??നീ…. സ്വയം തീ ആവുക?? [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 303

 

” എടോ ….. ഞാൻ അറിഞ്ഞില്ല … ദിവസവും ഇതുപോലെ എത്ര സംഭവങ്ങൾ …. ഒരാഴ്ചത്തെ ബ്രേക്കിങ് ന്യൂസ് അതു കഴിഞ്ഞാൽ പിന്നെ ആ വാർത്തയ്ക്ക് എന്ത് വില . നഷ്ടപ്പെടുന്നവർക്ക് അല്ലേ അതിന്റെ വേദന അറിയൂ …. എന്നിട്ട് അവന് എത്ര വർഷമാ കോടതി ശിക്ഷ വിധിച്ചത് . ”

 

ഗോപാലൻ നായർ ചോദിച്ചു …

 

” ഹ ….. ഹ …. ശിക്ഷ …. നിയമം …..
അന്ന് അവന്മാരെ വെറുതേ വിട്ടു എന്നറിഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞതാ അവന്മാരെ ശിക്ഷിക്കാത്ത കോടതി എന്നെയും ശിക്ഷിക്കില്ല എന്ന് … ജീവൻ അവൻ നിയമം പഠിച്ചവനാ ….

 

പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതി വിധിച്ചു അവൻ മനോരോഗിയാണെന്ന് …. അല്ല അവൻ തന്നെ സ്വയം വിധി തിരുത്തി കുറിച്ചു ……. ഈ ആഴ്ച അവന്റെ റിലീസാ …….. സർ സാറിന് ഇഷ്ടമല്ല എങ്കിൽ വേറെ വീട് അറൈൻജ് ചെയ്ത് തരാം ഒരു രണ്ട് ദിവസം വെയിറ്റ് ചെയ്യണം ”

 

അജയ് പറഞ്ഞു .

 

” താൻ എന്നോട് ക്ഷമിക്ക് ഞാനിതൊന്നും അറിഞ്ഞതല്ലല്ലോ …… എനിക്ക് ഈ വീട് മതി ….. ”

 

ഗോപാലൻ നായർ പറഞ്ഞു .

 

” എന്നാൽ ശരി സർ ഞാൻ ഇറങ്ങുവാ …..പാടത്ത് പണിക്കാർ ഉണ്ട് അവിടെ എത്തണം . ”

 

അജയ് അതും പറഞ്ഞ ശേഷം വീട് വിട്ട് ഇറങ്ങി
ആ മൺറോഡിലൂടെ മുന്നോട്ട് നടന്ന് ആ ഓടിട്ട വീടിന് മുന്നിൽ എത്തിയപ്പോൾ വീടിന് മുന്നിൽ ഒരു വശത്തായി അശ്വതിയുടെ അസ്ഥിത്തറ അവൻ കണ്ടു അതിന്റെ മുൻപിൽ നിൽകുന്ന പനിനീർ റോസയിൽ ഒരു പനിനീർ പൂവ് വിരിഞ്ഞിരിക്കുന്നു ….

 

‘ ഞാൻ ഒരു പൂവ് നിനക്ക് തന്ന് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ നീ ഇപ്പോഴും ജീവനോടെ എന്റെ കൂടെ ഉണ്ടാകുമായിരുന്നു അല്ലേ ….. ?’

 

അജയ് ആ അസ്ഥിതറ നോക്കി മനസ്സുകൊണ്ട് ചോദിച്ചു … അവന്റെ മിഴികളിൽ നിന്ന് അശ്രു കണങ്ങൾ പതിയെ നിലത്തേക്ക് പൊഴിഞ്ഞ് വീണു ഒടുവിൽ അത് മണ്ണിൽ അലിഞ്ഞ് ഇല്ലാതായി …..

 

അവൻ ആ മൺ പാതയിലൂടെ മനസ്സിലെ വേദനയും പേറി മുന്നോട്ട് നടന്നകന്നു…….

 

 

The End

 

 

സ്നേഹത്തോടെ ,

 

VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

74 Comments

  1. വിരഹ കാമുകൻ???

    ???

  2. എഴുതടോ ഇതിൻ്റെ ബാക്കി ഇത് നിറുത്തരുത്

    1. സഹോ ഇതിന് ബാക്കി ഇല്ല . മനസ്സിൽ തോന്നിയ ഒരു ചെറുകഥ അത്രേ ഉള്ളൂ . നന്ദി സാഹോ സ്നേഹത്തോടെ ,???

  3. Onnum parayanilla…ithile paranja pole ividathe niyamathinu onnum cheyanillenkil mammal thañne thee aavuka????????

  4. Onnum parayanilla…ithile paranja pole ividathe niyamathinu onnum cheyanillenkil mammal thañne thee aavuka????????

    1. ഹർഷേട്ടാ വളരെ സന്തോഷം …….????
      ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ചേട്ടൻ്റെ കമൻ്റ് ‘ വളരെ നന്ദി

Comments are closed.