാണമില്ലല്ലോ. ചേട്ടത്തിയുടെ വീട്ടിൽ വെച്ച് എന്തോ ഡയലോഗ് ആയിരുന്നു. എന്റെ പട്ടി വരും ഈ കല്യാണത്തിന് എന്ന്.എന്നിട്ട് ഏട്ടത്തിയെ

കെട്ടിയിട്ട് വലിയ ഡയലോഗ് അടിക്കല്ലേ..
( അതും കൂടി ആയതോടെ ചീഞ്ഞുനാറി ഞാൻ. എല്ലാരും എന്നെ നോക്കി ആക്കി ചിരിക്കുന്നു. ഗൗരി ക്ക് മാത്രം യാതൊരു കുലുക്കവും ഇല്ല..)

:അമ്മേ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം… ‘മറുപടി കേൾക്കുന്നതിന് മുന്നേ ഞാൻ അവിടെനിന്നും ഇറങ്ങി.. വെറുതെ എന്തിനാ ചോദിച്ചു വാങ്ങുന്നെ… ‘
കുറച്ചു നേരം പുഴകരയിൽ പോയി ഇരുന്നു ഇന്ന് നടന്നതിനെ കുറിച്ച് ആലോജിച്ചു. എനിക്ക് എന്താ അവളോട് ദെഷ്യം തോന്നാത്തത് ഞാൻ കെട്ടിയോൾ എന്ന് പറഞ്ഞപ്പോ ആ കണ്ണുകളിൽ ഉണ്ടായ തിളക്കം. അവൾക്കും എന്നെ ഇഷ്ട്ടം ആണോ.. എന്തായാലും കെട്ടിയിട്ട് ദ്രോഹിക്കാൻ ഒന്നും ഞാൻ അത്രക്കും ക്രൂരൻ അല്ല. വരുന്നടത് വച്ചു നോക്കാം.

“നന്ദു പോകുന്നത് കണ്ടപ്പോളെ മനസിലായി എന്തോ പ്രശ്നം ഉണ്ട് എന്ന്. അല്ലകിലെ അവനു എന്നെ ഇഷ്ടം അല്ല ഇപ്പോ ഇതും കൂടെ ആയപ്പോ പറയുകേം വേണ്ട. അവൻ പറഞ്ഞ വാക്ക് ‘എന്നെ തൊട്ടാൽ ചോദിക്കാൻ എന്റെ കെട്ടിയോൾ ഉണ്ട് പറഞ്ഞേക്കാം.’ എന്തോ പറഞ്ഞറിക്കാൻ പറ്റാത്ത ഒരു സുഖം തോന്നി. അവൻ അവളുടെ പുറകെ നടന്നത് കൊണ്ട് അല്ലെ ഞാൻ അച്ഛനോട് പറഞ്ഞെ.. ഞാൻ ജീവിച്ചു ഇരികുനടത്തോളം കാലം വേറെ ആരും അവനെ നോക്കുന്നത് എനിക്ക് ഇഷ്ടം അല്ല അതാ ഞാൻ അങ്ങനെ പറഞ്ഞെ, അവൾക്കിട്ട് ഞാൻ കൊടുത്തു അത് അവനെ സ്നേഹിച്ച കൊണ്ട് അല്ല എന്റെ കൊച്ചിനെ വേണ്ടാത്ത രീതിയിൽ കണ്ടത് കൊണ്ട്. എനിക്ക് ഇതൊന്നും സഹിക്കില്ല… അങ്ങനെ ഓരോന്നും ചിന്തിച്ചു ഞാൻ പുഴകരയിൽ വന്നു .. അവൻ ഇവിടെ വരു എന്ന് എനിക്ക് അറിയായിരുന്നു. പാവം ഞാൻ കാരണം ഉള്ള സമാധാനം ഉം പോയി…”
——————————-
പുറകിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി. അവളാ ഗൗരി ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു കുളത്തിലേക് കല്ലുകൾ ഏറിഞ്ഞു കൊണ്ട് ഇരുന്നു.

: എന്നോട് ദെഷ്യം ആണോ നിനക്ക്…?

