LOVE ACTION DRAMA-2 [Jeevan] 419

ലവ് ആക്ഷന്‍ ഡ്രാമ 2

Love Action Drama 2 | Author : Jeevan | Previous Part

 

“ഡാ ഞാൻ ആ മരച്ചോട്ടിൽ എങ്ങാനുമിരുന്നേനെ നീ എന്തിനാടാ എന്നെയും വിളിച്ചു ഇവളുമാരുടെ പിന്നാലെ പോകുന്നത്….”

 

“മോനൂസേ നീ എന്റെ ചങ്കല്ലേ…സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ… ഇങ്ങനെ വായ്നോക്കാൻ പോകുമ്പോൾ കൂടെ ഒരു ജോലിയും വേലയുമില്ലാത്ത ദാരിദ്രവാസി ചങ്ക് മസ്റ്റാണ്….”

 

“ഒന്ന് പോയേടാ വദൂരി… പറച്ചിൽ കേട്ടാൽ തോന്നും അവനു കളക്ടർ ഉദ്യോഗമാണെന്ന്….കുറെ കാലമായില്ലേ നീ ഈ തേരപ്പാര ഓരോ അവളുമാരുടെ പിന്നാലെ നടക്കുന്നു….അതിൽ ഒരണ്ണമെങ്കിലും നിന്നെ മൈൻഡ് ചെയ്തിട്ടുണ്ടോ….”

 

“മോനൂസേ… ഇത്‌ എല്ലാ തവണയും പോലൊന്നുമല്ല….ഈ പ്രാവശ്യം അവളുടെ ആ മുഖം കണ്ടപ്പോൾ ഒരു സ്പാർക് ഉണ്ടായെടാ…പൂർവ്വ ജന്മ ബന്ധം പോലെ… നീ ധീരയിൽ കണ്ടില്ലേ… മറ്റേ, മുഖത്ത് പശു ചാണകമിടാൻ പോകുമ്പോളുള്ള എക്സ്പ്രഷൻ മാത്രം വരുന്ന നടൻ ഇന്ദുവിന്റെ കൈയിൽ തൊടുമ്പോൾ വരുന്നത്… അത് പോലെ ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൂട്ടി മുട്ടിയപ്പോൾ വന്നെടാ…”

 

“പിന്നെ അവന്റെ ഒരു സ്പാർക്…ഇത് തന്നെ അല്ലെടോ താൻ ആ മത്തായി ചേട്ടന്റെ മോൾ റോസിയുടെയും,പുഷ്പാകരൻ ചേട്ടന്റെ മോൾ ആരതിയുടെയും, പിന്നെ ആമിനയുടേം, ലക്ഷ്മിയുടേമൊക്കെ പിന്നാലെ നടന്നപ്പോൾ തട്ടി വിട്ടത്…”

 

“നീ പഴയ ലിസ്റ്റ് എല്ലാം കൂടെ വലിച്ചിട്ടു എന്റെ മൂഡ് കളയാതഡാ?…അവളുമാര് എന്നെ തേച്ചുണക്കാൻ ഇട്ടത് എന്റെ കുഴപ്പമാണോ… “

 

“എന്ത് കോപ്പ്… തേച്ചന്നോ… എന്നെ കൊണ്ട് ഒന്നും പറയിക്കരുത് നാ*#@ മോനെ…ഡോ തനിക്ക് തേപ്പ് എന്താ എന്ന് അറിയുമോ… ഓരോ അവളുമാരുടെ പിന്നാലെ ഉളുപ്പില്ലാതെ നടക്കുമ്പോൾ അവളുമാര് ആട്ടി ഓടിച്ചു വിടുന്നതല്ല ഈ തേപ്പ്…ഒരു തേപ്പ്കാരൻ വന്നേക്കുന്നു…”

 

ലെ ഞാൻ മനസ്സിൽ -” പുല്ല് വേണ്ടാരുന്നു… അവന്റെ വായിൽ ഇരിക്കുന്നത് കൂടെ കേൾക്കാൻ ഉണ്ടായിരുന്നുള്ളു… ഇപ്പോൾ സമ്പൂർണമായി… അതെങ്ങനെയാ നായ നക്കിയല്ലേ ദിവസം തുടങ്ങിയെ… ബ്ലഡി ക്ലിയോ…” 

 

എന്തായാലും അധികം പിന്നെ മിണ്ടി പണി വാങ്ങാതെ അവരുടെ പിന്നാലെ തന്നെ വച്ചു പിടിച്ചു…

 

കുറച്ച് സമയമായി പിന്നാലെ കുശുകുശുത്തോണ്ട് നടന്നപ്പോൾ അവരും ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഇടക്ക് അവരിൽ മെലിഞ്ഞ പെണ്ണ് പിന്നിലേക്ക് തിരിഞ്ഞു ഒളികണ്ണിട്ടു നോക്കുന്നുണ്ടാരുന്നു, എന്നിട്ടു മറ്റേതിന്റെ ചെവിയിൽ എന്തൊക്കെയോ മൊഴിയും.

 

ഞാൻ ആണേൽ അവരെ തന്നെ ശ്രദ്ധിച്ചു നടന്നു. വിനുവിന് ഈ പിന്നാലെയുള്ള നടത്തമാകെ മുഷിച്ചിലായിരുന്നു എങ്കിലും ഞാനത് കാര്യമാക്കാതെ എന്റെ ജോലിയിൽ ശ്രദ്ധിച്ചു.

