LOVE ACTION DRAMA-2 [Jeevan] 419

“അത് പറ്റില്ല എന്തേലും പറയാനുണ്ടേൽ ഇപ്പോൾ പറ… അല്ലേ ഞങ്ങൾക്ക് പോണം…” ആതിര പറഞ്ഞു…

 

“ആ കുട്ടിക്ക് സമ്മതമാണേൽ ജസ്റ്റ്‌ ഒരു രണ്ടു മിനിറ്റ്… അത്രേം മതി…”

 

എന്തായാലും ഈ തവണ ചേച്ചി ഒന്നും മിണ്ടിയില്ല… അനിയത്തി എന്റെയൊപ്പം വന്നു…

” എനിക്ക് ആരതിയെ ഇഷ്ടമാണ്….എന്നെ കുട്ടിക്ക് ഇഷ്ടമാണോ… “

 

“ചേട്ടൻ ആദ്യ ദിവസം പിന്നാലെ നടന്നപോളെ എനിക്ക് അത് മനസ്സിലായി…”

 

അവൾക് ഞാൻ പിന്നാലെ നടക്കുന്നത് ഒരു വിഷയമല്ല എന്ന് കണ്ടപ്പോൾ എനിക്ക് മനസ്സിൽ ലഡ്ഡു പൊട്ടി…

 

അവൾ തുടർന്നു…

 

“പക്ഷെ എനിക്ക് ചേട്ടന്റെ കൂടെ നടന്ന മറ്റേ ചേട്ടനെയാണ് ഇഷ്ടമായത്…ചേട്ടനൊപ്പം നടക്കുമ്പോളും ഒന്നും ശ്രദ്ധിക്കാതെ വെയ്റ്റ് ഒക്കെയിട്ടുള്ള ആ നടത്തമാണ് എന്നെ ആകർഷിച്ചത്… ചേട്ടൻ ആ ചേട്ടനോട് പറഞ്ഞ് സമ്മതിച്ചു തരണം….”

 

മനസ്സിൽ കുറച്ച് മുൻപേ പൊട്ടിയ ലഡ്ഡു റിവേഴ്‌സ് മോഡിൽ ഒട്ടി… ഇതിന് മുൻപ് എല്ലാ തവണയും ആട്ടിയോടിക്കൽ മാത്രമായിരുന്നു… പക്ഷെ ഈ തവണ… സ്പാർക്കും പോയി ഫിലമെന്റും പോയി…???

 

ഞാൻ അണ്ടി പോയ അണ്ണാനെ പോലെ തിരികെ നടന്നു അവന്മാരുടെ അടുത്തെത്തി പറഞ്ഞ് –

“വിനു അവൾക്ക് നിന്നോട് എന്തോ പറയാനുണ്ടെന്നു…”

വിനുവിന്റെ കിളി പോയി എങ്കിലും അർജുവിന് കാര്യം കത്തി… അവളുടെ ചേച്ചിടെ മുഖത്ത് നോക്കിയപ്പോൾ അവിടെ ആണേൽ ഒരു ഓഞ്ഞ ചിരിയും… അതെ അത് തന്നെ “ഞാൻ ആസായ ചിരി…”

 

വിനു അല്പം കഴിഞ്ഞ് ഞെട്ടി പണ്ടാരമടങ്ങി ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു –

 

“ഡാ… അവൾ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞെടാ…എന്നോട് ഇഷ്ടമാണോ എന്ന് ചോദിക്കുന്നു… ഞാൻ എന്ത് വേണം…”

 

അർജുവിന് ചിരി വരുന്നുണ്ട് എങ്കിലും എന്റെ അവസ്ഥ കണ്ടു ചിരിച്ചില്ല…അവൻ പറഞ്ഞു-

“വേണ്ടടാ… അത് ശരിയാകില്ല… ഇവൻ നോക്കിയ പെണ്ണിനെ നീ സെറ്റക്കിയാൽ…”

 

