LOVE ACTION DRAMA-2 [Jeevan] 419

“ആണാ… ഏതിനോടാഡാ… ആ എലുമ്പിയാണേൽ വിട്ടേക്ക്… ജാടപിടിച്ച ഒരു സാധനമാണ്… നാക്കിനു എല്ലുമില്ല…”

 

“അതല്ല… മറ്റേവളോടാ…” ഞാൻ അല്പം നാണിച്ചു തല താഴ്ത്തി പറഞ്ഞു…

 

“അയ്യടാ… അവന്റെയൊരു നാണം… ഇതിന്റെ പകുതി ശരിക്കുമുണ്ടേൽ ഇത് വരെ നാറിയത് പോരാഞ്ഞു പിന്നേം ഈ പണിക്ക് നീ പോകുമാരുന്നോ…”

 

“ഡാ…അതൊക്കെയാവിടെ നിൽക്കട്ടെ… നീ ഡീറ്റെയിൽസ് പറ…”

 

“ആ.. ശരി… അവര് രണ്ടും അടുത്ത വീട്ടിലെ രാമകൃഷ്ണൻ അങ്കിളിന്റെ വൈഫ്‌ സതി ആന്റിയുടെ ചേച്ചിയുടെ മക്കളാണ്…അല്ല നിങ്ങൾ എങ്ങനെ കണ്ട് ഇതിനെയൊക്കെ…”

 

“ഇന്ന് അമ്പലത്തിൽ സപ്താഹം തുടങ്ങിയില്ലേ… ഇവരവിടെ വന്നിരുന്നു… അങ്ങനെ കണ്ട് ഫോളോ ചെയ്തു ഇവിടേം വരെ എത്തി…”

 

“രണ്ടിനേം കണ്ടാൽ ചേച്ചിയും അനിയത്തിയുമാണെന്ന് പറയില്ല…” വിനുവും തട്ടിവിട്ടു…

 

“അത് വിട്… ബാക്കി പറ…”

 

“ഓഹ്ഹ്… അവന്റെയൊരു ശുഷ്‌കാന്തി…നിനക്കിപ്പോൾ എത്ര സപ്പ്ളി ബാക്കിയുണ്ട്… ഇതിന്റെ പകുതി ശുഷ്‌കാന്തി കാണിച്ചിരുന്നേൽ ഇപ്പോൾ ഡിഗ്രി കയ്യിൽരുന്നേനെ…”

 

“ഡോ തന്നോട് ഉപദേശം ചോദിക്കാനല്ല വന്നേ… പറച്ചിൽ കേട്ടാൽ തോന്നും അവൻ അങ്ങ് ഗൂഗിൾന്റെ സിഇഒ ആണെന്ന്… തനിക്കുമില്ലേ എഴേട്ട് എണ്ണം…”

 

“നീ ഇത്രേം അറിഞ്ഞാൽ മതി… വിളിച്ചുണർത്തി മൂഡ് കളയാൻ…”

 

“പിണങ്ങാതഡാ…കിന്ഡർ ജോയ് വാങ്ങിത്തരാം…നീ ബാക്കി പറ…”

 

“മ്മ്മ്…വെളുത്തു മെലിഞ്ഞ പെണ്ണ് ചേച്ചി… അവളുടെ പേര് ആതിര… ഇളയവളാണ് നീ നോക്കുന്നവൾ… പേര് ആരതി…

 

രണ്ട് പേരും അവരുടെ അച്ഛനും അമ്മയോടുമൊപ്പം എറണാകുളത്താണ്… മൂത്തയാൾ ഡിഗ്രി സെക്കന്റ്‌ ഇയർ…മറ്റേത് പ്ലസ് +2 കഴിഞ്ഞ് നിൽക്കുന്നു… ഇപ്പോൾ വെക്കേഷനായത് കൊണ്ട് ഇവിടെ വന്നതാണ്…”

 

“ആരതി…നല്ല പേര്…ആരതി വരുൺ… നല്ല മാച്ച്…ആഹാ!!!….കുട്ടികൾ ഉണ്ടാകുമ്പോൾ പെൺ കുട്ടിയാണേൽ ആരതിയുടെ ‘ആ’ യും വരുണിന്റെ ‘വ’ യും ചേർത്ത് ആവണി എന്ന് പേരിടാം… ആണ് കുട്ട്യാണേൽ അവിനാഷ്…പൊളിക്കും…”

 

“മോനൂസേ… ആദ്യം അവളോട്‌ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട്… അവളും ഇഷ്ടമാണ് എന്ന് പറഞ്ഞിട്ട് പോരെ സ്വപ്നമൊക്കെ…”

39 Comments

  1. ചിരിക്കാൻ ഒരു ഗാപ് തരുവോ…

  2. ❤️❤️❤️❤️❤️

  3. എന്റെ മോനേ… എജ്ജാതി പണി ????

