ഹാ നീ ഇറങ്ങിക്കോ പക്ഷെ അവന് നിന്നെ ഒരാളെ പരിചയപ്പെടുത്തണമെന്ന്. അവന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളാ അതുകൊണ്ട് അവളും ഇവിടെ കാണും.
അവനോട് ഞാൻ സംസാരിച്ചു പക്ഷെ അവളെ കഴിഞ്ഞെ മറ്റെന്തും ഉള്ളു എന്നാണ് അവന്റെ നിലപാട് അതുകൊണ്ട് അധികം പ്രതീക്ഷ ഒന്നും വേണ്ട. എങ്കിലും നീ ഇങ്ങു പോര്.
ചേച്ചി അതും പറഞ്ഞു ഫോൺ വച്ചു.
ചേച്ചി പറഞ്ഞത് കേട്ടപ്പോൾ ഞാൻ കണ്ണാടിക്ക് മുന്നിൽ തറഞ്ഞു നിന്നുപോയി. അവന്റെ മനസ്സിൽ വേറെ ആരോ ഇടം നേടിയിരിക്കുന്നു. ഞാൻ ഒരുപാട് വൈകിപ്പോയി അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.
നിറഞ്ഞ കണ്ണുകൾ ഒപ്പി പാർക്കിലേക്ക് തിരിച്ചു. അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്റെ പ്രണയം അത് നഷ്ടമാകാൻ കാരണമായ അവൾ ആരാണെന്ന് അറിയാനുള്ള ഒരു തരം വ്യഗ്രത ആയിരുന്നു. എന്റെ മനസ്സ് അപ്പോഴും നിർവികാരം ആയിരുന്നു.
ഞാൻ പാർക്കിൽ എത്തുമ്പോൾ ദൂരെ നിന്ന് തന്നെ കണ്ടു. ഒരു തണൽ മരത്തിനു കീഴിൽ ഇരിക്കുന്ന മിഖാ അവനെ ചേർന്ന് അവന്റെ തോളിൽ തല ചായ്ച്ച് ഇരിക്കുന്ന ഒരുവൾ.
അവർക്ക് അരികിലേക്ക് ഞാൻ പകുതി ചത്ത മനസ്സുമായി നടന്നു.
തുടരും……
ഒരുപാട് വൈകി എന്നറിയാം അതിനു ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.
വയ്യാണ്ടായി പോയി ജോലി തിരക്കും പിന്നെ കുറച്ചു പേർസണൽ കാര്യങ്ങളും ഒക്കെ ആയി അലച്ചിൽ ആയിരുന്നു അതിനിടയ്ക്ക് ഉറക്കം കുറഞ്ഞപ്പോ അലർജിക് പ്രശ്നങ്ങൾ വന്നു അത് കഴിഞ്ഞപ്പോ പനിയും പിടിച്ചു. ഇപ്പൊ ഒരുവിധം ok ആയി.
അതുകൊണ്ട് എഴുതി വച്ചിരുന്നതിൽ കുറച്ച് post ചെയ്യാം എന്ന് കരുതി.
ബാക്കി അധികം വൈകാതെ part by part ആയി ഇടാം. ഏകദേശം ഒരു 7K words എഴുതിയതായിരുന്നു. അതിനിടയ്ക്ക വയ്യാണ്ടായത്. ഇപ്പൊ ഉറക്കം കളയാൻ വയ്യാത്ത അവസ്ഥയാ.
അതാ special part എന്ന പ്ലാൻ drop ചെയ്തത്.
അതിനു പകരം രണ്ടുമൂന്നു part ആയി അത് post ചെയ്യാം. അതാകുമ്പോ എഴുതിയതിൽ കുറച്ചൂടെ add ചെയ്താൽ മതിയാകും.
ഈ part നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല എന്തായാലും കമന്റ് ചെയ്യുക.
Late ആക്കിയതിനു sry ???.
ഇതാക്കെ കറങ്ങിയല്ലൊ? Part5 ശരിക്കും എന്തുവ?
?
????
അത് യാര് ?
??
ഒരു കുഞ്ഞ് പ്രതികാരം
❤️❤️❤️
Yaaa mone… Waiting for next part
അധികം വൈകാതെ വരും
❤️❤️❤️❤️❤️