?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

എങ്കിലും ചേച്ചി മുൻപൊരിക്കൽ പറഞ്ഞു തന്ന വാക്കുകളാണ് എന്റെ മനസിലേക്ക് വന്നത് “സത്യം എന്തെന്നറിയാതെ ഒന്നിനെയും സംശയിക്കരുത് “…..ആ വാക്കുകൾ ഓർത്തപ്പോൾ എനിക്ക് കുറച്ചുകൂടി ധൈര്യം വന്നു ………….

 

പിന്നെ ഞാൻ അവിടെ നിന്നില്ല ….അഭിയോട് അവളുമായിട്ടുള്ള ബന്ധത്തെ പറ്റി ആദ്യമേ ചോദിക്കണമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു …. വെറുതെ സ്നേഹിച്ചു എന്റെ സമയം വെസ്റ്റ് ആക്കണ്ടല്ലോ ….

 

എങ്ങനെയെങ്കിലും വൈകുന്നേരം ആയാൽ മതിയെന്നുള്ള ആ ചിന്ത എന്നിൽ നിന്നും പറന്നകന്നു …….മറിച്ചു വൈകുന്നേരം ആവല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു ….എങ്കിലും സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ലല്ലോ ……….

 

വൈകുന്നേരം ആയപ്പോൾ പ്രതീക്ഷിച്ചപോലെ  ഞാൻ അഭിയുടെ കൂടെ പോയി ബൈക്കിൽ കയറി … എന്തൊക്കെയോ ചോദിക്കണം എന്ന് പ്രതീക്ഷിച്ച ഞാൻ പക്ഷെ കാറ്റ് പോയ ബലൂൺ പോലെ ആയി ….. ഞാൻ ഒന്നും മിണ്ടാതെ അവന്റെ പുറകിലിരുന്നു ………….. സങ്കടവും ദേഷ്യം ഒക്കെ കലർന്ന എന്റെ നെഞ്ചകം കിടന്നു വിങ്ങുകയായിരുന്നു

 

“ഇന്നലെ എന്താ പറയാനുണ്ടെന്ന് പറഞ്ഞത് ……..”

 

നിശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് അവൻ ചോദിച്ചു

 

“പറയാനുണ്ടെന്നോ …..ആര് പറഞ്ഞു …..എപ്പോ പറഞ്ഞു ……….”

 

“അപ്പൊ പിന്നെ ഇന്നലെ എന്തിനാ മടങ്ങി പോയത് …….”

 

“ആ അതോ ….അത് ഒന്നുമില്ല ….”

 

ഞാൻ എങ്ങനെയെങ്കിലും ആ സംസാരം നിർത്തിക്കാനുള്ള മൈൻഡിൽ ആയിരുന്നു …

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.