? ഭാര്യ കലിപ്പാണ് ? [Zinan] 475

 ആ പൊയ്ക്കോ….

 ഞാൻ നേരെ ബൈക്കിൽ കേറി വീട്ടിലേക്ക് പോന്നു… കോളിംഗ് ബെല്ലടിച്ചു…ആശിഫയാ വന്നു ഡോർ തുറന്നത് എന്നെ  കണ്ടതും ഒരു ആക്കിയ ചിരി..എന്താ മോളെ നിന്റെ പിരി പോയോ….

 ഹു ഹു… എന്റെ എല്ലാ പോയത് നിന്റെ യാ… ഒന്നുമില്ലെങ്കിലും ഞാൻ മൂന്നാലു ദിവസം ആയില്ലേ ഇല്ലാത്തെ എന്നിട്ട് എന്നെ കണ്ടപ്പോൾ എന്റെ പിരി പോയി എന്ന് ചോദിച്ചില്ലേ ദുഷ്ട….

 അതൊക്കെ പോട്ടെ തറവാട് വീട് അവിടെ തന്നെ ഉണ്ടോ എല്ലാ നീ വരുമ്പോൾ രണ്ടായി കീറി മുറിച്ചോ.. നീ ആയതുകൊണ്ട് ഒന്നും പറയാൻ കഴിയില്ല…

 പോടാ കുരങ്ങാ ഞാനൊന്നും ചെയ്തില്ല….. ഉമ്മാമ ഒക്കെ നിന്നെ  ചോദിച്ചു…

അത് പിന്നെ ഉമ്മാക്ക് എന്നെ ഭയങ്കര കാര്യമല്ലേ അതുകൊണ്ട് ആണ് മോളേ…

 ശരിയാ.. പക്ഷെ ഉമ്മാക്ക് എല്ലാ എന്നേയുള്ളൂ….

 പിന്നെ ആരിക്കാടി….

 വേറെ ആർക്കും അല്ല പൊട്ടാ നാച്ചുനാണ്….

 നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് ഓള പേര് പറയരുത് …. എനിക്ക് അവളെ ഇഷ്ടമല്ല ഞാൻ അവളെ ഒരു പെങ്ങൾ ആയിട്ടാണ് കണ്ടത് അതിനു ഒരു മാറ്റവും ഉണ്ടാവില്ല….. നിനക്ക് അത്ര നിർബന്ധമാണ് ചാൽ നീ അഫ്സൽനെ കൊണ്ട് കെട്ടി ച്ചോ ….

( നാച്ചു എന്റെ ഉമ്മയുടെ ആങ്ങളയുടെ മകളാണ് എന്നെ ചെറുപ്പംമുതലേ അവൾക്ക് എന്നോട് മുടിഞ്ഞ പ്രേമം ആണ്… പക്ഷേ എനിക്ക് അവളെ എന്റെ പെങ്ങൾ ആയിട്ട് മാത്രമാണ് കാണാൻ കഴിഞ്ഞത് )

 അതിനെ ഓൾക്ക്  നിങ്ങളെ  ആണ്  ഇഷ്ടം എല്ലാതെ അഫ്സൽ ഇക്ക അല്ല….

 അതിനു ഞാനെന്തു വേണം…. എനിക്ക് കുറച്ച് ഗ്ലാമറും കൂടിപ്പോയി അതിന് എനിക്കൊന്നും ചെയ്യാൻ കഴിയില്ല….

 ബല്ലാത്ത ജാതി തള്ള്… ഒന്ന് പോയെ..

 ആ ഞാൻ പോവല്ലെ നിന്നോടൊക്കെ സംസാരിക്കാൻ വന്ന എന്നെ വേണം പറയാൻ പോടി പുല്ലേ….

പോടാ കുരങ്ങാ…. എന്നോട് മിണ്ടാൻ വരണ്ട…

 എല്ലാ നിന്നോട് ഇനി ആരു മിണ്ടാൻ വരുന്നു … എനിക്ക് വേറെ പണിയൊന്നുമില്ലലോ….ആശിഫ മുഖം വീർപ്പിച്ചു എന്നെ ഒന്നു നോക്കി പോയി…

 അടുക്കളയിൽ പോയി… ഉമ്മുസ് എന്ത് ആക്കുക യാ….

 എന്റെ മോൻ വന്നോ….

 വന്നല്ലോ ഉമ്മുസ്…. നല്ല വിശപ്പ് നിങ്ങൾ എന്തെങ്കിലും തിന്നാൻ താ…

 മോൻ പോയി കൈ കഴുകി വാ…

ഓക്കേ… ഞാൻ വേഗം പോയി കൈ കഴുകി അടുക്കളയിലെ സ്ലാബിൽ കുത്തിയിരുന്ന്…. ഉമ്മ എനിക്ക് ബീഫ്  മജ്ബൂസ് തന്നു…. ഞാൻ അത് ആസ്വദിച്ചി തീന്നു കൊണ്ടിരുന്നു … ഉമ്മ ഒരു രക്ഷയില്ല എന്താ ടേസ്റ്റ്… കുറച്ചുകൂടി ഇട്ടാണ്…. ഉമ്മ ഒന്ന് ചിരിച്ചു എന്റെ പ്ലേറ്റിൽ കുറച്ചുകൂടി മജ്ബൂസ് ഇട്ടുതന്നു… അത് ആർത്തിയോടെ കഴിച്ചു തീർത്തു  ഒരു കട്ടൻ ചായ കുടി കുടിച്ചു റൂമിലേക്ക് പോയി….

 ഒന്ന് മയങ്ങി വരുമ്പോൾ ആയിരുന്നു എന്റെ ഫോൺ റിംഗ് ചെയ്യുന്നു ഉറക പിച്ചിൽ ഞാൻ ഫോൺ എടുത്തു… ഹലോ ഇതാരാ….

 ഞാൻ നിന്റെ കാലൻ ഒന്ന് പോയെടാ….

 നീയാണോ എന്റെ കാലൻ…

 അതേല്ലോ…

Updated: January 7, 2022 — 10:39 am

20 Comments

  1. ????

  2. Mail ayachu paranjal mathi. Write to usil mail id und

    1. നിങ്ങളുടെ കൃഷ്ണവേണി യുടെ ഒരു ഫാൻ ആണ് ഞാൻ ❤❤

  3. Author നെയിം ഇബ്രാഹിം എന്നത് മാറ്റി zinan എന്ന് ചേർക്കാമോ

    1. Ithinu Reply ittatha mukalil aayipoyi.

      1. Thanks ragendu?

  4. Mumb ivide post cheythitulla story aano ith??

    1. ഈ സ്റ്റോറി ഇവിടെ ഇതിന് മുമ്പ് പോസ്റ്റ് ചെയ്തിട്ടില്ല

  5. Simple name nthekillum mathiyayirunu.
    Next part vegam ayiikottetta

  6. Kollaam.
    Nalla thamaasha, flow, ???
    Chila slang vartthamaanangal manassilaayillengilum (food etc too) sangathikal pidikitti

    1. Bro adipoli waiting for your next part

    2. Thanks ❤️❤️

  7. ❤️❤️❤️❤️?

  8. നന്നായിട്ടുണ്ട് ❣️. പേര് മാത്രം അങ്ങട് connect ചെയ്യാൻ പറ്റുന്നില്ല,,,, കാത്തിരിക്കുന്നു ?

    1. വരുന്ന പാർട്ടിയിൽ പേരൊക്കെ കണക്ട് ആയിക്കോളും ❤❤

Comments are closed.