?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183

“അല്ലേടാ… എനിക്ക് ജീവനാ നീ… പക്ഷെ… എന്റെ പാസ്റ്റ് അങ്ങനെ ആയിരുന്നു…. ഒരുപാട് വേദനകൾ അനുഭവിച്ചതാ… ഒരിക്കലും നീയെന്നെ വിട്ട് പോകരുതെന്ന് കരുതി…. തെറ്റാണെന്ന് അറിയാം… എല്ലാം നിന്നോട് തുറന്നു പറയാൻ ഇരുന്നതാ… പക്ഷെ അന്ന് അങ്ങനൊക്കെ സംഭവിച്ചു പോയി….

 

നീ അന്ന് പോയപ്പോൾ നിന്നെ തിരക്കി കുറെ വന്നതാ…. രണ്ട് മൂന്നു ദിവസം നിന്നെ കാത്തു കോളേജിലും നിന്നു…. അപ്പോൾ നിന്നെ കാണാത്തത്കൊണ്ട് നിനക്കെന്നോട് വെറുപ്പ് ആണെന്ന് കരുതി മോളെ….. നീ കൊടുത്ത ലെറ്റർ പോലും എനിക്ക് കിട്ടിയില്ല…..അവൾ നമ്മളെ ചതിച്ചു….നീ കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു……ഇവിടെ വന്നപ്പോഴും നിനക്കെന്നോട് വെറുപ്പ് തന്നെ ആണെന്നാ കരുതിയെ….. ഇപ്പൊ പ്രിയേച്ചി പറഞ്ഞപ്പോഴാ എല്ലാം അറിഞ്ഞത്…..”

 

അപ്പോഴേക്കും അവൻ കരയാൻ തുടങ്ങിയിരുന്നു

 

“നിനക്ക് എന്റെ അച്ഛനെയും അമ്മയെയും കാണിച്ചു തരാമെന്ന് ഒരിക്കൽ പറഞ്ഞില്ലേ… സത്യമാ അല്ലി… നാട്ടിലെ വീട്ടിൽ അവരുണ്ട് ഇപ്പോഴും… ഒരിക്കലും ഉണരാത്ത ഉറക്കത്തിൽ… കൂടെ ഒന്നു കാണുക കൂടി ചെയ്യാതെ എന്നേ വിട്ട് പോയ എന്റെ കുഞ്ഞ് വാവയും ….. നിനക്കറിയോ അവരെ പള്ളിയിൽ പോലും അടക്കാൻ ആരും സമ്മതിച്ചില്ല…. അവരൊരു തെറ്റും ചെയ്തിരുന്നില്ല അല്ലി… പാവങ്ങൾ ആയിരുന്നു….. എന്നിട്ടും…. അവർ…..”

 

അത്രയും പറഞ്ഞപ്പോഴേക്കും തൊണ്ടയിടറി അവനു വാക്കുക്കൾ പുറത്തേക്ക് വന്നില്ല… അവനു ഒന്നുറക്കെ കരയണമെന്ന് തോന്നി… അല്ലി അവനെ അവളുടെ നെഞ്ചിലേക്ക് ചേർത്തു….. അവന്റെ മുഖം മുഴുവൻ സ്നേഹത്തോടെ അരുമയോടെ ചുംബിച്ചു…..

 

“ഞാനുണ്ട്…. ഒറ്റയ്ക്ക് ആക്കില്ല ഒരിക്കലും….”

 

അല്ലി പതിയെ പറഞ്ഞു അവനെ ചേർത്തു പിടിച്ചു… അവനും തിരികെ അവളെ ഇറുക്കെ പുണർന്നു… അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവന്റെ ഉള്ളിലെ സങ്കടങ്ങൾക്ക് കുറെകുറെയധികം അയവ് വന്നിരുന്നു……

 

അവനെ തന്നോട് അടക്കിപ്പിടിച്ചു അല്ലിയും അവനെ ചുംബിച്ചു…. ജെറി ഏറെ സ്നേഹത്തോടെ പ്രണയത്തോടെ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു…. ആത്മാവിനെ പോലും കവർന്നെടുക്കുന്ന തരത്തിൽ ആ ചുംബനം ദൃഢമായപ്പോഴും അല്ലി അവനെ ഇറുക്കെ പിടിച്ചിരുന്നു….

 

ചുംബനത്തിൽ നിന്നും മുക്തനായി ജെറി അല്ലിടെ കണ്ണുകളിലേക്ക് നോക്കി… അവിടെ അവനു വേണ്ടിയുള്ള തിളക്കം കണ്ട് ജെറി വീണ്ടും അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നു…. അവന്റെ ചുണ്ടുകൾ ശരീരമാകെ ഓടി നടക്കുന്നത് അല്ലി അറിഞ്ഞു…. ഇടയ്ക്ക് അവന്റെ കൈകളും അവളിലൂടെ എന്തോ തിരഞ്ഞു നടക്കാൻ തുടങ്ങി…. എപ്പോഴോ തടസ്സമായി നിന്ന ഉടയാടകൾ അഴിഞ്ഞു വീഴുമ്പോഴും അവന്റെ അധരങ്ങളുടെയും കൈകളുടെയും മായാജലത്തിൽ അവൾ അകപ്പെട്ടു പോയിരുന്നു

16 Comments

  1. ഹാ നിങ്ങൾ പൊളിക് മുത്തേ അത്രക്കും ഇഷ്ടപ്പെട്ടു പോകുന്നുണ്ട് ഓരോ വരിയും

  2. ♥♥♥♥♥

  3. ❤️❤️❤️❤️❤️

  4. Simple and cute!!!!!.

  5. ❤️?❤️

  6. ഇങ്ങളൊരു ബല്ലാത്ത കിറുക്കി തന്നേയാട്ടോ….
    ????… Nee മുത്താണ്…. ❤❤❤❤.
    സ്നേഹം മാത്രം

  7. നന്നായിട്ടുണ്ട്❤️

  8. Kollam powlichu ❤️❤️

  9. Such a beautiful story ?☺️❤️
    Loved that ?

  10. അശ്വിനി കുമാരൻ

    ❤️❤️❤️

  11. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

    കിറുക്കി ഫാൻസ് association start ചെയ്താലോ എന്നു ആലോചിക്കുന്നു???

    ഇനിയും എഴുതണം ❤️❤️❤️❤️❤️

    1. Njanum athil oru membership edukum❤️

    2. മിക്കവാറും വേണ്ടി വരും കാരണം അതുപോലെ മനസിനെ ഒരു ഫിലിം കാണുന്ന ലോകത്തേക് കൊണ്ട് പോയി തിരികെ എത്തിക്കുന്നുണ്ട്

  12. അച്ചോടാ… സൊ സ്യൂറ്റ് കഥ… ❤❤????..

Comments are closed.