? ഭാര്യ കലിപ്പാണ് ? [Zinan] 475

ഉത്തരവ് അമ്മ തമ്പുരാട്ടി…..

ഹായ് ഞാൻ ആഷിക് അഹ്മദ് ഇപ്പോൾ 23 വയസ്സായി പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് വീട്ടിലിരിക്കുകയാണ് പ്ലസ്ടു വരെ എങ്ങനെയൊക്കെ തട്ടിമുട്ടി പോയി അതിനുശേഷം കോളേജിൽ ഒരു കൊല്ലം പോയി അവിടെ അടിയായി സസ്പെൻഡ് വാങ്ങി പിന്നെ ഒരു മൂഡ്  ഇല്ലാത്തതുകൊണ്ട് പോയില്ല… അത്യാവശ്യം പൈസ ഒക്കെ ഉള്ള വീട്ടിൽ ആണ് ഞാൻ ജനിച്ചത് ഉപ്പാക്ക് ഹോട്ടലും റെഡിമെയ്ഡ് ഷോപ്പ് റിയൽ എസ്റ്റേറ്റ്  ഒക്കെ ആയി  പോവുന്നു…. എനിക്കൊരു ഇക്കയും അനിയത്തിയും ഉണ്ട് ഞങ്ങൾ മൂന്നു മക്കളാണ് ഇനി അവരെ കുറിച്ച് പറയാം..

      എന്റെ ഉപ്പാന്റെ പേര്   അഹ്‌മദ്‌ അലി ചെറിയടുത് ( വിട്ടു പേര് ആണ് )
 ഉപ്പാക്ക് ശരിക്കും എന്നെ ഇഷ്ടം ഒക്കെ തന്നെ പക്ഷേ അത് കാണിക്കില്ല എപ്പോ എന്തെങ്കിലും  പറഞ്ഞിട്ട് ചുടാക്കുക ബാക്കി രണ്ടു മക്കളോട്  സ്നേഹത്തില് പെരുമാറുക… 

ഉമ്മ സെറീന അഹ്മദ് നല്ലൊരു വീട്ടമ്മയാണ് എന്നെ വലിയ കാര്യമാണ്…

ഇനി നമ്മുടെ ചങ്ക്‌ സിസ്റ്റർ ആശിഫ അഹ്മദ് ആളൊരു കില്ലാടി യാ എന്നെ ഭയങ്കര ഇഷ്ടം ആണ് ഞങ്ങൾ തമ്മിൽ കണ്ടാൽ കീരിയും പാമ്പും പക്ഷേ അവൾക്ക് എന്നെയും എനിക്ക് അവളെയും പിരിയാൻ കഴിയാത്തത്ര സ്നേഹം ഉണ്ട്…എന്റെ രണ്ട് വയസ്സിന് ഇളയതാണ്….

ഇനി നമ്മുടെ ഇക്കാ ആളൊരു പിരിപോയ കേസ് പേര് മുഹമ്മദ്‌ അഫ്സൽ നല്ല പഠിപ്പി യാ മെക്കാനിക്കൽ എഞ്ചിനീയർ ആയി നാട്ടിൽ സെറ്റിൽ ആണ് ഒരു 26 വയസ്സ് കാണും ഭയങ്കര വിചാര ഓനിക്ന

 കഥയിലേക്ക് വരാം….

 ഉമ്മാന്റെ ഉപദേശങ്ങൾ മാനിച്ച് കൊണ്ട് എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷ് ആയി താഴെ സ്റ്റെയർ ഇറങ്ങി  വരുമ്പോൾ മുന്നിൽ നമ്മുടെ കടുവ അയ്യോ കാത്തോളീ പടച്ചോനെ…

ഡാ..ആശി  നിന്നോട് ഞാൻ പറഞ്ഞതല്ലേ രാവിലെ 9 മണിക്ക് ഹോട്ടൽ വരാൻ ഇപ്പോൾ സമയം എന്തായി 11:00 മണി നിനക്ക് ഇവിടെ എന്താ ഇത്ര മല മറിക്കുന്ന പണി നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല  വയസ്സ് 23 ആയി ഒരു ഉത്തരവാദിത്വമില്ലാതെ കിടന്നുറങ്ങി ജീവിച്ചോ എന്റെ മോൻ…

 അതില്ലേ ഉപ്പാ ഞാൻ രാവിലെ എണീച്ച് താ ഉമ്മാക്ക് തീരെ വയ്യ എന്ന് പറഞ്ഞതുകൊണ്ട്  അതുകൊണ്ട് വരാൻ വൈകിയത്…

 ഉമ്മാക്ക് എന്താ  പറ്റിയത്….

