ഇരുന്നിട്ടും കിടന്നിട്ടും നിദ്രാ ദേവി കടാക്ഷിക്കാഞ്ഞിട്ട് ഞാൻ നേരെ ഓടിപ്പോയി ലാൻഡ്‌ലൈനിൽ നിന്ന് ചേച്ചിടെ കുഞ്ഞി ഫോണിലേക്ക് വിളിച്ചു.
ആദ്യവട്ടം മുഴുവൻ ബെല്ല് അടിച്ചിട്ടും ചേച്ചി എടുത്തില്ല. അത് എന്നിൽ വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ പിന്നേം വിളിച്ചു.
അവസാന റിങ്ങിൽ ചേച്ചി ഫോൺ എടുത്തു.
എന്നതാ സജിച്ച നിനക്ക് നേരോം കാലോം ഒക്കെ നോക്കി വിളിച്ചാൽ പോരേ? ചേച്ചി ഉറക്ക ചടവോടെ ചോദിച്ചു.
ചേച്ചി ഇച്ചായനല്ല ഇത് ഞാനാ.
ങാ നീ ആയിരുന്നോ? എന്നതാടി നിനക്ക് ഉറക്കമൊന്നും ഇല്ലേ?
ചേച്ചി കാരണം അതൊക്കെ പോയി.
ങേ ഞാനോ? ഞാൻ എന്നാ ചെയ്തെന്ന നീയീ പറയുന്നെ?
ആ അതൊന്നുമില്ല. ചേച്ചി അവനോട് പറഞ്ഞോ നാളെ കാണുന്ന കാര്യം?
ആരോട്? ആരെ കാണുന്ന കാര്യം?
ങേ അപ്പോ ചേച്ചി എല്ലാം മറന്നോ? ചേച്ചിയല്ലേ ഇന്ന് വന്നിട്ട് മിഖായോട് സംസാരിക്കൻ അവസരം തരപ്പെടുത്തി തരാം എന്ന് ഏറ്റിട്ട് പോയത്?
ഓ അതായിരുന്നോ? അത് നാളെ നേരം വെളുത്തിട്ട് നോക്കാം. മനുഷ്യന്റെ ഉറക്കം കളയാതെ പോയിക്കിടന്ന് ഉറങ്ങ് പെണ്ണെ.
ഓ അപ്പോ ചേച്ചി ഏറ്റല്ലോ…. ഹലോ ഹലോ ചേച്ചി പോയോ? ഞാൻ പറഞ്ഞു മുഴുവനാക്കും മുൻപ് ചേച്ചി ഫോൺ വച്ചു.
ഞാൻ പിന്നേം ഓരോന്ന് ആലോചിച്ച് ഇരുന്ന് മനസമാധാനം പോയപ്പോ പിന്നേം ചേച്ചിയെ വിളിച്ചു.
ഹലോ.
എന്നാടി നീ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ? എന്റെ ഉറക്കം കളയാതെ പോയിക്കിടന്ന് ഉറങ്ങ് പെണ്ണേ.
അതല്ല ചേച്ചി എനിക്കൊരു സംശയം .
എന്താ ചോദിക്ക്. ചേച്ചി ഉറക്ക ചടവോടെ ചോദിച്ചു.
ഇതാക്കെ കറങ്ങിയല്ലൊ? Part5 ശരിക്കും എന്തുവ?
?
????
അത് യാര് ?
??
ഒരു കുഞ്ഞ് പ്രതികാരം
❤️❤️❤️
Yaaa mone… Waiting for next part
അധികം വൈകാതെ വരും
❤️❤️❤️❤️❤️