 

എന്തായാലും പിന്നാലെ നടന്നു നടന്നു അവളുടെ വീട് കണ്ടെത്തി. വീട് കണ്ടപ്പോളാണ് മനസ്സിൽ ലഡ്ഡു പൊട്ടിയത്- വേറെ ചങ്ക് കൂട്ടുകോഴി,ഛേ കൂട്ടുകാരൻ (വീണ്ടും നാക്ക്‌ പിഴ… ഇന്ന് ഫുൾ നാക്ക് പിഴ ആണല്ലോ…) അർജുന്റെ വീടിന്റെ തൊട്ടടുത്ത്.

 

39 Comments

  1. ചിരിക്കാൻ ഒരു ഗാപ് തരുവോ…

  2. ❤️❤️❤️❤️❤️

  3. എന്റെ മോനേ… എജ്ജാതി പണി ????

  4. Adipoli aayitund jeevappi…
    Oru variyum chirichu kondaan vaayichath… ❤❤
    Nink humourum eyuthan ariyumenn thelichu kayinu..?
    Ishtaayi… Last line… ??
    Baaki vaayichit parayaa…. ?

  5. ????????????????????
    Last polichu?????

  6. കൈലാസനാഥൻ

    പുഞ്ചിരിയോടെ വായിക്കാൻ പറ്റി. ആരതി വരുൺ , ആവണി , അവിനാശ് പൊളിച്ചു. അവസാന വാചകം ഒരൊന്നൊന്നര ഡയലോഗ് ആയിരുന്നു. ബാക്കി വായിക്കട്ടെ

    1. വീണ്ടും ഒരുപാട് നന്ദി സ്നേഹം ❤️?

  7. അമ്മൂട്ടി❣️

    “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
    *********
    ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

    1. Flat mariyalle aadyam… Ee bhagam mass adutha bhagam chirichu mannu kappanullathanu???❤️❤️❤️

  8. ജീവൻ,
    വായിക്കാൻ താമസിച്ചു പോയി, ഈ പാർട്ടും പൊളിച്ചു, തൂണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ട് പോയി അത് കലക്കി, നർമ്മത്തിന്റെ മേമ്പൊടി ഒക്കെ ഇട്ട് ഉള്ള എഴുത്ത് സൂപ്പർ… തുടർഭാഗം വേഗം ആകട്ടെ… ആശംസകൾ…

    1. Sneham chechi.. Marupadi vaikiyathil orupadu sorry ❤️?

  9. കുട്ടപ്പൻ

    ജീവേട്ടാ ??

    രണ്ടുപർട്ടും ഒന്നിച്ചാ വായ്ച്ചേ. ചിരിച്ചൂപ്പാട് വന്ന് ?. മറ്റേ ക്ലിയോപാട്ര സീൻ പൊളിച്ചു.
    ഈ ആരതിയെ ആണോ നമ്മടെ ചെക്കൻ സ്വപ്നം കണ്ടേ.

    പ്രൊപോസൽ സീൻ ആയപ്പോ ചെറിയ ഒരു വിങ്ങൽ ആയിരുന്നു. പക്ഷെ അവസാനത്തെ ഡയലോഗോടെ അതങ്ങ് മാറി ??.

    പിന്നെ കുറെ ആയല്ലോ കണ്ടിട്ട്. കല്യാണം ഒക്കെ കഴിഞ്ഞോ?. ആര്യേച്ചിയോട് അന്വേഷണം പറയണംട്ടോ.

    ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു.

    1. Kuttapayi.. Comment kaanan vaiki.. Sorry daa❤️ aval sukham ayi irikkunnu… ?

  10. പാലാക്കാരൻ

    ആ ലാസ്റ്റ് ഡയലോഗും പ്രൊപോസലും പൊളിച്ചു

    1. Thanks palakkaraa❤️

  11. പൊന്നു ജീവേട്ടാ…ചിരിയോക്കെ കടിച്ച് പിടിച്ചാ വായിച്ചത്….? രാത്രി പതിനൊന്ന് മണിക്ക് ചിരിക്കുന്ന ഒച്ച കേട്ടാൽ എനിക്ക് പ്രന്താണെന്ന് വിചാരിക്കും….???? Proposel സീനും അത് കഴിഞ്ഞുള്ള സീനും ഹൊ….???

    1. ?thanks ഡാ muthe???❤️

  12. കാർത്തിവീരാർജ്ജുനൻ

    ❤️

  13. ❤️❤️❤️

    1. ?❤️❤️❤️

  14. Super ayittund
    Last dialogue polichu

    1. സുഹൈൽ ബ്രോ നന്ദി ❤️?

  15. വിരഹ കാമുകൻ???

    ❤❤❤

    1. കാമുകാ ❤️?

  16. കുട്ടപ്പൻ

    ❤❤

    1. കുട്പ്പായി ❤️?

  17. സേട്ട?

  18. തൃലോക്

    ❤️❤️❤️

    1. ❤️❤️❤️❤️❤️

  19. ♥️

    1. അമ്മൂട്ടി❣️

      “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
      *********
      ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

Comments are closed.