വിനു അവളോട്‌ നോ പറയാനായി പോകാൻ തുടങ്ങിയതും ഞാൻ തടഞ്ഞു കൊണ്ട് പറഞ്ഞു –

“അല്ലടാ… എസ് പറ… നല്ല കുട്ട്യാ… നിനക്ക് ചേരും… ഞാനല്ലേ പറയുന്നത്… എസ് പറ…”

 

അത് കേട്ട് എന്തായാലും അത് വരെ എന്നെ നോക്കി പുച്ഛിച്ചു ചിരിച്ച ആതിരയുടെ ചിരിയങ്ങു മാഞ്ഞു… അർജു അഭിമാനത്തോടെ എന്നെ നോക്കിട്ടു ചേർത്ത് പിടിച്ചു…

 

വിനുവും ആരതിയും തമ്മിൽ സംസാരിച്ചു നംമ്പറോക്കെ പരസ്പരം കൈ മാറി… അത് കഴിഞ്ഞ് ഞങ്ങൾ അവരോടു യാത്ര ചോദിച്ചു വീട് പിടിച്ചു…

 

അർജുവിനെ വീട്ടിലാക്കി ഞാനും വിനുവും വീട്ടിലേക്ക് നടന്നപ്പോൾ അവൻ പറഞ്ഞു –

“വേണ്ടാരുന്നെടാ… നോ പറഞ്ഞാൽ മതിയാരുന്നു… ഇതിപ്പോ നിന്നെ വിഷമിപ്പിച്ചു ഞാൻ സന്തോഷിക്കുവല്ലേ… നീ എന്നെ തടയണ്ടാരുന്നു…”

 

“ശ്ശെ… നീ അത് വിട്ടേ… അതൊന്നും സാരമില്ല… എനിക്ക് സങ്കടമൊന്നുമില്ല… നിനക്ക് ഒരു നല്ല കുട്ടിയെ കിട്ടിയ സന്തോഷമാണുള്ളത്…”

 

അങ്ങനെ ഓരോന്ന് സംസാരിച്ചു വിനുവിനെ വീട്ടിലാക്കി ഞാനും വീട്ടിലെത്തി…

 

വീട്ടിലെത്തി അല്പം കഴിഞ്ഞ് അർജുവിന്റെ വിളി വന്നു –

 

“ഡാ സങ്കടത്തിലാണോ… എന്തായാലും നീ ചെയ്തേ വലിയ കാര്യമാ… നല്ല മനസ്സ് വേണമതിനു… തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് കെട്ടിട്ടേയുള്ളു… ആദ്യമായാണ് കാണുന്നത്… കാര്യങ്ങളുടെ പോക്ക് കണ്ട് ആദ്യം ചിരി വന്നെങ്കിലും നിന്റെ പെരുമാറ്റം ഞെട്ടിച്ചു കളഞ്ഞു…”

 

“ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”

 

തുടരും…

 

 

 

39 Comments

  1. ചിരിക്കാൻ ഒരു ഗാപ് തരുവോ…

  2. ❤️❤️❤️❤️❤️

  3. എന്റെ മോനേ… എജ്ജാതി പണി ????

  4. Adipoli aayitund jeevappi…
    Oru variyum chirichu kondaan vaayichath… ❤❤
    Nink humourum eyuthan ariyumenn thelichu kayinu..?
    Ishtaayi… Last line… ??
    Baaki vaayichit parayaa…. ?

  5. ????????????????????
    Last polichu?????

  6. കൈലാസനാഥൻ

    പുഞ്ചിരിയോടെ വായിക്കാൻ പറ്റി. ആരതി വരുൺ , ആവണി , അവിനാശ് പൊളിച്ചു. അവസാന വാചകം ഒരൊന്നൊന്നര ഡയലോഗ് ആയിരുന്നു. ബാക്കി വായിക്കട്ടെ

    1. വീണ്ടും ഒരുപാട് നന്ദി സ്നേഹം ❤️?

