? Guardian Ghost? part 6 (༆ കർണൻ(rahul)༆) 325

കാമുകനോ ടി പന്ന@##%%% എന്റെ വായില് നല്ലത് വരുന്നുണ്ട്. ടി കൊച്ചേ അവനെനിക്ക് സ്വന്തം കൂടെപിറപ്പിനെ പോലെയാ. എന്നാലും നീ ഞങ്ങളെ …..ഒന്നുവില്ലേലും ഞാൻ നിന്റെ മതിനി ആകേണ്ടവൾ അല്ലേ ആ എന്നെ…. നിന്നിൽ നിന്നും ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല. ചേച്ചി വല്യ സെന്റി ആയത് പോലെ പറഞ്ഞു.

എന്നതാ….. എന്നതാ….. മതിനിയോ അപ്പോ ന്റെ അച്ചായനെ ചേച്ചിക്ക് ഇഷ്ടാണോ?

ചേച്ചി അതെ എന്ന രീതിക്ക് ഇളിച്ചു കാണിച്ചു.

അല്ല ഇത് അച്ചായന് അറിയാവോ?

ഓ ഞാൻ നിന്നെപ്പോലെ വാലേൽ തീപ്പിടിച്ചത് പോലെ തെക്ക് വടക്ക് ഓടാൻ നടക്കുവല്ലേ. എനിക്ക് തോന്നി ഞാൻ പോയി പറഞ്ഞു. അവനും ഇഷ്ടമായിരുന്നു അതോടെ സെറ്റ് ആയി.

ങേ ഇത്രേം സിമ്പിൾ ആയിരുന്നോ?

പിന്നല്ല . പോയി പറയാൻ നോക്ക് കൊച്ചേ ഇല്ലേൽ വല്ല നല്ല പെമ്പിള്ളേരും കൊത്തികൊണ്ട് പോകും. പിന്നെ ഇരുന്ന് പട്ടി മോങ്ങും പോലെ മോങ്ങിയിട്ട് കാര്യമില്ല. ചേച്ചി വല്യ കാര്യത്തിൽ പറഞ്ഞു.

എന്നാലും ചേച്ചി എനിക്കെന്തോ. അവന് എന്നെ ഇഷ്ടമാകുമോ?

ഇഷ്ടമാകാണ്ടിരിക്കാൻ എന്താ . അവന് നിന്നെ ഇഷ്ടം ആണെന്ന തോന്നുന്നത്. ചേച്ചി പറഞ്ഞു.

ങേ!!!!!!!!! അവൻ ചേച്ചിയോട് പറഞ്ഞോ എന്നെ ഇഷ്ടാണെന്ന്?

അങ്ങനെ പറഞ്ഞോന്നും ഇല്ല പക്ഷെ എനിക്ക് അങ്ങനെ തോന്നി.

ഓ തോന്നിയതായിരുന്നോ ഞാൻ വല്ലാണ്ട് അങ്ങ് പ്രതീക്ഷിച്ചു.

മോള് പ്രതീക്ഷിച്ച് ഇവിടെ ഇരിക്കത്തെ ഉള്ളു. പോയി പറയാൻ നോക്കെടി. വേണേൽ ഞാൻ ചെറിയ ഒരു ഹെല്പ് ചെയ്യാം. നാളെ അവനുമായി പാർക്കില് വച്ച് നിനക്ക് സംസാരിക്കാൻ ഒരു അവസരം തരപ്പെടുത്തി തരാം.

പിറ്റേന്ന് നേരം വെളുക്കുന്നത് വരെ എങ്ങനെ കഴിച്ചു കൂട്ടി എന്നുള്ളത് എനിക്ക് പോലും അറിയില്ല. ഓരോ അര മണിക്കൂർ ഇടവിട്ട് കണ്ണാടിക്ക് മുന്നിൽ പോയി നിൽക്കും തിരിഞ്ഞും മറിഞ്ഞും പ്രതിബിംബം നോക്കും പിന്നെ അവനോട് എങ്ങനെ സംസാരിക്കണം എന്ന് ഒന്ന് പ്രാക്ടീസ് ചെയ്തു നോക്കും പിന്നെ പോയി കിടക്കും. കുറച്ചു കഴിയുമ്പോ പിന്നേം അത് തന്നെ ആവർത്തിക്കും.

6 Comments

  1. സൂര്യൻ

    ഇതാക്കെ കറങ്ങിയല്ലൊ? Part5 ശരിക്കും എന്തുവ?

    1. കർണൻ(rahul)

      ?

      ????

  2. ? നിതീഷേട്ടൻ ?

    അത് യാര് ?

    1. കർണൻ(rahul)

      ??
      ഒരു കുഞ്ഞ് പ്രതികാരം
      ❤️❤️❤️

  3. അനന്തു

    Yaaa mone… Waiting for next part

    1. കർണൻ(rahul)

      അധികം വൈകാതെ വരും

      ❤️❤️❤️❤️❤️

Comments are closed.