നന്ദന 5 [ Rivana ] 88

നന്ദന5 | nanthana part 5 |~

Author : Rivana | previous part  നന്ദന 4 [ Rivana ]

അതികം താമസിയാതെ ഞങ്ങളുടെ പത്താം ക്ലാസിന്റെ എക്സാം റിസൾട്ട് വന്നു. ഫുൾ എ പ്ലസ് ഓടു കൂടെ തന്നെ ഞാനും റംഷിയും ജയിച്ചു.

ഞങ്ങളുടെ സ്കൂളിന്റെ ഫുൾ എ പ്ലസ് വിദ്യാർത്ഥികളുടെയും വിജയ ശതമാനത്തിന്റെയും ബോർഡ് സ്കൂളിന്റെ മുന്നിൽ തന്നെ വച്ചു. ഞങ്ങളുടെ സ്കൂളിൽ നിന്ന് ഞാനും റംഷിയും അടക്കം മൊത്തം 8 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്. ആ 8 പേരിൽ റോയിയും ഉണ്ടായിരുന്നു.

പത്താം ക്ലാസ്സിന്റെ റിസൾട്ട് വന്നതോടെ കൂടെ കുറച്ചു ദിവസത്തിനകം പ്ലസ് വണ്ണിലേക്കുള്ള അഡ്മിഷന്റെ അലോട്മെന്റ് കൊടുക്കുന്നതിനുള്ള ഡേറ്റും വന്നു.

ഞാൻ അച്ഛനേയും കൂട്ടി അക്ഷയയിൽ നിന്നും അലോട്മെന്റിന്റെ കാര്യങ്ങൾ എല്ലാം ചെയ്തു, എനിക്ക് സയൻസിന് പഠിക്കാനാണ് ആഗ്രഹം ഉണ്ടായിരുന്നത് അതിനാൽ അടുത്തുള്ള സ്കൂളിലെ സയൻസിനാണ് ഞാൻ ആദ്യം മുൻഗണന കൊടുത്തത്. ബാക്കിയുള്ള സ്കൂളുകളും ഏകദേശം ഇത് പോലെയായിരുന്നു.

അക്ഷയയിൽ നിന്നും കിട്ടിയ അലോട്മെന്റിന്റെ പേപ്പർ ഞാൻ അടുത്ത സ്കൂളിൽ കൊണ്ട് കൊടുത്തു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അലോട്മെന്റിന്റെ ട്രയൽ റിസൾട്ട് വന്നു. അതിൽ തന്നെ അടുത്ത സ്കൂളിൽ സയൻസ്‌ ബാച്ചിൽ എന്റെ പേര് വന്നു. അതോടെ എനിക്ക് ഫസ്റ്റ് റിസൾട്ട് വരുമ്പോൾ അവിടെ തന്നെ കിട്ടുമെന്ന് ഉറപ്പായി. ഫസ്റ്റ്‌ അലോട്മെന്റിൽ എനിക്ക് കിട്ടുകയും ചെയ്തു.

sslc ബുക്കും tc യും ഞാൻ ഈ വർഷം പഠിച്ചിറങ്ങിയ സ്കൂളിൽ പോയി വേടിച്ചു കൊണ്ട് വന്നു. പ്ലസ് വൺ അഡ്മിഷൻ ആയപ്പോ ഞാൻ എന്റെ എല്ലാ സർട്ടിഫികറ്റ്സും പുതിയ സ്കൂളിൽ കൊണ്ട് കൊടുത്ത് സ്കൂളിൽ ചേർന്നു.

______

ഇന്നാണ് പ്ലസ് വൺക്കാർക്ക് ആദ്യമായി ക്ലാസ് ആരംഭിക്കുന്നത്.

ആദ്യമായി ഒരു ഹയർ സ്റ്റഡീസിന് പോവുന്നതിലുള്ള പേടി എനിക്ക് നല്ലോണം ഉണ്ട്, കൂട്ടിന് അറിയുന്ന ഒരാൾ പോലും ഇല്ലെന്നതാണ് എന്റെ പേടി കൂട്ടുന്നത്. റംഷി ഉണ്ടായിരുന്നെ എനിക്കി പേടി ണ്ടാവില്ലായിരുന്നു.

ഇനി ഞാൻ പോകുന്നത് ഇന്ന് വരേ പരിചയം ഇല്ലാത്ത കുട്ടികളുടെയും ടീച്ചേഴ്സിന്റെയും അടുത്തേക്കാണ് അതിന്റെ ഒരങ്കലാപ്പ് വേണ്ടുവോളം ഉണ്ട്.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.