നന്ദന 5 [ Rivana ] 88

“ ടി കാന്താരി എണീറ്റെ, നേരം എത്രയായെന്ന വിചാരം “

“ ഹ്മ്മ് “ അച്ഛൻ അങ്ങനെ പറഞ്ഞെങ്കിലും ഞാനാ നെഞ്ചിലേക്ക് ഒന്നും കൂടെ മുറുകെ കയറുകയാണ് ചെയ്തത്.

“ എടി കുരിപ്പെ ഇത്രയും നേരം ബോധമില്ലാണ്ട് വായിൽ ഒലിപ്പിച്ചു കിടന്ന് അതൊക്കെ കുളിച്ചു വന്ന എന്റെ മേത്ത് തേക്കുവാണോ “

“ ഞാൻ എന്റെ അച്ഛന്റെ മേത്തല്ലേ തേക്കുന്നെ അതിന് നിങ്ങക്കിപ്പ എന്താ, ഒന്നടങ്ങി ഇരിക്കി മൻഷ്യാ ഞാനൊന്ന് കെട്ടി പിടിച്ചൊന്ന് കിടന്നോട്ടെ “

“ നിനക്ക് ഈ ഇടയായി കുറച്ചു കുറുമ്പ് കൂടുന്നുണ്ട്, ആറ് മണിയാകാറായി വേഗം എണീറ്റ്‌ വാ, എനിക്ക് കുറച്ചു പണി കൂടെ ഉണ്ട്, എന്നെ വന്ന് സഹായിക്ക് നന്ദൂട്ടിയെ “ അച്ഛൻ എന്നെ എണീപ്പിച്ചു കൊണ്ട് റൂമിൽ നിന്നും പുറത്ത് പോയി.

ഞാൻ പിന്നെ അതികം അവിടെ കിടക്കാതെ റൂമിൽ നിന്നും ഇറങ്ങി മുഖം ഒന്ന് കഴുകി അടുക്കളയിലേക്ക് കയറി. അവിടെ അച്ഛൻ രാത്രിയിലേക്ക്‌ കഴിക്കാൻ ഉണ്ടാക്കുന്ന പണിയിൽ ആയിരുന്നു.

“ ഇനി പറയ്, എന്തൊക്കെയാണ് ഇന്നത്തെ വിശേഷങ്ങൾ “ അച്ഛൻ ഒരു കപ്പ് ചായ എനിക്ക് തന്നിട്ട് ഇന്നുണ്ടായ കാര്യങ്ങൾ പറയാൻ പറഞ്ഞു.

ഞാൻ അങ്ങനെ ഇന്ന് നടന്ന ഓരോ കാര്യങ്ങളും ഒരു വള്ളി പുള്ളി പോലും തെറ്റാതെ അച്ഛനെ കേൾപ്പിച്ചു.

അച്ഛൻ അതിനെല്ലാം ചിരിയോടെ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് എന്നത്തേയും പോലെ തന്നെ ആ ദിവസവും കടന്നു പോയി.

_____

പിന്നീടുള്ള ദിവസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു എല്ലാ അലോട്മെന്റ് കഴിഞ്ഞതും സ്കൂളിൽ ഉള്ള എല്ലാ സീറ്റുകളും മുഴുവനായി കഴിഞ്ഞിരുന്നു.

ഇതിനിടയിൽ ഞങ്ങൾ മൂന്ന് പേരുടെയും ഫ്രണ്ട്ഷിപ്പിന്റെ ആഴം കൂടുകയായിരുന്നു. ഓരോ ദിവസം കഴിയും തോറും ഞങ്ങളിലെ സൗഹൃദത്തിന്റെ വലയം മുറുകുകയാണെന്ന് പറയാം. ക്ലാസിൽ ഉള്ള എല്ലാ കുട്ടികളുമായും പരിചയവും സാധാരണയിൽ ഉള്ള ഒരു സൗഹൃദവും ഉണ്ടെങ്കിലും, ഞങ്ങൽ മൂന്ന് പെരും തമ്മിൽ ഉണ്ടായിരുന്ന ഫ്രണ്ട്ഷിപ്പ് വളരെ ഡീപ്പ് ആയിരുന്നു.

27 Comments

  1. കൈലാസനാഥൻ

    ഉത്തമം

  2. ❤️❤️❤️❤️ നേരത്തെ വായിച്ചിരുന്നു തിരക്കാണ് പിന്നെ കാണാം ❤️

  3. Porus (Njan SK)

    adipoli…nannayittund…baakki pooratte….

  4. ജോനാസ്

    ന്നാ ഇത്‌ പിടിച്ചോ ❤️❤️

    1. കിട്ടി ബോധിച്ചു തിരിച്ചു വേണ്ടേ ???

  5. നിധീഷ്

    ❤❤❤

  6. കൊള്ളാം ?
    ❤❤❤

    1. താങ്കു ???

  7. മുൻപ് ഇഴഞ്ഞു പോയി. ഇപ്പൊ റോക്കറ്റ് പോലെ കുതിച്ചു വിട്ടു

    1. ഈ പാർട്ട്‌ ഇങ്ങനെയെ എനിക്ക് എഴുതാൻ പറ്റിയുള്ളൂ അതാ താങ്ക്സ് സ്നേഹത്തോടെ ???

  8. ഏക - ദന്തി

    മാളേ .. നന്നായ്ക്കുണു .നോമ്പർത്തിട്ട് ബാക്കീംപാടെ എയ്‌തിക്കോ
    തോനെ ഹാർട്സ്

    1. എഴുതി കൊണ്ടിരിക്കാണ് താങ്ക്സ് സ്നേഹത്തോടെ ???

    1. താങ്ക്സ് ???

  9. ഏക - ദന്തി

    2nd /?

  10. ♥️♥️♥️♥️?♥️♥️♥️♥️

    1. റിവാ.. സൂപ്പർ ❤❤❤ ഇങ്ങനെ തന്നെ പോയാൽ മതി ❤❤❤ സ്പീഡ് ഇനി കൂട്ടിയാൽ അടി കിട്ടും ???

      1. ഏക - ദന്തി

        ആ മിഷ്യൻ ഒന്നു കൊടുത്തു സഹായിക്കണം കാക്കാ … വെറും കാല പ്രമുഖ ആണ് .ഇങ്ങള് അയിനെ ഞെട്ടിക്കല്ലീ

        1. Aa പദവി ഞാൻ ആർക്കും കൊടുക്കില്ല?

          1. ഏക - ദന്തി

            ഇന്ദുട്ടീ , നീ നിലവിലുള്ള പ്രമുഖ ,,, ലവൾ വെറും കാല പ്രമുഖ .
            നീ ഇന്ന് കോമള കാപ്പി കുടിച്ചില്ലെന്ന് തോന്നുന്നു . ഒന്നും അങ്ങട്ട് ക്ലിയർ ആകുന്നില്ല ലേ

          2. അതൊക്കെ ആയി. പക്ഷേ അതൊന്നും വേണ്ട ഞാൻ swarthaya. nJan kodukula ath enteya?.ellavarum kudi enik choodi thannatha.

      2. ഇനി സ്പീഡ് ണ്ടാവൂല താങ്ക്സ് ???

Comments are closed.