❤️ദേവൻ ❤️part 12[Ijasahammed] 242

❤️ദേവൻ ❤️part 12

Devan Part 12 | Author : Ijasahammed

[ Previous Part ]

 

മുറിയിലെ വാതിൽ കൊട്ടിഅടച്ചു കൊണ്ട് പോട്ടി കരഞ്ഞ ആ ശബ്ദം കേൾക്കാതിരിക്കാൻ ഞാൻ രണ്ട് ചെവിയും കൈ കൊണ്ട് ഇറുക്കി അടച്ചു…
അപ്പോഴേക്കും ഞാനും അത്രമേൽ കരഞ്ഞു പോയിരുന്നു…

മനസ്സിന് താങ്ങാനാകാത്ത വിധം വേദനകളാണ് കാലം നൽകികൊണ്ടിരിക്കുന്നത്….
ഒന്നിന് പിറകെ ഒന്നായി ദുരിതങ്ങൾ എന്നിലേക്ക് പാഞ്ഞടുത്തു കൊണ്ടിരിക്കുകയാണ്..

അച്ചുവിനെ ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല…

എന്നെ തനിച്ചാക്കി കൊണ്ട് ഏട്ടനെ തനിച്ചാക്കി കൊണ്ട് അവള്പോയി…

അവളാണ് ആദ്യപ്രണയത്തിലേക്ക് വഴികാണിച്ചത്…
അത്രമേൽ പ്രിയപ്പെട്ട ആ ഒരുവനെ സമ്മാനിച്ചതും അവൾ തന്നെയാണ്..

ഏട്ടനെ ഞാൻ തനിച്ചാക്കില്ലെന്ന് അവൾക്കറിയാമായിരിക്കും…

അവളില്ലാതെ ഈ വീടും ഇവിടത്തെ ജീവിതവും എല്ലാം ഏട്ടൻ പറഞ്ഞപോലെ നരകതുല്യമായിരിക്കും.
ഇവിടെ ജീവിക്കുന്ന ഓരോ നിമിഷവും ഉള്ളുഅത്രമേൽ നീറി നീറി വെണ്ണീറാകും…

എല്ലാം അറിയാം…
എന്നാൽ എന്റെ മുന്നിൽ വേറെ വഴിയില്ല….

പ്രണയത്തിനു വേണ്ടിയോ നല്ലൊരു ജീവിതത്തിനു വേണ്ടിയോ ഒന്നുമല്ല…
അവൾക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യണം…

ഏത് സ്വർഗത്തിലേക്ക് ആയാലും ഈ നരകത്തിൽ നിന്നിനിയൊരു തിരിച്ചുപോക്കില്ല…
ഞാൻ മനസ്സിലുറപ്പിച്ചു..

ദേവേട്ടനൊരു ഭാര്യയായോ കാമുകിയായോ ഒന്നുമല്ല.. ഒരു അമ്മയായിട്ട് ഞാനിവിടെ കൂടെ ഉണ്ടാകണം…

അല്ലെങ്കിൽ ചാരം ആവുവോളം അതൊരു വേദനയായി മനസ്സിലങ്ങനെ കിടക്കും…

നേരം ഇരുളുവോളം അതേ ഇരുത്തം ഇരുന്നു…

മുറിവിട്ട് ഏട്ടൻ പുറത്തുവരുന്നതും കാത്ത് എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല…

ഒടുവിൽ ആ മുറിയുടെ കതകുതുറന്ന് ഞാൻ അകത്തുകയറി…
എങ്ങനെ പ്രതികരിക്കുമെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല…

അവളുടെ മുറിയിൽ കട്ടിലിൻ കാലിൽ തലവെച്ചു നിലത്തിരുന്നു ഉറങ്ങുന്ന ഏട്ടനെ ഞാൻ നോക്കി…

മുഖത്തിന് നേരെയായിചുവരിൽ തൂക്കിയിട്ടിരുന്ന അവളുടെ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് എപ്പോഴോ മയങ്ങിയതായിരിക്കണം…
മെല്ലെ അടുത്തായി നിലത്തിരുന്നു..

24 Comments

    1. ❤️

  1. Aha class ✌️ no 12 is a class ⭐️

  2. തന്റെ ഈ കഥയുടെ ഒരു പാർട്ട വയ്ക്കുമ്പോളും കിട്ടുന്ന ഒരു ഫീൽ മറ്റൊരും kadhayum aniku തന്നട്ടില്ല
    Ee കഥയിൽ സ്നേഹം,കരുതൽ,വാൽസല്യം,പ്രണയം,വിരഹം, കാരുണ്യം, സൗഹൃദം എല്ലാം ഉണ്ട്.

    സ്നേഹം മാത്രം.????

    1. Comrade…. ??

  3. ❤️❤️❤️❤️❤️

    1. Thnk you… ???❤️

  4. കാട്ടുകോഴി

    ❤️❤️❤️

  5. ❤️❤️❤️

  6. What a feel??

    1. Thnk you achu.. ❤️?❤️

    1. ❤️❤️❤️

    1. ??????

Comments are closed.