മിഖാ…. നനു വിളിച്ചു.
നീ ഉറങ്ങിയില്ലായിരുന്നോ? ഞാൻ അവളെക്കുറിച്ച് ആലോചിക്കുവായിരുന്നു. അവളുടെ മറുപടി കിട്ടും മുൻപ് ഞാൻ പറഞ്ഞു.
ഞാനും അതു തന്നെ ആലോചിക്കുവായിരുന്നു. അവൾക്ക് ഉള്ളിൽ പേടി തട്ടിയിട്ടുണ്ട്. പക്ഷെ പിള്ളേര് ഉള്ളത്കൊണ്ട് പുറമെ ഉള്ള വിഷമം ഒക്കെ മാറി. ആ ഉള്ളിൽ കിടക്കുന്ന പേടിയും വിഷമവും നഷ്ടബോധവും കൂടെ എടുത്ത് കളഞ്ഞാൽ നമുക്ക് പഴയ കുഞ്ഞിയെ കിട്ടും. ഡാ കള്ള ചെകുത്താനെ വേണേൽ നാളെ പിള്ളേരെ അടിയും തടയും ഒക്കെ പഠിപ്പിക്കുന്ന കൂട്ടത്തിൽ അവളേം കൂട്ടിയേരെ അത് അവളുടെ ആത്മ വിശ്വാസം കൂട്ടും. അവൾ എന്റെ മനസ്സ് മനസ്സിലാക്കിയെന്നോണം എന്റെ മനോവ്യധകൾക്കുള്ള പരിഹാരം പറഞ്ഞു.
അല്ല ഡോക്ടർ നാൻസി മേരി എപ്പോഴാ സൈകോളജി ഒക്കെ പഠിച്ചത്. ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.
എന്റെ ചെക്കന്റെ മനസ്സ് മനസ്സിലാക്കാൻ എനിക്ക് സൈകോളജി പഠിക്കേണ്ട ആവശ്യം ഒന്നുല്ല. ദാ ഇങ്ങനെ ഈ നെഞ്ചത്ത് കൈവച്ചാൽ ഇവിടെ കേൾക്കുന്ന ഹൃദയ താളം പറയും നിന്റെ മനസ്സിൽ എന്താണെന്ന്.
അതിനു എനിക്കും എതിരഭിപ്രായം ഒന്നും ഇല്ല. എന്നെക്കാൾ എന്റെ മനസ്സ് മനസ്സിലാക്കിയത് എന്റെ നനു തന്നെയാണ്. ഈ ജന്മത്ത് എനിക്ക് ഉടയ തമ്പുരാൻ കനിഞ്ഞു തന്ന സമ്മാനം അതാണ് എന്റെ പെണ്ണ്.
മിഖാ ….. അവളുടെ വിളിയാണ് എന്നെ ചിന്തകളിൽ നിന്ന് പുറത്ത് കൊണ്ടുവന്നത്.
ഞാൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി.
ഒരു പെണ്ണിനെ അവളുടെ അനുവാധമില്ലാതെ പ്രാപിക്കുന്നവന്മാർ സമൂഹത്തിനു തന്നെ ആപത്താണ്. അവർ അമ്മയെന്നോ പെങ്ങളെന്നോ വ്യത്യാസം ഇല്ലാതെ സ്ത്രീകളെ ഭോഗ വസ്തുവായി മാത്രം കണ്ട് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും. അങ്ങനെ ഉള്ളവർ ഈ ഭൂമിക്ക് ഭാരമായി ഇനി ഇവിടെ വേണ്ട.
അവരെ തുണയ്ക്കുന്നവരും. അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ആ വാക്കുകൾ ശിരസാവഹിച്ചത് എന്നിലെ ചെകുത്താനാണ്. അവൻ എന്നിലേക്ക് ഒരു പുഞ്ചിരി പകർത്തി. രക്തം കാണാൻ ആർത്തിപൂണ്ട ചെകുത്താന്റെ പുഞ്ചിരി.
ഹാ ഇപ്പോ എന്റെ ചെക്കന്റെ ആദി ഒക്കെ മാറിയില്ലേ ഇനി ഇങ്ങു വന്നേ … അവൾ അതും പറഞ്ഞ് എന്നെ ആ മാറോട് ചേർത്ത് കിടത്തി.
പണ്ട് മുതൽക്കേ അവളുടെ ഹൃദയ താളം എനിക്ക് താരാട്ട് പാട്ട് തന്നെയായിരുന്നു. എത്ര പ്രശ്നങ്ങളിൽ പെട്ട് ഉഴലുന്ന സന്ദർഭങ്ങളിലും അവളിങ്ങനെ മാറോട് ചേർത്താൽ ഞാൻ എല്ലാം മറന്ന് ഉറങ്ങി പോകും.
ഇതാക്കെ കറങ്ങിയല്ലൊ? Part5 ശരിക്കും എന്തുവ?
?
????
അത് യാര് ?
??
ഒരു കുഞ്ഞ് പ്രതികാരം
❤️❤️❤️
Yaaa mone… Waiting for next part
അധികം വൈകാതെ വരും
❤️❤️❤️❤️❤️