കൂടെവിടെ – 2 [ദാസൻ] 157

ഞാൻ: നീ എന്നെ എത്രത്തോളം അവഹേളിക്കുകയും ദേഷ്യപ്പെടുത്തുയും ചെയ്തിട്ടുണ്ട്. ഇന്ന് തന്നെ എനിക്ക് പട്ടിക്ക് പോലും കൊടുക്കാൻ പറ്റാത്ത ചോറ് തിന്നാൻ തന്നത്. അതുകണ്ടപ്പോൾ എനിക്ക് ദേഷ്യം ആയി അങ്ങനെ സംഭവിച്ചതാണ് ഇതൊക്കെ അല്ലാതെ മനപ്പൂർവ്വം ചെയ്തതല്ല. ഇനി ആ കീറിയ ബ്ലൗസ് കൂടി മാറ്റുക. ഞാൻ പുറത്തേക്ക് നിൽക്കാം.
എന്നുപറഞ്ഞ് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വാതിൽ ചാരി. കുറച്ചു കഴിഞ്ഞപ്പോൾ കിളി ബ്ലൗസ് മാറ്റി പുറത്തേക്കിറങ്ങി. ഡൈനിങ് ടേബിളിൻറെ കസേരയിലിരുന്നു, സമയം നോക്കുമ്പോൾ നാലുമണി. അവൾ അടുക്കളയിലേക്കു ചെന്ന് അവിടെ ചിതറിക്കിടന്നിരുന്ന ചോറൊക്കെ അടിച്ചു വാരി കളഞ്ഞു. അതിനുശേഷം ചായക്ക് വെള്ളം വച്ചു. മുറിയിലേക്ക് പോയി കീറിയ ബ്ലൗസ് എടുത്തു കൊണ്ടുവന്നു പുറത്തിട്ടു കത്തിച്ചു. അപ്പോഴേക്കും ചായ തളച്ചിട്ടുണ്ടായിരുന്നു, രണ്ടു ഗ്ലാസിൽ പകർന്നു ഒന്ന് എനിക്ക് കൊണ്ടുവന്നു വെച്ചിട്ട് തിരിച്ചുപോയി. ചായ കൊണ്ടു വന്നു വെക്കുമ്പോൾ മുഖത്ത് പഴയ ദേഷ്യമുണ്ട്. പിന്നീട് ഞാൻ മുകളിലേക്ക് കയറിയില്ല, ഹാളിലെ സെറ്റിയിൽ തന്നെ കഴിച്ചുകൂട്ടി. രാത്രിയിലും എനിക്ക് ചൂടുള്ള ഭക്ഷണം തന്നു. ഞാൻ സെറ്റിയിൽ തന്നെ കിടന്നുവെങ്കിലും രാത്രിയിൽ തല വേദന തുടങ്ങി. അവൾ കിടക്കുന്നത് വരെ ഞാൻ അങ്ങനെ തന്നെ കിടന്നു, അവൾ കിടന്ന് കുറച്ചു കഴിഞ്ഞപ്പോൾ വേദന സഹിക്കവയ്യാതെ എഴുന്നേറ്റ് ഇരുന്നു. ഇന്നത്തെ അടിയുടെ വേദന കൂടി രാത്രി സഹിക്കേണ്ടിവന്നു. എന്തുചെയ്യണമെന്നറിയാതെ, തലകുത്തി നിൽക്കണോ, തല എവിടെയെങ്കിലും കൊണ്ടുപോയി ഇടിക്കണോ എന്നൊക്കെ ഞാൻ ചിന്തിച്ചു. അത്രയും വേദനയായിരുന്നു. എഴുന്നേറ്റ് നടക്കുമ്പോൾ തല വെട്ടി പൊളിയുന്നതുപോലെ, സമയമാണെങ്കിൽ പോകുന്നുമില്ല. ഞാൻ കൈ തലയിൽ കെട്ടുന്നു, കൈയെടുത്ത് തലയുടെ മുകളിൽ വയ്ക്കുന്നു അങ്ങിനെ പലതും നോക്കി, ഒരു രക്ഷയുമില്ല. സമയം അങ്ങനെ ഇഴഞ്ഞു നീങ്ങി. നേരം വെളുക്കാറായപ്പോൾ വേദന കുറഞ്ഞു തുടങ്ങി, പതിയെ കണ്ണുകൾ അടഞ്ഞു.
കോളിംഗ് ബെൽ കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്, സമയം നോക്കുമ്പോൾ 7:00 AM. രണ്ടാമതും ബെല്ല് മുഴങ്ങിയപ്പോൾ അവൾ എന്നെ രൂക്ഷമായി നോക്കി പോയി വാതിൽ തുറന്നു. പുറത്തു വന്ന ആൾ രാധ ഇല്ലേ എന്ന് ചോദിക്കുന്നുണ്ട്, അപ്പോൾ അവൾ എന്നെ വീണ്ടും രൂക്ഷമായി നോക്കി. ഞാൻ പുറത്തേക്ക് ചെന്നു, അശോകൻ ചേട്ടൻ ആയിരുന്നു അത്.
ചേട്ടൻ: എന്താണ് തലയിൽ ഒരു കെട്ട്?
ഞാൻ: ഒന്ന് തെന്നി വീണതാണ്.
ചേട്ടൻ: ഞാൻ വേറൊരു കാര്യം പറയാൻ വന്നതാണ്. കൊയ്യാൻ ഇന്ന് ആളെ കിട്ടിയില്ല, അവർക്കൊക്കെ വേറെ കൊയ്ത്ത് ഉണ്ട്, രണ്ടുദിവസം കഴിയുമ്പോൾ അത് കഴിയും. അപ്പോൾ വരാം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അവിടെ ചെന്നും പറയണം
