? Guardian Ghost? part 6 (༆ കർണൻ(rahul)༆) 325

മിഖാ എന്റെ മാറോട് ചേർന്ന് ഉറക്കം പിടിച്ചു. മറ്റുള്ളവർക്ക് അറിയാവുന്ന മിഖായേൽ / ഗോസ്റ്റ് കരുത്തനാണ് ഒന്നിനെയും പേടി ഇല്ലാത്തവൻ കരുണയോ ദയയോ തൊട്ട് തീണ്ടാത്തവൻ അങ്ങനെ ഒരുപാട് ഒരുപാട് വിശേഷണങ്ങൾ പേറുന്നവൻ ആണ്. എന്നാൽ എനിക്കറിയാവുന്ന മിഖയ്ക്ക് ഒരൊറ്റ വിശേഷണം മാത്രമേ ഞാൻ നൽകു. അവൻ സ്നേഹിക്കുന്നവരുടെ മുന്നിൽ അവനൊരു കൊച്ച് കുഞ്ഞാണ്.

ഞങ്ങടെ പ്രണയം അത് എപ്പോൾ തുടങ്ങി എന്ന് ചോദിച്ചാൽ അതിനു എനിക്ക് ഒരു ഉത്തരം നൽക്കാനാവില്ല.

എന്റെ കുഞ്ഞിന്നാൾ തൊട്ട് സജിചായന്റെ കൂടെ വീട്ടിൽ കാണാറുള്ള രണ്ടുപേർ എയ്ഞ്ചൽ ചേച്ചിയും മിഖായും ആയിരുന്നു.

അങ്ങനെ എപ്പോഴോ ഇഷ്ടമായി. ആദ്യം എയ്ഞ്ചൽ ചേച്ചിയും മിഖായും ഇഷ്ടത്തിൽ ആണെന്നാണ് കരുതിയത്.

പക്ഷെ ഒരു ദിവസം….

ടി പെണ്ണെ എന്താ നിന്റെ ഉദ്ദേശം? എയ്ഞ്ചലേച്ചി ചോദിച്ചു.

എന്ത് ഉദ്ദേശം ? ചേച്ചിക്ക് ഇതെന്നാ പറ്റി.

അതെന്നായ ഞാനും ചോദിക്കുന്നെ?
എന്താ മോൾടെ ഉദ്ദേശമെന്ന്? ന്റെ മിഖായെ കാണുമ്പോ പൂച്ച മീന്തലയും കടിച്ചു പിടിച്ച് ഓടുന്ന മാതിരി അങ്ങോട്ടൊരോട്ടം കുറച്ചു കഴിയുമ്പോ ഇങ്ങോട്ടൊരോട്ടം. ഞാനെങ്ങാനും അവന്റടുത്ത് ഇരുന്നാൽ പാമ്പിനെ കണ്ട കീരിയെ മാതിരി ഒരു നോട്ടവും. അവന്മാര് പിന്നെ പൊട്ടന്മാര് ആയത്കൊണ്ട് ഇതൊന്നും മനസ്സിലാകുകേല. പക്ഷെ എന്നോട് നിന്റെ കളി ഒന്നും വേണ്ട. എയ്ഞ്ചലേച്ചി എന്തോ കള്ളം കണ്ടുപിടിച്ചത് മാതിരി പറഞ്ഞു.

ഏയ് അങ്ങനെ ഒന്നുല്ല ചേച്ചി.

എടി കൊച്ചേ കിടന്നുരുളാതെ ഞാൻ മിഖാടെ കാര്യം ചോദിച്ചപ്പോ തന്നെ നിന്റെ മുഖവും കണ്ണുകളും നിന്നെ ഒറ്റി. എന്നതാടി എന്റെ കൊച്ചനെ അത്രയ്ക്ക് പിടിച്ചു പോയോ നിനക്ക്. ചേച്ചി ഒരു കള്ള ചിരിയോടെ ചോദിച്ചു.

ങേ ചേച്ചി ഇതെന്നതാ കാമുകനെ എനിക്ക് കൈമാറാൻ നോക്കുവാണോ?

6 Comments

  1. സൂര്യൻ

    ഇതാക്കെ കറങ്ങിയല്ലൊ? Part5 ശരിക്കും എന്തുവ?

    1. കർണൻ(rahul)

      ?

      ????

  2. ? നിതീഷേട്ടൻ ?

    അത് യാര് ?

    1. കർണൻ(rahul)

      ??
      ഒരു കുഞ്ഞ് പ്രതികാരം
      ❤️❤️❤️

  3. അനന്തു

    Yaaa mone… Waiting for next part

    1. കർണൻ(rahul)

      അധികം വൈകാതെ വരും

      ❤️❤️❤️❤️❤️

Comments are closed.