കൂടെവിടെ – 2 [ദാസൻ] 157

വലിച്ചിൽ ഉണ്ട്. ആ ബോക്സിൽ ഉണ്ടായിരുന്ന ബെറ്റാഡിൻ ലോഷൻ ഉപയോഗിച്ച മുറിവ് തുടച്ചു. വെള്ളമുണ്ടിൻ്റെ കഷണത്തിൽ നിന്നും ചെറിയ പീസ് കീറിയെടുത്ത് മരുന്ന് അതിൽ പുരട്ടി മുറിവിൽ വച്ച് മറ്റേ കഷ്ണം കൊണ്ട് കെട്ടി. മരുന്നു ബോക്സ് പഴയ സ്ഥാനത്ത് തന്നെ തിരിച്ചു കൊണ്ടുവന്നു വച്ചു. ഞാൻ പുറത്തേക്കിറങ്ങി വണ്ടി തുടച്ചു, രണ്ടു ദിവസത്തെ മഴയുടെ മണ്ണും വെള്ളവും തെറിച്ച് വീണിട്ട് ഉണ്ടായിരുന്നു. അമ്മൂമ്മ എപ്പോഴാണ് വരുന്നത്, വന്നിട്ട് വേണം തിരിച്ചു പോകാൻ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വന്നാൽ മതിയല്ലോ, ഇനി രാത്രി കിടക്കാൻ വരണമെന്ന് പറഞ്ഞാൽ വരാം. ഇനി ഇവിടെ പൊറുതി വേണ്ട, അലക്കും കുളിയും ഒക്കെ അമ്മ വീട്ടിൽ മതി. ഞാൻ, അമ്മൂമ്മയേയും നോക്കി സിറ്റൗട്ടിൽ ഇരുന്നു. ഉച്ചയായിട്ടും കാണാതെ ആയപ്പോൾ ഞാൻ അകത്തേക്ക് കയറി മുകളിൽ എൻറെ മുറിയിൽ പോയി കിടന്നു. ഞാൻ കയറി പോരുമ്പോൾ അവൾ അടുക്കളയിൽ ഉണ്ടായിരുന്നു, എന്നെ തിരിഞ്ഞു നോക്കി എങ്കിലും ഞാൻ വലിയ ദർശനം കൊടുത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ മുകളിലേക്ക് കയറി വരുന്ന പാദസ്പർശം കേട്ടു, മുഖംതിരിച്ച് കമിഴ്ന്നു കിടന്നു. കാലടി ശബ്ദം വാതിൽക്കൽ വരെ എത്തി നിന്നു. വാതിലിൽ മുട്ടി
കിളി: ദേ രാവിലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ, വഴക്ക് ഒക്കെ മാറ്റിവെച്ച് ആഹാരം കഴിക്കാൻ വാ.
ഞാൻ കേട്ടതായി പോലും ഭാവിക്കാതെ അങ്ങനെ തന്നെ കിടന്നു. കാലടി ശബ്ദം അടുത്തേക്ക് വരുന്നത് കേട്ടു. കട്ടിലിന് അരികിൽ വന്ന് എൻ്റെ ഷോൾഡറിൽ പിടിച്ച് ഇളക്കി
കിളി: അതേ, ……
ഉടനെ ഞാൻ തിരിഞ്ഞ് അവളുടെ കൈയിൽ കയറി പിടിച്ചു.
ഞാൻ: ഒന്നുകിൽ എന്നെ പേര് വിളിക്കണം, അല്ലെങ്കിൽ ചേട്ടാ എന്നു വിളിക്കണം. അല്ലാതെ ഇതുപോലുള്ള വിളി എനിക്ക് ദേഷ്യം കയറും.
അവളെന്നെ നോക്കിനിന്നു. എന്നിട്ട് എൻറെ കൈ പിടുത്തം വിടർത്താൻ നോക്കി.
ഞാൻ: നീയല്ലേ കുറച്ചു നേരത്തെ എന്നോട് പറഞ്ഞത്, വഴക്ക് ഒക്കെ മാറ്റിവയ്ക്കാൻ. അതുകൊണ്ട് ചോദിക്കുകയാണ് നിനക്ക് എന്നോട് ദേഷ്യമാണോ അതോ ഇഷ്ടമാണോ? ഇപ്പോൾ പറയണം.
അവൾ ഒന്നും മിണ്ടാതെ നിന്നു. അതു കൊണ്ട് ഞാൻ അവളുടെ കൈവിട്ടു, എന്നിട്ടും അവൾ പോയില്ല.
