?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183

ഇച്ഛനോട് വിനു പറഞ്ഞത് കെട്ട് ഞാൻ സ്തംഭിച്ചു പോയി…. അവനെ തിരിച്ചു എന്തോ പറയാൻ വന്ന ഇച്ഛൻ എന്നേ കണ്ട് ഞെട്ടി…. എന്തോ പറയാൻ വന്ന ആളെ കണ്ട ഞാൻ അവിടെ നിന്നും ഓടിപോയി….

 

ഇത്രയൊക്കെ ഞാൻ സ്നേഹിച്ചിട്ടും ഒന്നും എന്നോട് തുറന്നു പറയാതെ എല്ലാം മറച്ചു വെച്ചതോർത്തു എനിക്ക് സങ്കടം സഹിക്കാൻ വയ്യാതെ ആയി…. കിട്ടിയ ഓട്ടോയിൽ കയറി വീട്ടിലേക്ക് പോരാൻ നിന്നപ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും കാൾ വരുന്നത്… പപ്പയ്ക്ക് ആക്‌സിഡന്റ് ആയെന്ന്…. പിന്നെ നടന്നതൊക്കെ യന്ത്രികം ആയിരുന്നു… ഹോസ്പിറ്റലിൽ ചെന്നപ്പോൾ പപ്പാ icu വിൽ ആയിരുന്നു…… പപ്പയ്ക്ക് ആകെയുള്ള സഹോദരി ജാൻസി ആന്റിയായിരുന്നു എല്ലാത്തിനും പിന്നീട് സഹായമായി ഉണ്ടായിരുന്നത്…. അരയ്ക്ക് കീഴ്പോട്ട് തളർന്ന പപ്പയുമായി ഇനി തനിച്ചു അവിടെ നിൽക്കണ്ട എന്ന് ആന്റി പറഞ്ഞതുകൊണ്ട് മറ്റു വഴികൾ ഒന്നുമില്ലാതെ തനിക്ക് ആന്റിയോടൊപ്പം പപ്പയുമായി പോകേണ്ടി വന്നു…..

 

കോളേജിൽ ടിസി വാങ്ങാൻ വന്നപ്പോൾ ഇച്ഛനെ ഒന്നു കാണാൻ കുറെ ശ്രമിച്ചു… പക്ഷെ ഇച്ഛൻ ഇപ്പോൾ ക്ലാസ്സിനു ഒന്നും വരുന്നില്ല എന്നായിരുന്നു അറിഞ്ഞത്…. ഫോൺ പോലും ഇപ്പോൾ സ്വിച്ചഡ് ഓഫ്‌ എന്നാണ് പറയുന്നത്…. ഇച്ഛനോട് ഒരു ദേഷ്യവും ഇല്ലെന്നും കാത്തിരിക്കുമെന്നും ഇച്ഛന്റെ ഒരു കൂട്ടുകാരിക്ക് എഴുതി ഏൽപ്പിച്ചിട്ടാണ് താൻ പോയത്

 

ആന്റിക്ക് നാട്ടിൽ ഒരു പ്ലേ സ്കൂൾ നടത്തിപ്പ് ആയിരുന്നു… കുഞ്ഞിലേ ആന്റിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു… എന്നാൽ ഒരു ആക്‌സിഡന്റിൽ ആള് മരിച്ചപ്പോൾ പിന്നീട് ഇതുവരെ ആന്റി ഒരു വിവാഹത്തിന് തയ്യാറായില്ല… ഒറ്റയ്ക്ക് ആയിരുന്നു ഇന്ന് വരെ… ഇപ്പോൾ ഞങ്ങളും

 

