അപ്പോഴാണ് കാശി പുറത്തേക്ക് ഇറങ്ങിവരുന്നത് കണ്ടത്..അവൻ നേരെ വന്നു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു വണ്ടി ഓണ് ചെയ്തു ….അപ്പോൾ തന്നെ സിദ്ധു അവനോടു വിനോദ് പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു….
അതുകേട്ടതും കാശി ചിരിക്കാൻ തുടങ്ങി….
“അയാൾക്ക് ഇത് എന്തിന്റെ കേടാ… പറഞ്ഞാലും മനസ്സിലാവില്ല….”
അതും പറഞ്ഞു കാശി ഫോൺ എടുത്തു വിളിക്കാൻ തുടങ്ങി…
എന്നാൽ മറു വശത്തു നടക്കുന്ന കാര്യങ്ങൾ കാശി അറിയുന്നുണ്ടായിരുന്നില്ല….
പ്ളീസ് ചേട്ടാ…എന്നെ ഒന്നും ചെയ്യല്ലേ….അലറിയുള്ള കരച്ചിൽ ആ മുറിയിൽ കേട്ടു….ആ മുറിയിൽ ഒരാളെ കസേരയിൽ കെട്ടി ഇട്ടിരുന്നു….അവന്റെ നെഞ്ചിൽ ചോര നിറഞ്ഞുഒഴുകി….അവന്റെ മുന്നിൽ നിന്ന ആളുടെ കയ്യിൽ ഒരു സ്‌കരൂ ഡ്രൈവർ ഉണ്ടായിരുന്നു….
“ഡാ അണ്ണൻ പറയുന്നതിന് മര്യാതയ്ക്ക് ഉത്തരം പറഞ്ഞോ..അല്ലെങ്കിൽ നീ കഷ്ടപ്പെടും….”
അവൻ പറഞ്ഞു….
“ചേട്ടാ…എനിക്ക് ഒന്നും അറിയില്ല..സത്യം….”
“ആണോ മോനെ…എന്നാൽ നീ അനുഭവിച്ചോ…”
അതും പറഞ്ഞു അയാൾ അവന്റെ കയ്യിലേക്ക് ആ ഡ്രൈവർ തിരിച്ചു കയറ്റി….
ആഹ്….അവൻ അലറി വിളിച്ചു…..അപ്പോഴാണ് ഒരാൾ വാതിൽ തുറന്നു വന്നത്..ഒരു കറുത്ത മുണ്ടും ഒരു ബ്രൗണ് കളർ ഷർട്ടും ഇട്ട ഒരാൾ അകത്തേക്ക് കയറിയത്…അയാൾ കുറച്ചു കറുതിരുന്നു കൂടാതെ അയാളുടെ പേശികളെല്ലാം നന്നായി ഉരുണ്ടിരുന്നു..അയാളുടെ കയ്യിലും കഴുത്തിലും എല്ലാം കുറെയധികം മാലകളും ചരടുകളും ഉണ്ടായിരുന്നു……
അയാളെ കണ്ടതും അവൻ പേടിക്കാൻ തുടങ്ങി….അയാൾ അവന്റെ അടുത്തേക്ക് വന്നു….ശേഷം ഒരു കസേര അവന്റെ അടുത്ത് ഇട്ടു അവന്റെ മുൻപിൽ ഇരുന്നു….
തുടരും……
അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…
അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…
അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…
എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..
എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…
നിങ്ങളുടെ അഭിപ്രായം പറയുക
എന്നു
വിഷ്ണു / zodiac