ഞാൻ: ശരി പോയേ.
ഞാൻ വീണ്ടും തിരിഞ്ഞു കിടന്നു. അവൾ താഴേക്ക് ഇറങ്ങി പോയി. എഴുന്നേറ്റ് പി എസ് സി യുടെ ബുക്ക് എടുത്ത് നോക്കി. പുതിയ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടൊ എന്ന് പേപ്പറിൽ നോക്കണം. അമ്മുമ്മ ഇല്ലാത്തത് കൊണ്ട് എങ്ങും പോകാൻ പറ്റുന്നില്ല. ഇന്ന് അമ്മുമ്മ വന്നില്ലെങ്കിൽ വൈകിട്ട് പോയി കടയിൽ നിന്നും എന്തെങ്കിലും വാങ്ങി കൊണ്ടുവരണം. അടുക്കളയിൽ പാത്രങ്ങളുടെ തട്ടലും മുട്ടലും കേൾക്കുന്നുണ്ട്. മൂന്നുമണിയായപ്പോൾ ഞാൻ പുറത്തേക്കിറങ്ങി കടയിലേക്ക് നടക്കുമ്പോൾ ഞങ്ങളുടെ ബന്ധത്തിൽപ്പെട്ട ഒരു ചേട്ടൻ സൈക്കിളിന് വരുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ സൈക്കിൾ നിർത്തി, ചേട്ടൻ ഹോസ്പിറ്റലിൽ നിന്നും വരുന്നതാണെന്ന് പറഞ്ഞു. ആരെയോ കാണാൻ പോയപ്പോൾ അമ്മൂമ്മയെ അവിടെ വെച്ച് കണ്ടു. ചിറ്റയെ ചിലപ്പോൾ നാളെ ഡിസ്ചാർജ് ചെയ്യും എന്നാണ് പറഞ്ഞത്. അതുകൊണ്ട് എന്നോട് എങ്ങോട്ടും പോകരുത് എന്ന് പ്രത്യേകം പറയാൻ പറഞ്ഞു. ഞാൻ കടയിലേക്ക് നടന്നു, ചേട്ടൻ സൈക്കിളിൽ കയറി പോയി. കടയിൽ ചെന്ന് ബ്രെഡും പഴവും വാങ്ങി തിരിച്ചു പോന്നു. ഇന്ന് മഴയുടെ ലക്ഷണമൊന്നുമില്ല. ബ്രെഡും ആയി ഞാൻ എൻറെ മുറിയിലേക്ക് പോയി. ഇന്നലെ കഴിച്ച ബ്രെഡിൻ്റെ കവർ ചുരുട്ടി ജനലിലൂടെ പുറത്തേക്കെറിഞ്ഞു. അതിനുശേഷം വെള്ളം എടുക്കാനുള്ള പാത്രവുമായി താഴേക്ക് ചെന്ന് വെള്ളം എടുത്തു തിരിച്ചു മുറിയിലേക്ക് പോകുന്നതിനിടയിൽ അവളെ നോക്കി അവിടെയെങ്ങും കണ്ടില്ല, അവളുടെ മുറി അടഞ്ഞുകിടക്കുന്നു. സന്ധ്യയായിട്ടും വിളക്ക് വെക്കാനുള്ള ഭാവം ഇല്ലെന്നു തോന്നുന്നു. ഞാൻ ആ മുറിയിലേക്ക് ചെന്നു, അവൾ കമിഴ്ന്നു കിടക്കുകയാണ്.
ഞാൻ: ഇന്ന് വിളക്ക് കത്തിക്കുന്നില്ലേ?
അനക്കം ഒന്നും കാണുന്നില്ല, ചെന്ന് തൊട്ട് അടി മേടിക്കണ്ടല്ലോ എന്നുകരുതി, തൊടാൻ നിന്നില്ല. ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി.

6 Comments

  1. Super interesting ❤️

  2. ?♥️നർദാൻ?♥️

    ഇത് അവിടെ എഴുതിയ ആള് തന്നെയാണോ?

    എന്നാൽ ദാസൻ എന്ന പേര് തന്നെ മതിയായിരുന്നു

  3. ?????

  4. Nannayittund. Nxt part vegannu tharane….

  5. വിശ്വനാഥ്

    ????????????????

Comments are closed.