?അസുരൻ 6 ( the beginning ) ? 370

__________________________________

 

മുഖത്തു വെള്ളം വീണപ്പോൾ ആണ് ഗൗരി എഴുന്നേറ്റത്. …മുൻപിൽ ആർജ്ജുനും ഡോക്ടർ ആന്റണിയും ഉണ്ടായിരുന്നു…അവളെ നേരെ ഇരുത്തി അർജുൻ അവളുടെ അടുത്തു തന്നെ ഇരുന്നു….

 

“അജു…എന്താടാ ഇതൊക്കെ..നന്ദുവിന്..അവനു ഇത് എങ്ങനെ…..”

 

അവൾക്ക് അത് മുഴുവിക്കാൻ സാധിച്ചില്ല…

 

“ഗൗരി …അറിയാം എല്ലാം……അർജുൻ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്…പക്ഷെ അവൻ ആ സത്യങ്ങൾ അറിയരുത്… അതിൽ ചെറിയ പ്രശ്നം ഉണ്ട്….”

 

“എന്താ ഡോക്ടർ…”

 

“ഗോവിന്ദിന്റെ ഓർമകൾ നഷ്ടം ആകാൻ ചിലപ്പോൾ അവൻ കടന്നുപോയ പ്രശ്നങ്ങൾ ആകാം..അതിന്റെ മാനസിക ആഘാതം അവന്റെ ഓർമകളെ ബാധിച്ചിട്ടുണ്ടാകാം…എന്നാൽ ഇവിടെ എനിക്ക് അതല്ല കാരണം എന്ന് തോന്നുന്നു….അവന്റെ തലയിൽ പരിക്കുകളോ ഒന്നും ഇല്ല..സ്കാനിംഗ് ഒക്കെ എടുത്തപ്പോൾ എല്ലാം ഒക്കെ ആയിരുന്നു…പക്ഷെ ആൾക്ക് പഴയ ഒന്നും ഓർമയില്ല..അവന്റെ ഓർമയിൽ ഉള്ളത് അവൻ ഷിംലയിൽ ഒരു ആശുപത്രിയിൽ എഴുന്നേൽകുന്നതാണ്….പിന്നീട് അവിടെവെച്ച് കിട്ടിയ പേരാണ് ഗോവിന്ദ്….ആർജ്ജുനും ഇക്ബാലും അവന്റെ പഴയ സുഹൃത്തുക്കൾ ആണെന്നൊന്നും അറിയില്ല…..ഇവർ ഷിംലയിൽ യാത്രക്ക് പോയപ്പോഴാണ് ഗോവിന്ദിനെ ഇവർ ആദ്യമായി കാണുന്നത്…അവിടെ വെച്ച ഉണ്ടായ സൗഹൃദം…അതാണ് ഇപ്പോൾ നീ കാണുന്നത്…അവനു അവിടെ വെച്ചു ഉണ്ടായ സുഹൃത് ആണ് ഗണപതി….എന്നാൽ അവനു പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത് ഇവിടെ വന്നപ്പോൾ ആണ്…അവൻ കമ്പ്യൂട്ടർ എന്ജിനീറിങ് ആണ് പഠിച്ചത്…അതിനാണ് ഭാസ്കരൻ അവനെ പഠിക്കാൻ വിട്ടത്..പിന്നെയാണ് അവൻ മിസ്സിംഗ് ആയത്…

 

എന്നാൽ ഒന്നു ആലോചിച്ചു നോക്കൂ…ഓർമകൾ ഒന്നും ഇല്ലാത്ത താൻ ആരാണെന്ന് പോലും അറിയാത്ത ഗോവിന്ദിന് എന്നാൽ പുറംലോകത്തെ എല്ല കാര്യങ്ങളും ഓർമയുണ്ട്..അവന്റെ ജീവിതം..ലൈഫ് അതാണ് അവൻ മറന്നുപോയത്….കംപ്യൂർ യൂസ് ചെയ്യാൻ അറിയാം…എന്തിനു….അവൻ പഠിച്ച കാര്യങ്ങൾ പോലും അവനു ഓർമയുണ്ട്..അവനു അവന്റെ ഭാഷ പോലും ഓർമയുണ്ട്..എന്നാൽ അവന്റെ മറ്റു ഓർമകൾ…അവൻ ആരാണ്..എന്താണ്…അവൻ എവിടെ നിന്നും വരുന്നു..ഒന്നും അവനു അറിയില്ല…ആരോ മനപ്പൂർവം അവന്റെ ഈ കാര്യങ്ങൾ മായ്ച്ചു കളഞ്ഞതുപോലെ….”

 

ഡോക്ടർ പറയുന്നത് ഇരുവരും ശ്രേദ്ധിച്ചു കേട്ടു..

 

നമ്മുക്ക് ഇനി അവന്റെ പഴയ ഓർമകൾ തിരിച്ചെടുക്കുകയാണ് വേണ്ടത്…അതിനു നമ്മുക്ക് കഴിഞ്ഞാൽ ഇതിലെ നിഗൂഢതകൾ നമ്മുക്ക് പുറത്തെത്തിക്കാൻ സാധിക്കും…ഗോവിന്ദ് ഇവരുടെ കൂടെ കൂടിയത്തിനു ശേഷം ഉണ്ടായ മാറ്റങ്ങൾ വലുതാണ്….അവനു കുറെയധികം ഓർമകൾ ഒക്കെ സ്വപ്നം പോലെ വരുന്നുണ്ട്….അത് ചിലപ്പോൾ ഇവരുടെ പ്രെസെൻസ് ആയിരിക്കാം കാരണം….

 

“ചിലപ്പോൾ നിന്റെ പ്രെസെൻസ് അവനെ ആ പഴയ ഓർമകൾ നേടാൻ സഹായിക്കും…അതാണ് നമ്മുക്ക് വേണ്ടത്…നീ ഒരിക്കലും അവനെ കണ്ടതായി അല്ലെങ്കി മുൻപ് പരിചയം ഉള്ളതായി ഭാവിക്കരുത്…ഒരിക്കലും അവൻ ആരാണെന്ന് നിങ്ങൾ പറഞ്ഞുകൊടുക്കരുത്…അര്ജുന് പറഞ്ഞതനുസരിച്ച് അവനു ഒരിക്കലും ആ ഓർമകൾ ഇഷ്ടം ആകില്ല….അതുകൊണ്ട് ചിലപ്പോൾ നമ്മൾ നടത്തുന്ന ഈ കഷ്ടപ്പാടുകൾ വെസ്റ്റ് ആകാൻ പാടില്ല….”

 

51 Comments

  1. അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…

    അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…

    അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…

    എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..

    എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…

    നിങ്ങളുടെ അഭിപ്രായം പറയുക

    എന്നു

    വിഷ്ണു / zodiac

Comments are closed.