അവൾ പറഞ്ഞാൽ പിന്നെ വേറെന്ത് നോക്കാൻ…
റെഡി ആയി ഞങ്ങൾ രണ്ടും പുറത്തേക്ക് ഇറങ്ങാൻ നേരം അമ്മയുടെ വക…
“ഒരൊഴിവു കിട്ടിയാൽ അപ്പൊ ഇറങ്ങിക്കോളും ആങ്ങളേം പെങ്ങളും കൂടി സർക്കീട്ടിനു. നിനക്കടങ്ങി ഇരുന്നൂടെടാ, അവളെങ്ങനെയൊക്കെ പറയും.”
“അവളെങ്ങനെ പറയുമ്പോ ഇങ്ങനെ ചെയ്യാനല്ലെടീ, അവൾക്ക് തണ്ടും തടിയുമുള്ള ഈ ആങ്ങളയുള്ളത്.”
ആ മറുപടി അച്ഛന്റെ വക.
“അല്ലേലും അച്ഛനും മക്കളും ഒറ്റക്കെട്ടാ…”
“അതെ, ഈ കെട്ട്, അവർ പോയിട്ടു നീ എന്റെ മുന്നിൽ തുറന്നാ മതി, മക്കള് പോയിട്ടു വാ…”
ചാടിത്തുള്ളി വന്നിട്ട്, അമ്മയുടെ ഡയലോഗ് കെട്ട് ഇപ്പൊ കരയും എന്ന് പറഞ്ഞു നിന്ന, പ്രിയയുടെ അടുത്ത് ചെന്നു അച്ഛനത് പറഞ്ഞപ്പോ, “താങ്ക്സ് അച്ഛാ” എന്നും പറഞ്ഞു അച്ഛന്റെ കവിളിൽ ഒരുമ്മ കൊടുത്ത് അവളവനെയും പിടിച്ചു വലിച്ചുകൊണ്ട് ഓടി…
********************
“അന്നവൾ കാണിച്ചു തന്ന വഴിയാണ് ഇത്… ഇന്ന് നീ ആ കോമ്പറ്റിഷന് അയക്കാൻ പിക് വേണം എന്ന് പറഞ്ഞപ്പോ, ഫോട്ടോഗ്രാഫിയെ കുറിച്ച് അറിയില്ലെങ്കിലും ആദ്യം ഉള്ളിൽ തോന്നിയ സ്ഥലം ഇതാണ്.”
“ഛേ… ഫ്ലോ കളഞ്ഞു നീയാ കുട്ടീടെ കാര്യം പറയടാ കാലാ…”
“ആഹ്, പറയാടാ…” ചിരിച്ചുകൊണ്ട് ശങ്കരൻ തുടർന്നു…
“അന്ന് ഈ കോവിലിൽ വന്നപ്പോൾ, തെളിയുന്ന ദീപനാളങ്ങൾക്കരികിലൂടെ നടക്കുന്ന അവളെ ഞാൻ കണ്ടു… ആ ദീപങ്ങൾ ശോഭയിൽ അന്തരീക്ഷത്തിലെ
ഇരുട്ട് മാത്രമല്ല അകന്നത്, ശങ്കരൻ എന്ന എന്റെയുള്ളിലെ ഇരുട്ട്കൂടിയാണ്… അത്രക്ക് ഐശ്വര്യം ആയിരുന്നൂടാ…”
“ആഹാ കവിത… ഇത് നീയാ പ്രതിലിപിയിൽ എഴുതടാ… ഫോള്ളോവെർസ് കൂടും.”
“ഒന്ന് പോടാ…”
“ആഹ് അതുപോട്ടെ, നീ ബാക്കി പറ, കുഞ്ഞിയോട് പറഞ്ഞോ, അവൾ എന്ത് പറഞ്ഞു?”
“അവൾ ഹാപ്പി ആണ് സമയാകുമ്പോൾ അവൾ അമ്മയോടും അച്ഛനോടും പറയാം എന്ന് പറഞ്ഞു.”
“ആ കുട്ടിയുടെ വീട് ഒക്കെ എവിടെയാന്ന് അറിയോടാ…” ഹരി സംശയത്തോടെ ചോദിച്ചു.
ശങ്കരൻ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. “നീ വാ…”
ഒന്ന് ശ്രീകോവിലിൽ നോക്കി തൊഴുതിട്ട്, ഇരുവരും തിരിച്ചിറങ്ങി.
“ശങ്കരാ… എനിക്കൊരു കാര്യം…” ഹരി മുക്കിയും മൂളിയും പറഞ്ഞു തുടങ്ങിയപ്പോൾ, ശങ്കരൻ പുത്തൻ വണ്ടിയുടെ താക്കോൽ ഹരിക്ക് നേരെ നീട്ടി.
“വണ്ടിയെടുക്കടാ…”
“ഏഹ്… ഞാൻ ചോയ്ച്ചു കൂടിയില്ലല്ലോ…” അവൻ നിറകണ്ണുകളോടെ ശങ്കരനെ നോക്കി.
