അതു പറഞ്ഞു കഴിഞ്ഞതുമാണ് ഒരു BMW Q5 അവിടേക്ക് എത്തിയത്…
അതിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി…ഇറങ്ങിയ ആളെ കണ്ടതും അവർ പുറത്തേക്ക് ഇറങ്ങി അയാളുടെ അടുത്തേക്ക് നടന്നു….
“കാശി…..”
സണ്ണിയുടെ വിളി കേട്ടപ്പോഴാണ് കാശി തിരിഞ്ഞു നോക്കിയത്….
“താൻ എന്താടോ ഇവിടെ തന്നെ നിന്നെ..അവിടെ മുറിയിൽ ഇരിക്കാൻ അല്ലെ പറഞ്ഞത്….”
കാശിയുടെ ചോദ്യം കേട്ട സണ്ണി മറുപടി ഒന്നും പറയാതെ തലയിൽ ചൊരിഞ്ഞു നിന്നു..ഒപ്പം ഒരു ചിരിയും…
അപ്പോഴാണ് കാറിൽ നിന്നും സിദ്ധു ഇറങ്ങിയത്….
“സിദ്ധു…നീ ഇവിടെ ഇരുന്നോ….നീ അവിടെ ഇപ്പൊ വരണ്ട…”
“ശരി ചേട്ടാ….”
“പിന്നെ ഞാൻ ഇവിടെ വരുമ്പോൾ വണ്ടിയും നീയും ഇവിടെ ഉണ്ടാവണം…അല്ലെങ്കി ഞാൻ കുടുങ്ങും….”
അതും പറഞ്ഞു കാശി ചിരിച്ചു….
സിധുവും ഒരു വളിച്ച ചിരി ചിരിച്ചു…..
അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…
അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…
അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…
എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..
എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…
നിങ്ങളുടെ അഭിപ്രായം പറയുക
എന്നു
വിഷ്ണു / zodiac