“പക്ഷെ ഡോക്ടർ…എനിക്ക് അതിനു….”
“പറ്റണം ഗൗരി..നിനക്ക്… നിങ്ങൾക്കു അവനെ പഴയതുപോലെ കിട്ടണമെങ്കിൽ ഇത് ചെയ്തേ പറ്റു.. പെട്ടെന്നുള്ള ഷോക്കിൽ എല്ലാം പെർമനന്റ് ആയിട്ട് മറക്കാൻ ഉള്ള സാധ്യത വളരെ അധികം ആണ്….”
ഇതൊക്കെ കേട്ട ഗൗരി ആകെ വല്ലാതെആയി….അവൾക്ക് ഇതൊന്നും സ്വീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ ആയിരുന്നില്ല….
“ഗൗരി….ഒരു കാര്യം കൂടി പറയാം…ഇത് എന്റെ ഒരു സംശയം ആണ്…ചില കാര്യങ്ങളിൽ അവന്റെ പെരുമാറ്റം..അവന്റെ ശരീര പ്രകൃതി….എല്ലാം ഒരു സിസ്റ്റം പോലെ….അവൻ ഇപ്പോൾ മുഴു മദ്യപാനി ആണ്…ഒരാൾ സാധാരണ അടിക്കുന്നതിനെക്കാൾ അധികം ആണ് അവൻ ഇടയ്ക്ക് കഴിക്കുന്നത്…എന്നാൽ അർജുൻ ശ്രേധിച്ചിട്ടുണ്ടോ…സാധാരണ ഒരാൾ പെട്ടെന്ന് ഫിറ്റ് ആകും…അവരുടെ തല അവരുടെ നിയന്ത്രണത്തിൽ നിന്നും പോകും…എന്നാൽ ഗോവിന്ദ്…അവനു എപ്പോഴും കണ്ട്രോൾ ഉണ്ട്….എത്ര കഴിചാലും സാധാരണ പോലെ ഉണ്ടാകും…അവനെ ആദ്യം ആയിട്ടു കാണുന്ന ഒരാൾക്ക് അവൻ 3 കുപ്പി അടിച്ചാൽ പോലും അവനെ കഴിച്ച ഒരാൾ ആയിതോന്നില്ല….ഏതൊരു മനുഷ്യനും ഇത് പോലെ ഉണ്ടായതായി കണ്ടിട്ടില്ല….അതുപോലെ നിങ്ങൾ ഇനിയും വിചിത്രമായ കാര്യങ്ങൾ കാണും…അതൊന്നും ശ്രെദ്ധിച്ചതായി അവനു തോന്നരുത്..അവന്റെ ഓർമകൾ..അതിൽ ഉണ്ട് എല്ല ദുരൂഹതകളുടെ യും ഉത്തരം…..”
__________________________________
Berlin, Germany…
ഫാദർ ആല്ബെട്രോ പള്ളിയിൽ നിന്നും ഇറങ്ങി….നല്ല ഇരുട്ടു ഉണ്ടെങ്കിൽ പോലും വഴിയോരങ്ങളിൽ ഉള്ള വിളക്കുകൾ അയാൾക്ക് വെളിച്ചം നൽകി…മഞ്ഞു വീണു കിടക്കുന്ന ആ വഴിയിലൂടെ അയാൾ നടന്നു പോയിക്കൊണ്ടിരുന്നു….പതിയെ അയാൾ പോയിക്കൊണ്ടിരുന്നു വഴിയിൽ നിന്നും അകന്നു ഒരു ചെറിയ വെളിച്ചം ഇല്ലാത്ത വഴിയിലൂടെ നടന്നു…അതു ഒരു ചെറിയ നിലത്തുനിന്നും വെറും 3 അടി നീളമുള്ള ഒരു താഴേക്ക് ഇറങ്ങുന്ന ഒരു വാതിലിന്റെ മുന്നിൽ എത്തി…
https://i.imgur.com/B4emVdQ.jpg
അയാൾ ആ വാതിൽ തുറന്നു അകത്തേക്ക് കയറി…പൂർണമായും ഇരുട്ട് നിറഞ്ഞ ആ സ്ഥലത്തു എത്തിയതും അയാൾ ആ ഇരുമ്പു വാതിൽ അടച്ചു …ശേഷം അയാൾ താഴേക്ക് ഇറങ്ങി..പെട്ടെന്ന് അയാൾ ഒരു സ്ഥലത്ത് എത്തിയതും പെട്ടെന്ന് അയാളുടെ കയ്യിൽ ഉള്ള ഒരു സാധനത്തിൽ അമർത്തി..ആ സമയത്തു തന്നെ അവിടെ മുഴുവൻ വെളിച്ചം നിറഞ്ഞു….
അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…
അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…
അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…
എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..
എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…
നിങ്ങളുടെ അഭിപ്രായം പറയുക
എന്നു
വിഷ്ണു / zodiac