കൂടെവിടെ – 2 [ദാസൻ] 157

എങ്ങനെയായാലും അതേ കിടപ്പിൽ കിടന്നുറങ്ങി, ഞാൻ വെളുപ്പിന് 5 മണിക്ക് എഴുന്നേൽക്കുമ്പോൾ, അവൾ എന്നെ കെട്ടിപ്പിടിച്ച് ഇടതുകാൽ എൻറെ മേലെ കയറ്റിവച്ച് കിടക്കുകയാണ്. അവളെ വേർപ്പെടുത്തി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ, തണുപ്പും ഉറക്കത്തിൽ ആയതിനാലും അവൾ വീണ്ടും എന്നെ വരിഞ്ഞുമുറുക്കി. ഞാൻ അങ്ങനെ തന്നെ കിടന്നു, എപ്പോഴോ ഉറങ്ങിപ്പോയി. പിന്നീട് കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ ഒറ്റക്കാണ് കിടക്കുന്നത്, അവൾ എഴുന്നേറ്റ് പോയിട്ടുണ്ടായിരുന്നു. മുകളിൽ പോയി പ്രാഥമിക കാര്യങ്ങൾ നിറവേറ്റി താഴെക്ക് വന്നു. ടേബിളിൽ ചായ ഇരിപ്പുണ്ട്, അതെടുത്തു കുടിച്ച് വാതിൽ തുറന്നു പുറത്തേക്കിറങ്ങി. മുറ്റത്ത് വെള്ളം കെട്ടി കിടക്കുന്നു, മഴ തകർത്തിട്ടുണ്ട്. മുറ്റത്ത് ഒക്കെ ചപ്പുചവറുകൾ കിടക്കുന്നു. നമ്മുടെ ആളിന് എന്തെങ്കിലും സഹായം വേണോ എന്ന് ആവോ, ഞാൻ അടുക്കളയിലേക്ക് ചെന്നു. അവൾ എന്നെ നോക്കി, പഴയ ദേഷ്യമില്ല.
ഞാൻ: രാവിലെ ചായക്ക് എന്താണ്?
ചോദിച്ചതിനു ശേഷമാണ് ഞാൻ സ്റ്റൗവിലേക്ക് നോക്കിയത്, ഉപ്പുമാവിൻ്റെ പണിയിലാണ്.
ഞാൻ: ഇത് ഞാൻ ചെയ്തോളാം, പോയി മുറ്റം തൂത്തോളു.
അവൾ സംശയത്തോടെ എന്നെ നോക്കി, ഞാൻ ഇതൊക്കെ ചെയ്യുമോ എന്നുള്ളതാണ് സംശയം.
ഞാൻ: എനിക്ക് കുറച്ചു പാചകമൊക്കെ അറിയാം, ധൈര്യമായി പൊയ്ക്കോളൂ. വരുമ്പോഴേക്കും ഇതെല്ലാം റെഡി ആയിട്ടുണ്ടാവും.
അവൾ എന്നെ നോക്കി കൊണ്ട് മുറ്റത്തേക്കിറങ്ങി, ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കടുക് വറുത്തത് ഇഞ്ചിയും പച്ചമുളകും ഇട്ട് വഴറ്റിയിട്ടാണ് അവൾ ഇറങ്ങിയത്. ബാക്കിയുള്ള പണി ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ഇട്ട് തിളച്ചു വന്നപ്പോൾ വറുത്തുവെച്ച റവ അതിലേക്കിട്ട് ചട്ടകം കൊണ്ട് ഇളക്കി യോജിപ്പിച്ച് ഇറക്കിവച്ച്. അടുത്തിരുന്ന പ്രഷർ കുക്കർ തുറന്നു നോക്കിയപ്പോൾ പരിപ്പു വേവിച്ചിട്ടുണ്ട്, അത് ശരിയാക്കാൻ മറ്റൊരു ചീനച്ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് അവൾ ചതച്ചു വെച്ചിരുന്ന ഉള്ളിയും മുളകും അതിലേക്ക് ഇട്ട് വഴറ്റി പരിപ്പ് അതിലേക്കു ഇട്ടു. പിന്നെ ചായ വെച്ചു തിളപ്പിച്ചു ഇറക്കിവച്ചു. ഞാൻ മുകളിലേക്ക് പോയി റൂമിൽ പോയി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ മുകളിലേക്ക് വന്നു വാതിലിൽ തട്ടി
