അവന് വേറെ ആരോടെങ്കിലും ഇഷ്ടം കാണുമോ?
ങാ അവന് നിന്റെ വല്യമ്മച്ചിയെ ഭയങ്കര ഇഷ്ടവാ നാളെ അവരെ കെട്ടാൻ പോകുവാന്ന് പറഞ്ഞു.
ചേച്ചി….
അല്ല പിന്നെ മനുഷ്യന്റെ ഉറക്കം കളയാൻ വേണ്ടി. ചേച്ചി അതും പറഞ്ഞ് പിന്നെയും ഫോൺ വച്ചു.
പിന്നെ ചേച്ചിയെ വിളിക്കാൻ തോന്നിയില്ല ഞാൻ ഓരോന്നും ആലോചിച്ച് കറങ്ങുന്ന ഫാനും നോക്കി കിടന്നു. പിന്നെ എപ്പോഴോ കോഴി കൂവുന്നത് കേട്ടാണ് ഓരോന്നും ആലോചിച്ച് ഫാനും നോക്കി കിടന്ന ഞാൻ സ്വബോധത്തിലേക്ക് വന്നത്.
പിന്നെ എന്തോ ഒരുൾ പ്രേരണയാൽ ഞാൻ പിന്നേം ചേച്ചിയെ വിളിച്ചു.
നീ എന്റെ ഉറക്കം കളഞ്ഞോളാം എന്ന് പ്രതിജ്ഞ ചെയ്തേക്കുവാണാല്ലേ? എന്റെ കർത്താവേ ഏത് സമയത്താണോ എന്തോ ഇതിൽ കൊണ്ട് തലവയ്ക്കാൻ തോന്നിയത്. ഇനി എന്താ നിന്റെ സംശയം? ചേച്ചി ചോദിച്ചു.
ചേച്ചി പെട്ടെന്ന് റെഡി ആയിക്കെ അധികം ലേറ്റ് ആകാതെ അവനേം കൊണ്ട് വരാൻ ഉള്ളതാ. കൂടുതൽ കാത്തിരിക്കാൻ വയ്യെന്നെ അതാ. ഞാൻ ദയനീയ സ്വരത്തിൽ ചേച്ചിയോട് പറഞ്ഞു.
ങേ….!!!!!! എടി ഈ നട്ടപാതിരാക്ക് നീ ഇത് എന്തൊക്കെയാ പറയുന്നെ?
ചേച്ചി കോഴി ഒക്കെ കൂവി ഇനിയും കിടന്ന് ഉറങ്ങല്ലേ പോയി റെഡി ആവാൻ നോക്ക്.
എന്റെ മാതാവേ എടി കൊച്ചേ നീ പോയി സമയം ഒന്ന് നോക്കിയേ രണ്ടു മണി ആയിട്ടേ ഉള്ളു. അവിടെ കൂവിയത് നിന്നെ പോലെ ഏതേലും വെകിളി പിടിച്ച കോഴി ആയിരിക്കും. ഇനി കിടന്ന് ഉറങ്ങാൻ നീയൊക്കെ എന്നെ ഉറങ്ങാൻ സമ്മതിച്ചിട്ട് വേണ്ടേ? ഞാൻ പറഞ്ഞതിലും ദയനീയമായിരുന്നു ചേച്ചിയുടെ സ്വരം.
അത് കേട്ടപ്പോൾ തന്നെ വീട്ടിലെ കോഴി എന്നെ ചതിച്ചതാണെന്ന് മനസ്സിലായത്കൊണ്ട് ഫോൺ വച്ചു എന്നിട്ട് ബെഡ്ഷീറ്റും എടുത്ത് നേരെ ടെറസ്സിലേക്ക് പോയി അവിടെ വിരിച്ച് ആകാശവും നക്ഷത്രങ്ങളും ഒക്കെ നോക്കി കിടന്നു. അങ്ങനെ ഞാൻ ആദ്യമായി സൂര്യോദയവും കണ്ടു.
നേരം വെളുത്തതും നേരെ പോയി റെഡി ആയി കുറച്ച് അധികം നേരം ഒരുങ്ങാൻ വേണ്ടി വന്നു. ഡ്രെസ്സുകൾ മാറ്റി മാറ്റി ഇട്ടിട്ടും ഒരു തൃപ്തിയും ഇല്ലാത്തത് പോലെ അങ്ങനെ അവസാനം ഒരു റെഡ് ടോപ്പും ബ്ലൂ ജീൻസും അതിൽ ഉറപ്പിച്ചു.
ഞാൻ ഫോൺ എടുത്ത് ചേച്ചിയെ വിളിക്കാൻ നേരം ചേച്ചി ഇങ്ങോട്ട് വിളിച്ചു.
ഒരുക്കം ഒക്കെ കഴിഞ്ഞോ? ചേച്ചി ചോദിച്ചു.
അല്ല അത് ചേച്ചി എങ്ങനെ അറിഞ്ഞു എന്നാണ് ചോദിക്കാൻ വന്നതെങ്കിലും അത് വിഴുങ്ങിക്കൊണ്ട് ഇറങ്ങട്ടെ എന്നാണ് ചോദിച്ചത്.
ഇതാക്കെ കറങ്ങിയല്ലൊ? Part5 ശരിക്കും എന്തുവ?
?
????
അത് യാര് ?
??
ഒരു കുഞ്ഞ് പ്രതികാരം
❤️❤️❤️
Yaaa mone… Waiting for next part
അധികം വൈകാതെ വരും
❤️❤️❤️❤️❤️