  7. അമ്മൂട്ടി❣️

    “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
    *********
    ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

    1. Flat mariyalle aadyam… Ee bhagam mass adutha bhagam chirichu mannu kappanullathanu???❤️❤️❤️

  8. ജീവൻ,
    വായിക്കാൻ താമസിച്ചു പോയി, ഈ പാർട്ടും പൊളിച്ചു, തൂണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ട് പോയി അത് കലക്കി, നർമ്മത്തിന്റെ മേമ്പൊടി ഒക്കെ ഇട്ട് ഉള്ള എഴുത്ത് സൂപ്പർ… തുടർഭാഗം വേഗം ആകട്ടെ… ആശംസകൾ…

    1. Sneham chechi.. Marupadi vaikiyathil orupadu sorry ❤️?

  9. കുട്ടപ്പൻ

    ജീവേട്ടാ ??

    രണ്ടുപർട്ടും ഒന്നിച്ചാ വായ്ച്ചേ. ചിരിച്ചൂപ്പാട് വന്ന് ?. മറ്റേ ക്ലിയോപാട്ര സീൻ പൊളിച്ചു.
    ഈ ആരതിയെ ആണോ നമ്മടെ ചെക്കൻ സ്വപ്നം കണ്ടേ.

    പ്രൊപോസൽ സീൻ ആയപ്പോ ചെറിയ ഒരു വിങ്ങൽ ആയിരുന്നു. പക്ഷെ അവസാനത്തെ ഡയലോഗോടെ അതങ്ങ് മാറി ??.

    പിന്നെ കുറെ ആയല്ലോ കണ്ടിട്ട്. കല്യാണം ഒക്കെ കഴിഞ്ഞോ?. ആര്യേച്ചിയോട് അന്വേഷണം പറയണംട്ടോ.

    ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു.

    1. Kuttapayi.. Comment kaanan vaiki.. Sorry daa❤️ aval sukham ayi irikkunnu… ?

  10. പാലാക്കാരൻ

    ആ ലാസ്റ്റ് ഡയലോഗും പ്രൊപോസലും പൊളിച്ചു

    1. Thanks palakkaraa❤️

  11. പൊന്നു ജീവേട്ടാ…ചിരിയോക്കെ കടിച്ച് പിടിച്ചാ വായിച്ചത്….? രാത്രി പതിനൊന്ന് മണിക്ക് ചിരിക്കുന്ന ഒച്ച കേട്ടാൽ എനിക്ക് പ്രന്താണെന്ന് വിചാരിക്കും….???? Proposel സീനും അത് കഴിഞ്ഞുള്ള സീനും ഹൊ….???

    1. ?thanks ഡാ muthe???❤️

  12. കാർത്തിവീരാർജ്ജുനൻ

    ❤️

  13. ❤️❤️❤️

    1. ?❤️❤️❤️

  14. Super ayittund
    Last dialogue polichu

    1. സുഹൈൽ ബ്രോ നന്ദി ❤️?

  15. വിരഹ കാമുകൻ???

    ❤❤❤

    1. കാമുകാ ❤️?

  16. കുട്ടപ്പൻ

    ❤❤

    1. കുട്പ്പായി ❤️?

  17. സേട്ട?

  18. തൃലോക്

    ❤️❤️❤️

    1. ❤️❤️❤️❤️❤️

  19. ♥️

    1. അമ്മൂട്ടി❣️

      “ഒഞ്ഞു പോയേടാ മോനെ… പിന്നെ അവള് പോയാൽ വേറൊന്ന്… അത്രെ ഉള്ള്… പിന്നെ മറ്റേത് എനിക്ക് വലിയ മനസ്സ് ആയിട്ടൊന്നുമല്ല… അവളരെയാ സ്നേഹിക്കുന്നത്… വിനുവിനെ… ഇതിലും വലിയ ഒരു പണി അവൾക് വേറെ കിട്ടാനുണ്ടോ ???…നമ്മളോടാ അവള്ടെ കളി….?”
      *********
      ലാസ്റ്റ് ഡയലോഗ് മാസ്സ്. ഇതിലും വലിയ പണി സ്വപ്‍നത്തിൽ എന്നപോലെ?????

Comments are closed.