കിളി: ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്.
ഞാൻ അനങ്ങിയില്ല, പുറം തിരിഞ്ഞു കിടക്കുന്നതിനാൽ അവൾക്കെൻ്റെ മുഖം കാണാൻ പറ്റില്ലായിരുന്നു. വീണ്ടും വാതിൽ തട്ടി
കിളി: അതേ, ചായ എടുത്തു വച്ചിട്ടുണ്ട്.
വീണ്ടും അനങ്ങാതിരുന്നതിനാൽ, അവൾ ഇറങ്ങി താഴേക്ക് പോയി. അവൾക്ക് എന്നെ പേര് വിളിക്കാം അല്ലെങ്കിൽ ചേട്ടാ എന്ന് വിളിക്കാം, രണ്ടും വിളിക്കാതെ ദേ അതെ എന്നുള്ള പദങ്ങൾ ഉപയോഗിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് ഞാൻ അനങ്ങാതെ കിടന്നത്. അവൾ വീണ്ടും വന്നു വിളിക്കുമോ എന്ന് നോക്കട്ടെ, അല്ലെങ്കിൽ അവൾ ഒറ്റയ്ക്ക് കഴിക്കട്ടെ. ഇതുവരെ അങ്ങനെ തന്നെ ആയിരുന്നല്ലോ. അന്തരീക്ഷത്തിൽ തണുപ്പു നിന്നിരുന്നതിനാൽ അങ്ങനെ കിടന്നു ഞാൻ മയങ്ങി പോയി. അവൾ വന്നു വിളിച്ചില്ല, ഞാൻ പിന്നീട് എഴുനേൽക്കുന്നത് 11 മണി കഴിഞ്ഞാണ്. ഞാൻ താഴേക്ക് ഇറങ്ങി ചെന്നു, ടേബിളിൽ പാത്രം ഉപയോഗിച്ച് എന്തോ മൂടി വെച്ചിട്ടുണ്ട്. ഞാൻ അത് ശ്രദ്ധിക്കാതെ പുറത്ത് സിറ്റൗട്ടിൽ പോയിരുന്നു. അവൾ അലക്കിയ ഡ്രസ്സുകൾ വിരിക്കുകയായിരുന്നു, അവളുടെ ഡ്രസ്സുകൾ മാത്രം അലക്കിട്ടിരിക്കുന്നു. എൻറെ രണ്ടുമൂന്ന് മുണ്ടും ഷർട്ടുകളും വാഷിംഗ് മെഷീനിൽ ഉണ്ടായിരുന്നു, അതൊന്നും അയയിൽ കാണാനില്ല. ഇന്നർവെയർ ഒക്കെ ഞാൻ കുളിക്കുമ്പോൾ കഴുകി ഇടുകയാണ് പതിവ്. അലക്കിയ ഡ്രസ്സ് വിരിച്ച് അവൾ തിരിച്ചു പോയി. അടുക്കളയിൽ പാത്രത്തിൻറെ ശബ്ദം കേട്ടപ്പോൾ, ഞാൻ അങ്ങോട്ട് ചെന്നു.
ഞാൻ: വാഷിംഗ് മെഷീനിൽ കിടന്നിരുന്ന എൻറെ ഡ്രസ്സ് ഒക്കെ എന്തിയേ?
അവൾ മറുപടി പറയാതെ പാചകത്തിലെക്ക് കടന്നു.
ഞാൻ: എന്താണ് ചെവിയില്ലെ, എൻറെ ഡ്രസ്സ് എവിടെ?
കിളി: ഞാൻ ആരുടെയും ഒന്നും എടുത്തില്ല. എവിടെയാണോ കിടക്കുന്നത് അവിടെ തന്നെ കിടപ്പുണ്ട്.
ഞാൻ: നിൻറെ ഡ്രസ്സ് ഒക്കെ എങ്ങനെ അലക്കി?

6 Comments

  1. Super interesting ❤️

  2. ?♥️നർദാൻ?♥️

    ഇത് അവിടെ എഴുതിയ ആള് തന്നെയാണോ?

    എന്നാൽ ദാസൻ എന്ന പേര് തന്നെ മതിയായിരുന്നു

  3. ?????

  4. Nannayittund. Nxt part vegannu tharane….

  5. വിശ്വനാഥ്

    ????????????????

Comments are closed.