ഡി ഈ ചെക്കനേം കൂടെ ഒന്ന് mind ചെയ്യെടി. ഞാൻ നനുവിനെ നോക്കി പറഞ്ഞു.
ഹാ ആദു കുട്ടനും ഉണ്ടായിരുന്നോ നനുവമ്മ കണ്ടില്ല. ഇങ്ങു വാ അറിയാവോ എന്നെ നിനക്ക്? അവൾ അവനെ പിടിച്ച് ഇടതുവശത്ത് ഇരുത്തി ചോദിച്ചു.
അറിയാം ചേച്ചി പറഞ്ഞിട്ടുണ്ട്. അവൻ മറുപടി പറഞ്ഞു.
അല്ലേലും എന്റെ കുറുമ്പിക്ക് അല്ലേ എന്നോട് ഇത്തിരിയെങ്കിലും സ്നേഹം ഉള്ളു. അവൾ കുഞ്ഞിയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
കുഞ്ഞി അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു. അവൾ കുഞ്ഞിയെ ചർത്തു പിടിച്ചു.
ഞാൻ അതൊക്കെ കണ്ടപ്പോൾ പുറത്തേയ്ക്ക് ഒന്ന് ഇറങ്ങി.
സേവ്യറച്ചായ ഇനി എപ്പോഴും ഇവിടെ ഒരു കണ്ണ് ഉണ്ടാവണം. അവളെ തേടി കുറയെ കഴുകന്മാർ നടപ്പുണ്ട്. ഞാൻ സേവ്യാറച്ചായനെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു.
മിഖാ അതിനി നീ പ്രത്യേകം പറയണോടാ അവൾ നമ്മടെ കൊച്ചല്ലേ ഇവിടെ വച്ച് അവളുടെ മേത്ത് ഒരു തരി മണ്ണ് വീഴണമെങ്കിൽ എന്നെ സെമിതേരിയിൽ വയ്ക്കണം. സേവ്യറച്ചായൻ പറഞ്ഞു.
മിഖാ ഞാൻ കുറച്ചു ദിവസത്തേയ്ക്ക് ലീവ് ആണ്. കൂടെ സേവ്യാറച്ചായനും ഉണ്ടല്ലോ അപ്പോ നീ ഒന്നും പേടിക്കണ്ട. നനു എന്റെ പേടി മനസ്സിലാക്കി എന്നോണം ഞങ്ങൾ സംസാരിച്ചു നിൽക്കുമ്പോൾ പറഞ്ഞു.
സേവ്യറച്ചായൻ അത് കേട്ടപ്പോൾ എന്റെ തോളത്ത് കൈവച്ചു. അവൾ നോക്കിക്കോളും ഇനി ഒന്നുകൊണ്ടും നീ പേടിക്കണ്ട എന്നുള്ള ഉറപ്പ് പോലെ.
അന്ന് മുഴുവൻ വീട്ടിൽ ഒരു ആഘോഷ പ്രതീതി തന്നെ ആയിരുന്നു. അച്ചുവും സച്ചുവും അവർക്ക് അവളെ ജീവനാണ്.
ചേച്ചിപ്പെണ്ണെ കുഞ്ഞിപ്പെണ്ണെ എന്നൊക്കെ വിളിച്ച് അവർ സധാ സമയം അവളുടെ പിന്നാലെ തന്നെയാ ഇപ്പോ കൂടെ ആദുവും ഉണ്ടല്ലോ. അവളെന്ന സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളെ പോലെ അവർ അവളെ ചുറ്റി നടക്കും.
ഇപ്പോ എന്റെ കുഞ്ഞിപ്പെണ്ണിന്റെ പകുതി വിഷമം മാറി. അവളിപ്പോ നേതാവായിട്ട് അവരെ നിയന്ത്രിച്ച് നടക്കുവാ.
രാത്രി എല്ലാവരും ഉറക്കമായ ഒരു യാമത്തിൽ. ഞാൻ ഉറക്കവും കാത്ത് ഓരോന്ന് ആലോചിച്ചു കിടക്കുവാണ്.
ഇതാക്കെ കറങ്ങിയല്ലൊ? Part5 ശരിക്കും എന്തുവ?
?
????
അത് യാര് ?
??
ഒരു കുഞ്ഞ് പ്രതികാരം
❤️❤️❤️
Yaaa mone… Waiting for next part
അധികം വൈകാതെ വരും
❤️❤️❤️❤️❤️