?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

സംഭവത്തിന്റെ പോക്ക് എനിക്ക് മനസിലായെങ്കിലും കള്ളം പറയാൻ എനിക്ക് തോന്നിയില്ല …

 

“കുഴപ്പമില്ലെന്നാ തോന്നുന്നേ …ഞാൻ ഇന്ന് പരിചയപ്പെട്ടിട്ടെ ഉള്ളു ….”

 

“മ്മ് …..ന്നാ നീ വിട്ടോ ……പിന്നെ ……………..നമുക്ക് കാണണം ട്ടോ ……നിന്നെ കൊണ്ട് കുറച്ചാവശ്യം ഉണ്ട് ……”

 

“മ്മ് “ഞാൻ മൂളി

 

“പിന്നെ …ഇവിടെ ആരെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ എന്റെ പേര് പറഞ്ഞാ മതി ………………ഇല്ലെങ്കിൽ എന്ത് പ്രെശ്നം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോ നമുക്ക് സോൾവ് ആക്ക ” എന്നും പറഞ്ഞു പുള്ളി വീണ്ടും ബാത്റൂമിലേക്ക് കയറി

 

പിന്നെ …….പ്രെശ്നം തീർക്കാൻ ഇയാളാര് ജഡ്ജിയോ ……….ഒന്ന് പോടോ …………ഒരു ഉളുപ്പും ഇല്ലാതെ പെണ്ണുങ്ങളുടെ പിന്നാലെ നടക്കുകയാ തെണ്ടി ……..ഇവനൊക്കെ വേറെ ആരെയെങ്കിലും നോക്കിക്കൂടെ ”

 

അയാൾ പറഞ്ഞത് എനിക്കങ്ങട് പിടിച്ചില്ലെങ്കിലും പുറത്തു ഒരു നേർത്ത ചിരിയോടെ തലയാട്ടി കൊണ്ടിരുന്നു …..ഇല്ലെങ്കിൽ  നല്ല തല്ലു വെടിക്കേണ്ടി വരും ……….എന്തിനാ വെറുതെ ….അത് മാത്രമല്ല കോളേജിൽ ഒരു ലോക്കൽ ഹോൾഡ് ഉള്ളതൊക്കെ നല്ലതാ ……… അടി ഒക്കെ ഉണ്ടായാൽ നിന്ന് കൊള്ളാനെൻങ്കിലും കൂടെ കുറച്ചു ആളുകൾ വേണ്ടേ ………

 

ആര്യ യെ ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് ഉള്ളിലെന്തോ ഇഷ്ടക്കേട് തോന്നിയിരുന്നു …. അപ്പോയെക്കും മറ്റവന്മാർ പുറത്തേക്ക് വന്നു ഞങ്ങൾ ക്ലാസ്സിലേക്ക് വച്ച് പിടിച്ചു …….

 

മാസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു ……അങ്ങനെ ഞാൻ ഈ കോളേജിൽ വന്നിട്ട് ഏകദെശം 1 കൊല്ലം ആവാറായി

 

ഒരു ചോദ്യം മാത്രം എന്റെ മുൻപിൽ ഉത്തരമില്ലാതെ കിടന്നു ….സൂര്യ എന്നെ തല്ലിയതിനുള്ള കാരണം ……എല്ലാ ദിവസവും അവൾ ക്ലാസ് എടുക്കുകയും ഒക്കെ ചെയ്യും പക്ഷെ എന്നെ കണ്ട ഭാവം നടിക്കില്ല മാത്രമല്ല എന്നോട് ചെറിയൊരു ഡിസ്റ്റൻസ് കീപ് ചെയ്തിട്ടേ സംസാരിക്കൂ ..അതും ചോദിക്കുന്നതിനു ഉത്തരം മാത്രം

 

ശരത്തേട്ടന്റെ സപ്പോർട്ട് ഉള്ളത് കൊണ്ട് ഞാൻ ബൈക്ക് എടുത്തു കോളജിലേക്ക് വരാൻ  തുടങ്ങി ….ബൈക്ക് എടുത്തു വരുന്ന ഫ്രഷേഴ്‌സിനെ സീനിയർസ് പോക്കുമെങ്കിലും എന്നെയും അവന്മാരെയും ഒന്നും ചെയ്യാറില്ല ….. ഞങ്ങളായിട്ട് അങ്ങോട്ട് ഒരു പ്രശ്നത്തിനും പോകാത്ത തു കൊണ്ട് അവർക്കും നോ പ്രോബ്ലം …..

 

ഷരതേട്ടന്റെ ഗാംഗുമായി ഞങ്ങൾ ശരിക്കും അടുത്തു …….. പുള്ളിക്കാരൻ ആര്യയുടെ കാര്യങ്ങളൊക്കെ എന്നോടാണ് ചോദിക്കാര് ,……. എന്നോട് ചോദിക്കും എന്നല്ലാതെ പുള്ളി ഇതുവരെ അവളോട് നേരിട്ട് സംസാരിക്കുകയോ ,പ്രൊപ്പോസ് ചെയ്യുകയോ ചെയ്തിട്ടില്ല,,……,തൈര് ..എനിക്കാണേൽ എന്തോ പോലെയാ …പക്ഷെ ഞാൻ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്യും

 

ഞാനും ക്ലാസ്സിലെ മറ്റു പിള്ളേരുമൊക്കെയായി ഇപ്പോൾ നല്ല കണക്ഷൻ ആണ് …എല്ലാരോടും നല്ല കമ്പനിയായി ……..പെൺകുട്ടികളിൽ ദിവ്യക്ക്  എന്നോട് ഭയങ്കര പൊസ്സസ്സീവ്നെസ്സ് ഒക്കെ ആണ് …….

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.