?അസുരൻ 6 ( the beginning ) ? 370

നിനക്ക് ഈ പണി ഏൽപ്പിച്ചത് ജോസേട്ടൻ അല്ലെ…പൈസ കൊടുത്താൽ നിന്നെ വെറുതെ വിടില്ലേ… ആ പൈസ ഞാൻ തരാം…

 

ഗോവിന്ദിന്റെ വാക്കുകൾ കേട്ട രണ്ടാളും ഞെട്ടി….

 

ചേട്ടാ അതൊന്നും വേണ്ട….

 

പറയുന്നത് കേട്ടാൽ മതി…പിന്നെ നീ എന്നെ ചേട്ടാ എന്നല്ലേ വിളിച്ചേ… അതു തന്നെ ഇനിയും വിളിച്ച മതി….

 

ഏട്ടാ ഞാൻ….

 

“ഒന്നും പറയേണ്ട…എനിക്കും ആരും ഇല്ലെടാ…പിന്നെ എനിക്ക് എന്തിനാ കാശു…നീ ഇനി ഗണപതിയുടെ കൂടെ നിൽക്കും…ആരും നിന്നെ ഒന്നും ചെയ്യില്ല….”

 

അതുകേട്ട കുഞ്ഞപ്പന് പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല… അവൻ അതു അനുസരിച്ചു….

 

“ഗണപതി നാളെ നീ ഇവനെയും കൊണ്ട് ഓഫീസിലേക്ക് വന്ന മതി..നമുക്ക് ഒരുമിച്ചു പോകാം…ഞാൻ പോകുവാ ..ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല…ഇച്ചു എഴുന്നേറ്റാൽ പണി ആണ്..  “

 

“എടാ നിന്നെ കൊണ്ടിവിടാണോ…” 

 

“വേണ്ടെട… നീ ഇവന് കൂട്ടിരിക്ക്.. പാവം നല്ലോണം പേടിച്ചിട്ടുണ്ട്…അതും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി….

 

__________________________________

https://i.imgur.com/vK4MBpf.jpg

ഗൗരിയെയും കൂട്ടി അർജുൻ വളരെ വേഗത്തിൽ ആയിരുന്നു പോയിരുന്നത്…അർജുൻ അവളെയും കൊണ്ട് എത്തിയത് ഒരു അപ്പർട്മെന്റിൽ ആയിരുന്നു…അവളെയും കൂട്ടി അവൻ ലിഫ്റ്റിൽ കയറി 6 നിലയിൽ പോകേണ്ട സ്വിച്ച് അമർത്തി…അവൻ അവളെയും കൂട്ടി 604 എന്ന നിലയിലേക്ക് പോയി…അവിടെ എത്തിയ അർജുൻ അവിടെ ഉണ്ടായിരുന്ന ബെൽ അടിച്ചു….കുറച്ചു നേരത്തിനു ശേഷം ആ ഫ്ലാറ്റ് തുറന്നു..ഒരു കുറച്ചു വയസായ ഒരാൾ ആയിരുന്നു അദ്ദേഹം…അർജുനെ കണ്ടതും അയാൾ അവരെ അകത്തേക്ക് ക്ഷണിച്ചു…

 

ഡോക്ടർ ഇതാണ് ഞാൻ പറഞ്ഞ ഗൗരി…അത് കേട്ട അയാൾ അവളെ നോക്കി ചിരിച്ചു….

 

” ഡോക്ടർ ഇവൾ എല്ല സത്യങ്ങളും അറിയണം എന്നു തോന്നി…അത് ഡോക്ടറിന്റെ നാവിൽ നിന്നും അവൾ കേൾക്കണം..അല്ലാതെ ഇവൾ ഇതൊന്നും വിശ്വസിക്കില്ല….”

 

അവൾ അവിടെ നടക്കുന്ന സംഭവങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടി…

 

51 Comments

  1. അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…

    അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…

    അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…

    എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..

    എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…

    നിങ്ങളുടെ അഭിപ്രായം പറയുക

    എന്നു

    വിഷ്ണു / zodiac

Comments are closed.