?അസുരൻ 6 ( the beginning ) ? 370

~~ടീസർ 2~~~

 

എന്റെ ഗീതൂട്ടി..??

 

================================

 

“ഹലോ… ഗീതൂട്ടി…”കുട്ടൻ ഫോണിൽ പതിയെ വിളിച്ചു.

 

“എന്താ കുട്ടാ…”അസ്വസ്ഥതയോടെ ഗീതു ചോദിച്ചു

 

“ഗീതൂട്ടി എന്നോട് പിണക്കാ….”കുട്ടൻ ചോദിച്ചു.

 

“ആണെങ്കിൽ നിനക്കെന്താടാ….ആളുകളുടെ മുന്നിൽ മനുഷ്യനെ നാണം കെടുത്താൻ ഇറങ്ങിരിക്കുവാ പന്നി കുട്ടി…”പെട്ടെന്ന് പൊന്തി വന്ന ദേഷ്യത്തോടെ ഗീതു പറഞ്ഞു.

 

“ഹാ എന്റെ ഗീതൂട്ട്യേ….വല്യേച്ചി അപ്പൊ അങ്ങട്ട് കേറിവരുന്ന് ഞാൻ അറിഞ്ഞോ…”കുട്ടൻ നിഷ്കു ആയി മാറി.

 

“നീ എന്തിനാടാ അവിടെ വെച്ച് ഉമ്മ വെക്കാൻ വന്നേ… വല്യേച്ചി കണ്ടിരുന്നെങ്കിലോ….എന്റെ കൃഷ്ണാ…എനിക്കാലോചിക്കാൻ കൂടി വയ്യ…”ഗീതു നെഞ്ചത്ത് കൈ വെച്ചു.

 

“അല്ല ഗീതൂട്ട്യേ… വല്യേച്ചിക്ക് സംശയം വല്ലതൂണ്ടോ…?”കുട്ടൻ സംശയത്തോടെ ചോദിച്ചു.

 

“ഏയ്… ഇല്ലാന്നാ തോന്നണേ…”ഗീതു പറഞ്ഞു.

 

“അല്ല… ഈ പിണക്കം മാറ്റാൻ ഞാൻ രാത്രി റൂമിലേക്ക് വരട്ടെ…”ഒരു വഷളൻ ചിരിയോടെ കുട്ടൻ പറഞ്ഞു.

 

“ഇങ്ങോട്ടേങ്ങാനും ഇന്ന് വന്നാൽ നിന്റെ നടുമ്പുറം ഞാൻ ചവിട്ടി പൊളിക്കും ഹാ…”ഒരു കള്ള ദേഷ്യത്തോടെ ഗീതു പറഞ്ഞു.

 

“പോടി….നിന്നെ എനിക്കറിഞ്ഞൂടെ… ഞാൻ വരും.. “കുട്ടൻ പറഞ്ഞു.

 

“എന്റെ പൊന്നു കുട്ടാ….വരല്ലേ പ്ലീസ്…”ഗീതു കെഞ്ചി.

 

“ഞാൻ വരും വരും വരും…..”ഇത്രേം പറഞ്ഞ് കുട്ടൻ ഫോൺ വെച്ചു.

 

ലേശം കഴിഞ്ഞ് വീട്ടിലുള്ളവരെല്ലാം ഉറങ്ങിയതിനു ശേഷം കുട്ടൻ അവന്റെ മുറിയിൽ നിന്നിറങ്ങി.

 

പമ്മി പമ്മി അവൻ ഗീതു കിടക്കുന്ന മുറിയുടെ മുന്നിലെത്തി…

 

അവൻ ഡോറിൽ മുട്ടി… ലേശം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു…

 

‘കൊച്ചു കള്ളി….എന്നേം കാത്തിരിക്കാ…’കുട്ടൻ മനസ്സിൽ വിചാരിച്ചു.

 

തുറന്ന വാതിലിലൂടെ കുട്ടൻ അകത്തേക്ക് കടന്നു വിളിച്ചു….

 

“ഗീതൂട്ടി….”

 

അതിന് മറുപടിയായി വാതിൽ അടക്കുകയാണ് ഉണ്ടായത്…

 

“വാതിലിന്റെ പിന്നിലാണല്ലേ കള്ളി….”ചോദിച്ചു തിരിയുന്നതിനു മുൻപേ അവന്റെ നടുമ്പുറം നോക്കി നല്ല കിണ്ണം കാച്ചിയ ചവിട്ട് കിട്ടി…

 

“ഹമ്മേ….”എന്ന് വിളിച്ചു കൊണ്ട് കിടക്കയിൽ കിടക്കുന്ന ഗീതുവിന്റെ മാംസളമായ നിതബത്തിൽ ചെന്ന് മുഖമടച്ചു വീണു….

 

‘പെണ്ണ് പറഞ്ഞ പോലെ ചെയ്തല്ലോ കൃഷ്ണാ…’അവൻ ഓർത്തു.

 

അപ്പോഴേക്കും ഗീതുവും എഴുനേറ്റു….

 

“കുട്ടാ…”ഗീതു അവനെ കുലുക്കി വിളിച്ചു.

 

അവളെ കണ്ട അവന് തന്നെ ചവിട്ടിയത് ആരാ എന്ന് സംശയമായി….

 

അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി….അവിടെ നിന്ന ആളെ കണ്ട് അവന്റെ കയ്യും കാലും തളർന്നു…

 

A JOHN WICK ROMANCE

 

Coming soon ❤❤

 

 

51 Comments

  1. അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…

    അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…

    അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…

    എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..

    എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…

    നിങ്ങളുടെ അഭിപ്രായം പറയുക

    എന്നു

    വിഷ്ണു / zodiac

Comments are closed.