  4. Adipoli aayitund jeevappi…
    Oru variyum chirichu kondaan vaayichath… ❤❤
    Nink humourum eyuthan ariyumenn thelichu kayinu..?
    Ishtaayi… Last line… ??
    Baaki vaayichit parayaa…. ?

  5. ????????????????????
    Last polichu?????

  6. കൈലാസനാഥൻ

    പുഞ്ചിരിയോടെ വായിക്കാൻ പറ്റി. ആരതി വരുൺ , ആവണി , അവിനാശ് പൊളിച്ചു. അവസാന വാചകം ഒരൊന്നൊന്നര ഡയലോഗ് ആയിരുന്നു. ബാക്കി വായിക്കട്ടെ

    1. വീണ്ടും ഒരുപാട് നന്ദി സ്നേഹം ❤️?

  7. അമ്മൂട്ടി❣️

    “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
    *********
    ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

    1. Flat mariyalle aadyam… Ee bhagam mass adutha bhagam chirichu mannu kappanullathanu???❤️❤️❤️

  8. ജീവൻ,
    വായിക്കാൻ താമസിച്ചു പോയി, ഈ പാർട്ടും പൊളിച്ചു, തൂണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ട് പോയി അത് കലക്കി, നർമ്മത്തിന്റെ മേമ്പൊടി ഒക്കെ ഇട്ട് ഉള്ള എഴുത്ത് സൂപ്പർ… തുടർഭാഗം വേഗം ആകട്ടെ… ആശംസകൾ…

    1. Sneham chechi.. Marupadi vaikiyathil orupadu sorry ❤️?

  9. കുട്ടപ്പൻ

    ജീവേട്ടാ ??

    രണ്ടുപർട്ടും ഒന്നിച്ചാ വായ്ച്ചേ. ചിരിച്ചൂപ്പാട് വന്ന് ?. മറ്റേ ക്ലിയോപാട്ര സീൻ പൊളിച്ചു.
    ഈ ആരതിയെ ആണോ നമ്മടെ ചെക്കൻ സ്വപ്നം കണ്ടേ.

    പ്രൊപോസൽ സീൻ ആയപ്പോ ചെറിയ ഒരു വിങ്ങൽ ആയിരുന്നു. പക്ഷെ അവസാനത്തെ ഡയലോഗോടെ അതങ്ങ് മാറി ??.

    പിന്നെ കുറെ ആയല്ലോ കണ്ടിട്ട്. കല്യാണം ഒക്കെ കഴിഞ്ഞോ?. ആര്യേച്ചിയോട് അന്വേഷണം പറയണംട്ടോ.

    ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു.

    1. Kuttapayi.. Comment kaanan vaiki.. Sorry daa❤️ aval sukham ayi irikkunnu… ?

  10. പാലാക്കാരൻ

    ആ ലാസ്റ്റ് ഡയലോഗും പ്രൊപോസലും പൊളിച്ചു

    1. Thanks palakkaraa❤️

  11. പൊന്നു ജീവേട്ടാ…ചിരിയോക്കെ കടിച്ച് പിടിച്ചാ വായിച്ചത്….? രാത്രി പതിനൊന്ന് മണിക്ക് ചിരിക്കുന്ന ഒച്ച കേട്ടാൽ എനിക്ക് പ്രന്താണെന്ന് വിചാരിക്കും….???? Proposel സീനും അത് കഴിഞ്ഞുള്ള സീനും ഹൊ….???

    1. ?thanks ഡാ muthe???❤️

  12. കാർത്തിവീരാർജ്ജുനൻ

    ❤️

  13. ❤️❤️❤️

    1. ?❤️❤️❤️

  14. Super ayittund
    Last dialogue polichu

    1. സുഹൈൽ ബ്രോ നന്ദി ❤️?

  15. വിരഹ കാമുകൻ???

    ❤❤❤

    1. കാമുകാ ❤️?

  16. കുട്ടപ്പൻ

    ❤❤

    1. കുട്പ്പായി ❤️?

  17. സേട്ട?

  18. തൃലോക്

    ❤️❤️❤️

    1. ❤️❤️❤️❤️❤️

  19. ♥️

    1. അമ്മൂട്ടി❣️

      “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
      *********
      ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

Comments are closed.