? ഭാര്യ കലിപ്പാണ് ? [Zinan] 475

 എനിക്കൊന്നും പറ്റൂല… നിങ്ങൾ വേറെ ആരെങ്കിലും നോക്കിക്കോ….

 ആയിക്കോട്ടെ ഉറപ്പല്ലേ നിനക്ക് പറ്റൂലല്ലോ… ഞാൻ വേറെ ആരെങ്കിലും നോക്കിക്കോളൂ… നിന്നെയും കൂട്ടി പുറത്തുപോയി ഐസ്ക്രീമും ഡ്രസ്സും ഒക്കെ വാങ്ങിത്തരാം എന്ന്  വിചാരിച്ചത് ആണ് ഇനി ഇപ്പൊ അതൊന്നും വേണ്ടല്ലോ…..

 അതിലെ കാക്കു എവിടെയാ കല്യാണം ഇന്ന് പോണോ അല്ലെ നാളെയോ…..

 ഓ അത് ഞാൻ വേറെ ആരെങ്കിലും നോക്കിക്കോളൂ…..

 അത് എന്തിനാ കാക്കൂ ഞാൻ ഇവിടെ ഉള്ളപ്പോൾ നിങ്ങൾ വേറെ ആരെങ്കിലും നോക്കണം….

 അത് നിനക്ക് വരാൻ പറ്റില്ല എന്നല്ലേ പറഞ്ഞത്….

 അയ്യേ ഈ മണ്ടൻ കാക്കൂ  വിശ്വസിച്ചോ…..

 അതേല്ലോ… ഞാൻ വിശ്വസിച്ചു ഇനി മാറ്റി ചിന്തിക്കാൻ കൂടി വയ്യ…

 നിങ്ങൾ അങ്ങനെ പറയല്ലേ കാക്കൂ… റസിയാത്ത  നിങ്ങൾ ഒന്നു പറഞ്ഞു നോക്ക് ഞാൻ തമാശക്ക് പറഞ്ഞതല്ലേ….

 ഡാ ആഷിക് ഒരു തമാശ പറഞ്ഞതല്ലേ… നീ അത് സീരിയസ് ആക്കി എടുത്ത് അവളെ കരയിപ്പിക്കല്ല….. വേഗം വിളിച്ചോണ്ട് പോകാൻ നോക്ക്….( അതും പറഞ്ഞു നല്ലൊരു ചിരി…)

 എന്നാലും അതെങ്ങനെ ശരിയാകും… അവളല്ലേ പറഞ്ഞത് അവൾക്ക് പറ്റില്ല എന്ന് അതുകൊണ്ട് ഞാൻ എന്റെ മനസ്സിൽ വേറെ ആളെ കണ്ടു പോയി ഇനി  മാറ്റാനൊന്നും പറ്റത്തില്ല…..

 പ്ലീസ്… ഇനി ഞാൻ കാക്കുന്ന വിഷമിപ്പിക്കുക  ഇല്ലാലോ… നല്ല കാക്കൂ അല്ലേ…

 ശരി… റസിയാത്ത പറഞ്ഞതുകൊണ്ട് ക്ഷമിച്ചു …

 താങ്ക്സ്….

 ഓ വരവേറ്റു… എന്നാ പോയി ഡ്രസ്സ് ചെയ്തിട്ട് വരാൻ നോക്കൂ…

 തുടരും…..

 ഹായ് ഫ്രണ്ട്സ് ഇത് ഒരു തുടർക്കഥയാണ്…. ഇതിലെ നായിക അടുത്ത ഭാഗത്തിൽ നിങ്ങടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതാണ് അതുവരെ ക്ഷമിക്കുക … എന്തെങ്കിലും അക്ഷര തെറ്റുകുറ്റങ്ങൾ വന്നു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക എന്ന് സ്നേഹത്തോടെ zinan