ഞാൻ: നല്ല കാര്യം ചേട്ടാ, രണ്ട് ദിവസമായി മര്യാദക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല. ഭയങ്കര വേദനയാണ്. ചായ എടുക്കട്ടെ.
ചേട്ടൻ: വേണ്ട ഞാൻ ഇപ്പോൾ കുടിച്ചതേ ഉള്ളൂ.
ചേട്ടൻ പോയി, ഞാൻ അടുക്കളയിലേക്ക് ചെന്നു. അവൾ പ്രഭാതഭക്ഷണത്തിൻ്റെ പാചകത്തിലാണ്, ഞാൻ അവളുടെ സൈഡിൽ സ്ലാബിൽ കയറിയിരുന്നു. അവളെ ശ്രദ്ധിച്ചപ്പോൾ, അവളുടെ ചുണ്ടുകൾ ആണ് എൻറെ ശ്രദ്ധയിൽ ആദ്യം പെട്ടത്. അതിൻറെ മനോഹാരിത ഇന്നലത്തെ സംഭവം ഓർമയിൽ വന്നു. ഈ പവിഴാധരത്തിൽ ആണല്ലോ ഞാൻ ഇന്നലെ ചുംബിക്കണമെന്ന ഉദ്ദേശം ഇല്ലെങ്കിലും ചുംബിച്ചത്. അതോർത്തപ്പോൾ ഇന്നലെ വരെ ഉണ്ടായിരുന്നു വൈരാഗ്യം ഒരു വൈകാരിക അനുഭവം ആയി മാറി. അവളിലേക്ക് എന്നെ അടുപ്പിക്കുന്ന ഒരു പ്രത്യേക തലത്തിലേക്ക് എൻറെ മനോഭാവം മാറി. ഞാൻ ആ സ്ലാബിൽ കയറി ഇരിക്കുന്നത് കണ്ടു രൂക്ഷമായി എന്നെ നോക്കുന്നുണ്ട്. അവൾക്ക് എന്നോടുള്ള ദേഷ്യത്തിന് ഒരു കുറവുമില്ല. ഇന്നലെവരെ ഇവളോട് ഇപ്പോഴുള്ള മനോഭാവമേ ആയിരുന്നില്ല, ഒരു ശത്രുവിനെ പോലെയാണ് ഞാൻ കരുതിയിരുന്നത്. രാവിലെ തന്നെ ഒരു ചായ ചോദിച്ചു കളയാം.
ഞാൻ: എനിക്കൊരു ചായ കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു?
അവൾ കേട്ട ഭാവം നടിച്ചില്ല, അവൾ നടത്തിക്കൊണ്ടിരുന്ന പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു. അവളെ ദേഷ്യം പിടിക്കാൻ തന്നെ തീരുമാനിച്ചു.
ഞാൻ: എൻറെ മോളെ, ചേട്ടന് ഒരു ചായ തരൂ.
അവൾ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ്
കിളി: എൻറെ മോളൊ? ഞാൻ എങ്ങനെയാണ് തൻറെ മോൾ ആകുന്നത്?
ഞാൻ: എൻറെ മോളെ എന്നുദ്ദേശിച്ചത് എൻറെ മോള് ആയിട്ടല്ല. സ്നേഹിക്കുന്നവരെയും മോളെ എന്ന് വിളിക്കും. എനിക്ക് തന്നോട് ഇഷ്ടമണടൊ. എപ്പോഴാണെന്നറിയില്ല ഇന്നലെ കിടക്കുന്നത് വരെ ഉണ്ടായിരുന്നില്ല, ഇന്ന് നേരം വെളുത്തപ്പോൾ, തന്നെ കണ്ടപ്പോൾ എനിക്ക് ഇഷ്ടം തോന്നി തുടങ്ങിയടൊ. ഇന്നുമുതൽ എൻറെ മോളാണ്.
കിളി: എൻറെ പട്ടി ഇഷ്ടപ്പെടും.
ഞാൻ: എന്നെ ഇഷ്ടപ്പെടാൻ ഞാൻ ആവശ്യപ്പെട്ടില്ലല്ലോ, എനിക്ക് തന്നെ ഇഷ്ടപ്പെടുന്നതിന് തൻ്റെ അനുവാദം വേണ്ട. ഒരു ഗ്ലാസ് ചായ തന്നെ പെണ്ണ്. എനിക്കു മര്യാദയ്ക്ക് ഭക്ഷണം തന്നില്ലെങ്കിൽ, നിൻറെ പാത്രത്തിൽ നിന്നും ഞാൻ എടുത്ത് തിന്നും. ഉറപ്പായിട്ടും നിന്നും, നിൻറെ വായിൽ നിന്ന് വരെ തോണ്ടി തിന്നും.

6 Comments

  1. Super interesting ❤️

  2. ?♥️നർദാൻ?♥️

    ഇത് അവിടെ എഴുതിയ ആള് തന്നെയാണോ?

    എന്നാൽ ദാസൻ എന്ന പേര് തന്നെ മതിയായിരുന്നു

  3. ?????

  4. Nannayittund. Nxt part vegannu tharane….

  5. വിശ്വനാഥ്

    ????????????????

Comments are closed.