“നിന്നു സെന്റി അടിക്കാതെ വണ്ടി എടുക്കടാ, നിന്റെ നോട്ടത്തിൽ നിന്നും ഭാവത്തിൽ നിന്നും കണ്ടു പിടിക്കാൻ പറ്റിയില്ലെങ്കിൽ, ഞാൻ എങ്ങനാടാ നിന്റെ ബ്രദർ ആകുന്നെ…”
So touching …. terribly wonderful..
All the best.
താങ്ക്സ് ❤❤❤
Good story.?????
അഗ്നിദേവന് പ്രണാമം ❤❤❤
Valare simple aayit kann nirappichu ??
നല്ല മനസ്സുള്ളവർക്കേ വേഗം കണ്ണു നിറയൂന്നാ കേട്ടിരിക്കുന്നെ… വായനക്കും വാക്കുകൾക്കും നന്ദി അച്ചൂസേ ❤❤❤
Valare simple aayitte oru heart feel story good broo
വാക്കുകൾക്ക് നന്ദി Mr. E. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤❤❤
Beautiful story
thanks 🙂
ഒരുപാട് നന്ദി, വായനക്കും വാക്കുകൾക്കും… ???
ഗയ്‌സ്, എഴുതുന്നവർ ആരേലും ഇണ്ടോ, ഞാൻ പേജ് ബ്രേക്ക് കൊടുത്തിട്ട് വരുന്നില്ല ??? ഒരു വഴി പറഞ്ഞു തരാമോ..???
r u an author?
If yes, you could make it in the edit page.
otherwise, adhmin bros athokke cheythaanallo post cheyyuka.
ഞാൻ author ആണ്. മുൻപൊക്കെ സ്വയം ചെയ്തിട്ടുമുണ്ട്. ഇനി എന്റെ chrominte പ്രശ്നമാണോ എന്നറിയില്ല. പേജ് ബ്രേക്ക് കൊടുത്തിട്ടും വന്നില്ല ?
കൊള്ളാം നന്നായിട്ടുണ്ട് ♥️
നന്ദി ???
ശങ്കര+BGM ??
????
തങ്കളം ജംഗ്ഷനീന്നു ഇടത്തേക്ക് 10 മിനുട്ട് അല്ലെ……
എന്തോരം പിന്നെ കറങ്ങിയാല അയ്യപ്പൻമുടി എത്തുന്നത്…..
പോയാലി മല ആണ് vibe..
ബ്രോ, ഈ കഥ എഴുതുന്നത് വരെ ഞാനാ സ്ഥലം കണ്ടിട്ടില്ലായിരുന്നു… ഈ കഥ എഴുതി പിന്നത്തെ ഞായറാഴ്ചയാണ് അങ്ങോട്ടേക്ക് പോയത്… അവിടേക്കൊക്കെ എത്താൻ വൈകിപ്പോയെന്നു അന്നാ മനസ്സിലായത് ???
ഞാൻ സ്ഥിരം പോകാറുണ്ട് ആഴ്ചയിൽ 3 തവണ എങ്കിലും പക്ഷെ അമ്പലത്തിന്റെ അടുത്ത് അല്ല അങ്ങേ മലയിൽ മര ചുവട്ടിൽ പോയി ഇരിക്കും… അമ്പലത്തിന്റെ അടുത്ത് എപ്പോഴും ആൾ ആയിരിക്കും
എന്നെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ചു മൂന്നാമത്തെ മലയിലേക്ക് ആണ് എത്തിച്ചത്. മൂന്നു മല ടോട്ടൽ കയറിയിട്ടാ പോന്നേ ? ശബരിമലയിൽ പോകാത്ത എന്നെക്കൊണ്ട് മൂന്നുമല കയറ്റി.സ്വാമി ശരണം ?
ഞാൻ ആദ്യം പോയപ്പോ അങ്ങനെ പറ്റിയതാ ഏതോ കാട്ടിൽ ചെന്നു കേറി…. പിന്നെ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു അവിടെ എത്തി
കൊള്ളാം നന്നായിട്ടുണ്ട് ♥️
നല്ല എഴുത്ത് ?
ഭ്രാന്തി കുട്ടി എന്നതേക്കെ കാണും ബ്രോ?
1 വീക്ക്
നന്ദി വായനക്കും വാക്കുകൾക്കും ???
ശങ്കരന് മരണം മാത്രം അല്ല ഇല്ലാത്തത് പേരും ഇല്ലാലോ ?
??
Pinnae Vann peruu..??
ഒരു കൈയബദ്ധം… ?♂️?
എഡിറ്റ് ചെയ്തൂലോ ?
???
എന്ത് പറ്റി? ?
പേര് വന്നല്ലെ .ഞാൻ നോക്കിയപ്പോ പേരിലായിരുന്നു?
ഒരു കൈയബദ്ധം ?♂️?♂️???