?അസുരൻ 6 ( the beginning ) ? 370

കാശി സണ്ണിയോടൊപ്പം ഹോട്ടലിലേക്ക് കയറിപ്പോയി…ആ സമയത്തു തന്നെ സിദ്ധു വണ്ടിയിൽ ഇരുന്നു തന്റെ ഫോൺ എടുത്തു അതിൽ മുഴുകി….

പെട്ടെന്നാണ് കാശിയുടെ ഫോൺ അടിക്കുന്നത് സിദ്ധു കണ്ടത്..കാശി അവന്റെ ഫോൺ വണ്ടിയിൽ വച്ചിട്ടായിരുന്നു പോയത്….

ഫോണിൽ വിനോദ് എന്ന പേരു ഉണ്ടായിരുന്നു…പെട്ടെന്ന് തന്നെ സിദ്ധു ആ ഫോൺ എടുത്തു….

“ഹെലോ….”

“എടാ പെട്ടതലയ …ഫോൺ ഏട്ടന്‍ കൊടുക്കേടാ….”

“ഒന്നു പോടാ നാറി…സൗകര്യം ഇല്ല….”

“എടാ മുത്തേ അര്ജന്റ് ആണ്….”

“എന്ത് അര്ജന്റ് ആയാലും ഏട്ടനെ കിട്ടില്ല..ഇപ്പോൾ മീറ്റിംഗിന് കയറി….”

“ആണോ..എന്നാൽ ഒരു കാര്യം പറഞ്ഞാൽ നീ ഏട്ടനോട് അത് പറയുമോ….”

“പറയുകയൊക്കെ ചെയ്യാം…എനിക്ക് എന്ത് കിട്ടും…”

സിധുവിന്റെ ചോദ്യം കേട്ട വിനോദ് ഒന്നു ചിരിച്ചു….

“നല്ല അടി തരും നിന്റെ ഏട്ടൻ….”

“എന്റമ്മോ വേണ്ടേ….പറ ഞാൻ ഏട്ടനോട് പറയാം….”

“ആണോ എന്നാൽ പറഞ്ഞോ ….നിന്റെ ഏട്ടത്തിയെ കാണാൻ ഇല്ല…”

“എന്ത്….”

“ആഹ്‌ട… നിന്റെ ഏട്ടത്തി കൊച്ചിയിൽ അല്ലായിരുന്നു…നിന്റെ ഏട്ടൻ ഒരു കണ്ണു എപ്പോഴും വെക്കാൻ പറഞ്ഞതാ…പക്ഷെ മിസ് ആയിപ്പോയി…ഓഫീസിലും പോയിട്ടില്ല..നാട് തന്നെ വിട്ടെന്നു തോന്നുന്നു….”

“ഇപ്പൊ എന്താ ചെയ്യുവാ….”

“ഞാൻ എന്റെ പരിചയം വെച്ചു ശ്രമിക്കുന്നുണ്ട്….എന്തായാലും ഭാസ്കരൻ ചെയ്ത പണിയ….അതുകൊണ്ട് അയാൾ എവിടെയെങ്കിലും സൈഫ് ആയ സ്ഥലത്തെ അവളെ മാറ്റു….”

“അയാൾക്കുള്ള പണി ഏട്ടൻ വക്കുന്നുണ്ട്…എന്തായാലും മിക്കവാറും നൗഫു ഇക്ക വരും എന്നു തോന്നുന്നു..ഇന്നലെ വിളിക്കാൻ ഒക്കെ ശ്രമിച്ചതാ പക്ഷേ കിട്ടിയില്ല….”

“അയാൾ കുറെയായി നമുക്ക് ഇട്ടു പണി തരാൻ തുടങ്ങിയിട്ട്….ഞാനും നോക്കട്ടെ….അയാളുടെ മകൻ ഇല്ലേ ഇവിടെ..അവനെ സ്കെച്ച് ചെയ്യാൻ ഒരു പ്ലാൻ ഇടുന്നുണ്ട്….അയാളെ ഇനിയും വെറുതെ വിട്ടാൽ ശരിയാവില്ല….”വിനോദ് പറഞ്ഞു….

“എന്തായാലും അത് നല്ലതാ…അയാൾക്ക് അങ്ങനെ തന്നെ പണി കൊടുക്കണം…”

“അത് മോന്റെ പച്ച കരിമ്പിനെ കൊണ്ടുപോയത് കൊണ്ടായിരിക്കും…”

അതും പറഞ്ഞു വിനോദ് ചിരിച്ചു…

“പിന്നല്ലാതെ….ഏട്ടന് പോലും ഒന്നു രുചിക്കാൻ പറ്റിയില്ല..അത് കഴിഞ്ഞാൽ അവളെ എനിക്കും കിട്ടില്ലായിരുന്നോ…അതിന്റെ ഇടയിൽ കളിക്കാൻ കുറെ പേരും…..”

“എന്തായാലും ഏട്ടനോട് ഞാൻ പറയാം… അപ്പൊ ശെരി…ഒക്കെ…”

അതും പറഞ്ഞു സിദ്ധു കാൾ കട്ട് ചെയ്തു….

51 Comments

  1. അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…

    അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…

    അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…

    എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..

    എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…

    നിങ്ങളുടെ അഭിപ്രായം പറയുക

    എന്നു

    വിഷ്ണു / zodiac

Comments are closed.