കൂടെവിടെ? – 2
Author : ദാസൻ
[ Previous Part ]
‘അയ്യോ’ എന്ന നിലവിളി രണ്ട് ശബ്ദത്തിൽ ഉയർന്നു. ഒന്ന് എൻറെയും മറ്റൊന്ന് സ്ത്രീ ശബ്ദവും. പെൺ ശബ്ദം ആരുടേത് എന്ന് അറിയാതെ ഞാൻ ഞെട്ടി. തല ചെന്ന് ഇടിച്ചത് ബാത്റൂമിലെ ചുവരിലെ എഡ്ജിൽ, തല മരവിച്ചു പോയിരുന്നു. ഞാൻ ചുവരിൽ പിടിച്ച് എഴുന്നേറ്റു തപ്പിത്തടഞ്ഞ് ബാത്റൂമിലെ ലൈറ്റിട്ടു. വായിൽ ഉപ്പുരസമുള്ള എന്തോ ദ്രാവകം ഒഴുകി വന്നപ്പോഴാണ് നെറ്റി തടവി നോക്കി, കൈ നിറയെ ചോര. തറയിൽ ഇറ്റുവീഴുന്നു, മുഖം മൊത്തം ചോരയിൽ കുതിർന്നു. ബാത്റൂമിലെ വാതിൽ തുറന്ന് അകത്തുകയറി മുഖം മൊത്തം കഴുകി. എന്നിട്ടും ചോര നിൽക്കുന്നില്ല, ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ കിളി പേടിച്ചരണ്ട് അങ്ങനെ നിൽക്കുകയാണ്. റൂമിൽ ഉണ്ടായിരുന്ന അലമാര തുറന്ന് പഴയ ഒരു വെള്ളമുണ്ട് ഞാൻ വലിച്ചെടുത്തു, അലമാര അടച്ചു. അപ്പോഴും രക്തം തറയിൽ തുള്ളിതുള്ളിയായി വീണുകൊണ്ടിരുന്നു. മുണ്ട് നീളത്തിൽ കീറി, അലമാരയുടെ കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻ ഭയന്ന് പോയി. നെറ്റിയുടെ ഇടതു ഭാഗത്ത് തലമുടിയോട് ചേർന്ന് രണ്ടായി പിളർന്നു നിൽക്കുന്നതുപോലെ മുറിവ്. തുണി കഷണം കൊണ്ട് മുറിവ് തുടച്ചു, ആ തുണി അവിടെത്തന്നെ അമർത്തിപ്പിടിച്ചു. വീണ്ടും ആ തുണിയുടെ ഒരു പീസ് കൂടി കീറാൻ നോക്കിയപ്പോൾ ഒരു കൈ കൊണ്ട് എനിക്ക് കഴിയുമായിരുന്നില്ല. അപ്പോൾ ഞാൻ അവളെ ഒന്നു നോക്കി, അവൾ എന്നെ നോക്കി കിലുകിലെ വിറച്ചുനിൽക്കുകയാണ്. ഞാൻ അവളെ കണ്ണുകൊണ്ട് അടുത്തേക്ക് വരാൻ പറഞ്ഞു, അവൾ മടിച്ചുമടിച്ച് അടുത്തേക്ക് വന്നു.
ഞാൻ: ഇതൊന്നു കീറി തന്നേ, കണ്ടാൽ അറിയാൻ പാടില്ലേ.
അവൾ ആ മുണ്ട് നീളത്തിൽ കീറി, അതും പിടിച്ച് അങ്ങനെ നിന്നു.
ഞാൻ: അതോന്ന് തലയിൽ കെട്ടി തരാൻ പാടില്ലേ?
ഞാൻ കട്ടിലിൽ കയറി ഇരുന്നു, വേറൊരു കഷ്ണം തുണി കൂടി മുറിച്ചെടുത്ത് അവൾ എൻറെ അടുത്ത് വന്ന് മുറിവിൽ അമർത്തി വച്ചിരുന്ന കഷണം തുണി എടുത്തു മാറ്റി. മുറിച്ചെടുത്ത പീസ് തുണി മടക്കി മുറിവിൽവെച്ച്, അവൾ ആദ്യം കീറിയ തുണികൊണ്ട് വട്ടം കെട്ടി.
കിളി: താഴെ കിടന്നിട്ട് പേടി ആയതുകൊണ്ട ഇവിടെ വന്നു തറയിൽ കിടന്നത്.
ഞാൻ: അതൊന്നും കുഴപ്പമില്ല, ഞാനറിഞ്ഞില്ല തറയിൽ കിടക്കുന്നത്. അറിഞ്ഞിരുന്നെങ്കിൽ മുറിയിലെ ലൈറ്റ് ഓൺ ചെയ്തിട്ട് പോകുമായിരുന്നു. ഞാൻ സാധാരണ ബാത്റൂമിലെ ലൈറ്റ് ഓൺ ചെയ്തിട്ടാണ് പോകുന്നത്, ഇന്നും അതേ ഉദ്യമം തന്നെയായിരുന്നു. പക്ഷേ ഇങ്ങനെ ഒട്ടും പ്രതീക്ഷിച്ചില്ല.
കിളി: വേദനയുണ്ടോ?
ഞാൻ: ഹേയ് നല്ല സുഖം.
Super interesting ❤️
ഇത് അവിടെ എഴുതിയ ആള് തന്നെയാണോ?
എന്നാൽ ദാസൻ എന്ന പേര് തന്നെ മതിയായിരുന്നു
?????
Nannayittund. Nxt part vegannu tharane….
???
????????????????