പിന്നെ ഒരു കാര്യം കൂടി…ക്രോസ്‌ബി തുടർന്നു..
നിന്റെ ഭാര്യ ഓസ്ട്രേലിയയിൽ സുരക്ഷിതയാണെന്നു വില്യം ഉറപ്പു തന്നിട്ടുണ്ടെങ്കിൽ പോലും അത് വിശ്വസിക്കരുത്..ചിലപ്പോൾ നീ ഈ കേസ് അന്വേഷിച്ചുതുടങ്ങി എന്നു അവർ അറിഞ്ഞാൽ ചിലപ്പോൾ…അവളെ അവർ എന്തെങ്കിലും ചെയ്തെന്നുവരാം.. അവരെ വില്ല്യമിന്റെ ആൾക്കാർക്ക് തടയാൻ പറ്റി എന്നും വരില്ല…
അതുകേട്ട് ശിവ ഞെട്ടി..അവന്റെ ശബ്ദം ഇടറി..സാറ..അവന്റെ മനസ്സിൽ അവളുടെ പേര് മുഴങ്ങിക്കൊണ്ടിരുന്നു..
“ശിവ….ശിവ….”
ക്രോസ്‌ബി തട്ടിവിളിച്ചപ്പോൾ ആണ് ശിവ ആലോചനകളിൽ നിന്നും ഉണർന്നത്….
“ശിവ പേടിക്കേണ്ട….അവൾക്ക് ഒന്നും സംഭവിക്കില്ല…അതിനുള്ള കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട്….”
ശിവ അതു കേട്ടു അയാളുടെ മുഖത്തേക്ക് തന്നെ നോക്കി…
“ശിവയ്ക്ക് മുൻപ് തന്നെ ഒരാൾ എന്നെ കാണുകയും എല്ലാം മനസ്സിലാക്കുകയും ചെയ്തിരുന്നു…ഈ കാര്യം അറിഞ്ഞപ്പോൾ തന്നെ ആൾ അവളെ കൂട്ടാൻ പോയി…”
“ഇന്ന് രാത്രി തന്നെ അവൾ നിന്റെ അടുത്തു എത്തും….”
അതും പറഞ്ഞു ക്രോസ്‌ബി നടന്നകന്നു…ശിവ തന്റെ ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയയെങ്കിലും അവളുടെ കാര്യം ഓർത്തു പേടിച്ചിരുന്നു….
സാറ..അവൾക്ക് ഒന്നും പറ്റരുത് എന്നായിരുന്നു അവന്റെ ഉള്ളിൽ….
അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…
അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…
അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…
എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..
എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…
നിങ്ങളുടെ അഭിപ്രായം പറയുക
എന്നു
വിഷ്ണു / zodiac