 ഓ അതോ അതൊന്നുമല്ല ഉപ്പാ ഗ്യാസ് കുടുങ്ങി  മിഡ്‌സിൻ കൊടുത് ഇപ്പോ കുഴപ്പമില്ല…

ഹ്മ്മ് … എന്നിട്ട് അവൾ എവിടെ ഡി… സറി…

ആയോ പെട്ടല്ലോ പടച്ചോനെ ഉമ്മ ഇപ്പോ  സത്യാo പറഞ്ഞാൽ എന്റെ കാര്യം അധോഗതി നീ എന്നെ കാത്തോളണേ….

 ഉമ്മ…എന്താ ഇക്കാ എന്നെ വിളിച്ചേ….

 ഡി… സറി… നിനക്ക് സുഖമില്ല എന്ന് ഇവൻ പറഞ്ഞല്ലോ…. ഇപ്പൊ എങ്ങനെയുണ്ട് ഹോസ്പിറ്റലിൽ പോണോ…

 ഉമ്മ   എന്നെ ഒന്നു തുറിച്ചു നോക്കി അതിന്റെ അർത്ഥം എനിക്ക് മനസ്സിലായി ശരിയാക്കി  തരാടാ കുട്ടാ…
 ഞാൻ കണ്ണുകൊണ്ട് പറയല്ലേ പ്ലീസ് കാലുപിടിച്ച് എന്നതുപോലെ ആക്ഷൻ കാണിച്ചു… അത് എന്റെ ഉമ്മാക്ക് ബോധിച്ചു….

 അതെനിക്ക് എനിക്ക് രാവിലെ സുഖം ഇല്ലേനു… ഇപ്പൊ കുഴപ്പമില്ല

ഹ്മ്മ്… ഡാ നീ വിട്ടോ ഹോട്ടലിൽ ആരുമില്ല എനിക്ക് വേറെ ഒരു സ്ഥലം വരെ പോണം ആശിഫ ഇപ്പൊ എത്തുമല്ലോ…

ഒരു മിനുറ്റ്.. ഞൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയിതിട്ടു വരാം…

ഹ്മ്മ് ആയിക്കോട്ടെ….

ഉമ്മ ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ… എന്ന് ഞാൻ ചോയിച്ചപ്പോ ഉമ്മാന്റെ എക്സ്പ്രഷൻ കാണണം… ഞൻ അങ്ങ് ഇല്ലാതായി…

ഇപ്പോ കുഴപ്പമൊന്നുമില്ല മോനെ…

സറി  ഞാൻ ഒന്നു പോയി കുളിക്കട്ടെ…

 ശരി ഇക്ക….

 ഞാൻ വേഗം മുകളിൽ കയറി എന്റെ ശ്വാസം നേരെ വിട്ടു ഹൊ പെട്ടേനെ എന്തോ ഭാഗ്യം ഉപ്പ വിശ്വസിച്ചു.. വേഗം ഒന്നു പോയി കുളിച്ചു ഡ്രസ്സ് ചെയ്തു എന്റെ rx 100 താക്കോൽ എടുത്തു കറക്കി കൊണ്ട് താഴെയിറങ്ങി ഉമ്മാ ഞാൻ പോയിട്ട് വരുന്നേ…..

Updated: January 7, 2022 — 10:39 am

20 Comments

  1. ????

  2. Mail ayachu paranjal mathi. Write to usil mail id und

    1. നിങ്ങളുടെ കൃഷ്ണവേണി യുടെ ഒരു ഫാൻ ആണ് ഞാൻ ❤❤

  3. Author നെയിം ഇബ്രാഹിം എന്നത് മാറ്റി zinan എന്ന് ചേർക്കാമോ

    1. Ithinu Reply ittatha mukalil aayipoyi.

      1. Thanks ragendu?

  4. Mumb ivide post cheythitulla story aano ith??

    1. ഈ സ്റ്റോറി ഇവിടെ ഇതിന് മുമ്പ് പോസ്റ്റ് ചെയ്തിട്ടില്ല

  5. Simple name nthekillum mathiyayirunu.
    Next part vegam ayiikottetta

  6. Kollaam.
    Nalla thamaasha, flow, ???
    Chila slang vartthamaanangal manassilaayillengilum (food etc too) sangathikal pidikitti

    1. Bro adipoli waiting for your next part

    2. Thanks ❤️❤️

  7. ❤️❤️❤️❤️?

  8. നന്നായിട്ടുണ്ട് ❣️. പേര് മാത്രം അങ്ങട് connect ചെയ്യാൻ പറ്റുന്നില്ല,,,, കാത്തിരിക്കുന്നു ?

    1. വരുന്ന പാർട്ടിയിൽ പേരൊക്കെ കണക്ട് ആയിക്കോളും ❤❤

Comments are closed.