(ഞാൻ തിരിഞ്ഞു നോക്കി മുഖം വാടി കാണുകൾ നിറഞ്ഞു ഇരിക്കുന്നു ഇവളെ ഇങ്ങനെ ഞാൻ കണ്ടിട്ടില്ല.എനിക്ക് എന്തോ വിഷമം ആയി )

: ഏയ്‌ ഞാൻ എന്തിനാ ദേഷ്യപെടുന്നേ അതിന് ചേച്ചി എന്ത് തെറ്റാ ചെയ്തേ…

: എനിക്ക് ഒന്നും അറിയില്ലായിരുന്നു. അല്ലെങ്കിൽ നിന്നെ ഞാൻ.. ഞാൻ ബുദ്ധിമുട്ടികിലായിരുന്നു വേറെ നിവർത്തി ഇല്ലായിരുന്നു. എന്നോട്..എന്നോട് ദേഷ്യം തോന്നരുത്….!!!
എന്നും പറഞ്ഞു ഒറ്റ കരച്ചിൽ ആയിരുന്നു ഞാൻ അങ്ങ് വല്ലാണ്ടായി. ഞാൻ അവളുടെ അടുത്ത് ചെന്ന് കണ്ണ് തുടച്ചു കൊടുത്ത്. അവൾ മുഖം ഉയർത്തി എന്നെ അത്ഭുതത്തോടെ നോക്കി. ശേ മോശം ആയോ. എന്ന് ചിന്തിച്ചു തിരിഞ്ഞു നോക്കി ആരെങ്കിലും കണ്ടോ എന്നറിയാൻ. പെട്ടന്ന് അവൾ എന്നെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ… ഈ പെണ്ണിന് ഇതാണോ പരുപാടി…തിരിച്ചുഒന്ന് കെട്ടിപിടിച്ചാലോ..വേണ്ട അനുവാദം ഇല്ലാതെ പെണ്ണിന്റെ ദേഹത്തു തൊടുന്നത് ശെരിയല്ല…

:എന്തുവാ അളിയാ രണ്ടും കൂടെ അവിടെ പരുപാടി … (ഗൗരി യുടെ അനിയൻ ആണ് ഗോവിന്ദ് അവൻ ഇപ്പൊ ഡിഗ്രി 2 ഇയർ പഠിക്കുന്നു . പെട്ടെന്ന് ഞങ്ങൾ അകന്നു മാറി ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു അവൾ താഴേക്കു നോക്കി നില്കുന്നു നോക്കിയപ്പോ . അവൻ തുടർന്ന്

: എന്തായിരുന്നു രണ്ടും നേരെ കണ്ടാൽ അടിയായിരുന്നു ഇപ്പോ ദേ കെട്ടിപിടിച്ചോണ്ട് ഇരിക്കുന്നു. നാണം ഉണ്ടോ..

12 Comments

  1. Bakki evide bro?

    1. Mikhael

      രണ്ട് തവണ ഞാൻ പോസ്റ്റ്‌ ചെയ്തതാണ്. അറിയില്ല എന്താണെന്നു ആദ്യo സെക്സ് കോൺടെന്റ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അത് ക്ലിയർ ചെയ്തു ഇട്ട്… ഇപ്പോൾ എന്ത് പറ്റിയെന്നു അറിയില്ല.

  2. പഴേ ലൈൻ എങ്ങാനും ആണോ, ?

    ഹാപ്പി ending അല്ലെങ്കില് ???. വെയിറ്റിംഗ് ✌️?

  3. ഇല്ല ക്ലൈമാക്സ് കമൻ്റ്സ് നോക്കാതെ vazhikkan ഞാൻ ഇല്ല???

    1. Happy ending annu ? dairyam ayitt vaicho

  4. ഒരു കാര്യം നേരത്തേ പറഞ്ഞേക്കാം കഴിഞ്ഞ പ്രാവശ്യത്തെതു പോലെ കളിച്ച് ചിരിച്ച് ഇരുന്നിട്ട് കൊലപാതകം നടത്താനാണ് പ്ലാൻ എങ്കിൽ ഇത് ഇവിടെ അവസാനിപ്പിച്ചോണം

    1. ?? happy ending annu bro,, nammade gowriku nandhu ne kittum ? illel njn kettikum ❤️

  5. പ്രിയ ആഞ്ജനേയദാസ്… താങ്കൾ വയ്ക്കുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ? പിന്നെ എങ്ക പത്താലും നീ…… ??

  6. ആഞ്ജനേയദാസ്

    സ്വപ്നം കാണിച്ചു മൂ***ക്കാൻ നീ ഇവിടേം വന്നോ സെയ്ത്താനേ…
    ????

    1. ഒരു സ്റ്റോറി ലൈൻ കൂടെ മനസ്സിൽ ഉണ്ട് വേണോ വേണ്ടയോ… Loveing story ആണ്.. ❤️

      1. എന്ത് ചോത്യം ആണിത് പോന്നോട്ടെ

      2. Vannatte ponnotte?

Comments are closed.