അവിടെ പല ഭാഗങ്ങളിലും അറകൾ ഉണ്ടായിരുന്നു…അയാൾ നേരെ നടന്നു …അവിടെ ഒരു മേശയിൽ കുറെ പുസ്തകങ്ങൾ ഉണ്ടായിരുന്നു…ആ മുറിയുടെ പല ഭാഗങ്ങളും ഒരു പരീക്ഷണ ശാല യെപ്പോലെ ഉണ്ടായിരുന്നു…..അയാൾ ആ മേശയിൽനിന്ന് കുറച്ചു പുസ്തകങ്ങൾ എടുത്തു….
അപ്പോഴാണ് തന്റെ പുറകിൽ ആരോ ഉള്ളതായി അയാൾക്ക് തോന്നിയത്…ഫാദർ തിരിഞ്ഞു നോക്കിയതും മുന്നിൽ ഒരു മുഖം മൂടി ഇട്ട ഒരാൾ ഉണ്ടായിരുന്നു…അവന്റെ കയ്യിൽ ഒരു കത്തി ഉണ്ടായിരുന്നു…അതിന്റെ കൈ പിടിയിൽ A എന്ന അക്ഷരം ഉണ്ടായിരുന്നു….ആ കത്തി അടുത്തുണ്ടായിരുന്ന മേശയിൽ അയാൾ ശക്തമായി കുത്തി ….ആ കത്തി ആ മേശയിൽ തറച്ചു നിന്നു…..
ഫാദർ അവനെ നോക്കിയശേഷം കൈ നീട്ടി…അവൻ അവന്റെ ബാഗിൽ നിന്നും കുറെ മരുന്നുകൾ അയാൾക്ക് നൽകി…അതിൽ ശ്രേദ്ധിച്ചു നോക്കിയശേഷം അയാൾ അതിൽനിന്നും 2 എണ്ണം അവന്റെ കയ്യിൽ നൽകി….
“ഇതാണ് നിന്റെ ആവശ്യത്തിനു വേണ്ടത്…സൂക്ഷിച്ചു ഉപയോഗിക്കുക….”
“ഫാദർ അവനെ ലോകേറ്റ് ചെയ്തോ…..”
“അവൻ ഇന്ത്യയിൽ ഉണ്ട്..മുഴുവൻ വിവരങ്ങളും ഇതിൽ ഉണ്ട്…”
അതും പറഞ്ഞു അയാൾ ഒരു പെൻഡ്രൈവ് അവനു നൽകി…
“സാധനങ്ങൾ എല്ലാം എത്തിച്ചില്ലേ…”
“അതു എത്തിച്ചിട്ടുണ്ട്..ആർക്കും കണ്ടെത്താൻ സാധിക്കാത്ത സ്ഥലത്തു അവ സെറ്റ് ചെയ്തിട്ടുണ്ട്….അവനെ കിട്ടിയാൽ ബാക്കി എല്ലാം പെട്ടെന്ന് ചെയ്യാൻ പറ്റും…
എന്നെ അനുഗ്രഹിക്കണം ഫാദർ….”
അതും പറഞ്ഞു അവൻ അയാളുടെ മുന്നിൽ മുട്ടു മടക്കി ഇരുന്നു…
“വിജയിച്ചു വരു….”
ഫാതെറിന്റെ വാക്കുകൾ കേട്ടതും അവൻ ആ കത്തിയും അവന്റെ ബാഗും എടുത്തു യാത്രയായി…..
ഇന്ത്യയിലേക്ക്….അവനെ തേടി…..
അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…
അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…
അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…
എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..
എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…
നിങ്ങളുടെ അഭിപ്രായം പറയുക
എന്നു
വിഷ്ണു / zodiac