പപ്പയെ നോക്കിയും മുടങ്ങി കിടന്ന ഡിഗ്രി പഠനം പൂർത്തിയാക്കിയും ഇച്ഛൻ എന്നെങ്കിലും തന്നെ തേടി വരുമെന്ന് പ്രതീക്ഷിച്ചും ദിവസങ്ങൾ തള്ളി നീക്കി…. അങ്ങനെയിരിക്കെ ഞങ്ങളെ തനിച്ചാക്കി ഒരു ദിവസം പപ്പാ പോയി…… കുറെ ദിവസങ്ങൾ എടുത്തു ആ ഷോക്കിൽ നിന്നും കര കയറാൻ…. ഒന്നിനും ആവതില്ലെങ്കിലും പപ്പാ ജീവനോടെ ഉണ്ടെന്നുള്ളത് തന്നെ ഏറ്റവും വലിയ ആശ്വാസം ആയിരുന്നു…. ജനിച്ചയുടൻ അമ്മ പോയ തന്നെ മറ്റൊരു വിവാഹം പോലും കഴിക്കാതെ ഇത്രത്തോളം എത്തിച്ചത് പപ്പാ ആയിരുന്നു….

 

ആന്റിയുടെ നിർബന്ധ പ്രകാരമാണ് പിജിക്ക് ചേർന്നത്…. ഇടയ്ക്ക് ഒരു ദിവസം ഒന്നുകൂടെ നാട്ടിലേക്ക് പോയി… കോളേജിൽ ചെന്നപ്പോൾ ഇച്ഛൻ പഠിത്തം നിർത്തി പോയെന്നാണ് അറിഞ്ഞത്… ആ ലെറ്റർ ഇച്ഛന്റെ കയ്യിൽ കൊടുത്തെന്നു ആ കൂട്ടുകാരി പറഞ്ഞപ്പോഴാണ് ആശ്വസം ആയത്…. എന്നെങ്കിലും ഇച്ഛൻ തന്നെ തേടി വരുമെന്ന് പ്രതീക്ഷിക്കാൻ അതൊരു വലിയ പിടി വള്ളി ആയിരുന്നു…. എന്നാൽ പ്രതീക്ഷകൾ അങ്ങനെ തന്നെ നിലകൊണ്ടു…. ഇച്ഛൻ പിന്നീട് ഒരിക്കലും തന്നെ തേടി വന്നില്ല….ആന്റിക്ക് ഒരു സഹായത്തിനാണ് ദൂരമായിട്ടും ഈ ജോലിക്ക് വന്നത്…

 

ഒട്ടും പ്രതീക്ഷിച്ചില്ല ഇച്ഛൻ ഇവിടെ ഉണ്ടാകുമെന്ന്…. സന്തോഷം  സഹിക്കാൻ വയ്യാത്ത അവസ്ഥ….പക്ഷെ കണ്ടിട്ടും തന്നെ അറിയാവുന്ന ഭാവം പോലുമില്ലല്ലോ…

16 Comments

  1. ഹാ നിങ്ങൾ പൊളിക് മുത്തേ അത്രക്കും ഇഷ്ടപ്പെട്ടു പോകുന്നുണ്ട് ഓരോ വരിയും

  2. ♥♥♥♥♥

  3. ❤️❤️❤️❤️❤️

  4. Simple and cute!!!!!.

  5. ❤️?❤️

  6. ഇങ്ങളൊരു ബല്ലാത്ത കിറുക്കി തന്നേയാട്ടോ….
    ????… Nee മുത്താണ്…. ❤❤❤❤.
    സ്നേഹം മാത്രം

  7. നന്നായിട്ടുണ്ട്❤️

  8. Kollam powlichu ❤️❤️

  9. Such a beautiful story ?☺️❤️
    Loved that ?

  10. അശ്വിനി കുമാരൻ

    ❤️❤️❤️

  11. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

    കിറുക്കി ഫാൻസ് association start ചെയ്താലോ എന്നു ആലോചിക്കുന്നു???

    ഇനിയും എഴുതണം ❤️❤️❤️❤️❤️

    1. Njanum athil oru membership edukum❤️

    2. മിക്കവാറും വേണ്ടി വരും കാരണം അതുപോലെ മനസിനെ ഒരു ഫിലിം കാണുന്ന ലോകത്തേക് കൊണ്ട് പോയി തിരികെ എത്തിക്കുന്നുണ്ട്

  12. അച്ചോടാ… സൊ സ്യൂറ്റ് കഥ… ❤❤????..

Comments are closed.