??നീ…. സ്വയം തീ ആവുക?? [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 303

 

ലക്ഷ്മി പുതിയ വാടക വീട്ടിൽ ചായ ഒക്കെ ഇട്ട് കപ്പുകളിൽ ആക്കി അജയ് ശങ്കറിനും ഗോപാലൻ നായർക്കും കൊടുത്തു . ഓരോ കപ്പ് ചായയും എടുത്ത് ലക്ഷ്മിയും അർച്ചനയും അവരോടൊപ്പം ഹാളിലെ ചെയറിൽ ഇരുന്നു ….

 

” നല്ല സ്ഥലം ആണല്ലോടോ ഇവിടം മുഴുവൻ …… ”

 

ഗോപാലൻ നായർ അജയ് ശങ്കറിനോട് ചോദിച്ചു . അതിന് അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

 

” താൻ എന്താ ചെയ്യുന്നത് …. അന്ന് വീട് കാണാൻ വരാൻ എനിക്ക് പറ്റിയില്ലല്ലോ … സ്കൂളിലെ പ്യൂണാ പറഞ്ഞത് താൻ എല്ലാ കാര്യവും നോക്കിക്കോളും എന്ന് ……. ”

 

ഗോപാലൻ നായർ പറഞ്ഞു .

 

” സർ ഞാൻ കൃഷിയും പാർട്ടി പ്രവർത്തനവും അല്ലറ ചില്ലറ ഇതു പോലെ വീട് വാടകയ്ക്ക് ഏർപ്പാടാക്കി കൊടുത്തും ഒക്കെ അങ്ങനെ പോണു…… ”

 

അജയ് ശങ്കർ ഒരു പുഞ്ചിരിയോടെ പറഞ്ഞു .

 

” അതെന്താടോ ….. തനിക്ക് കുറച്ചു കൂടി നല്ലൊരു ജോലിക്ക് ശ്രമിച്ച് കൂടെ …..? ”

 

ഗോപാലൻ നായർ അജയ് ശങ്കറിനോട് ചോദിച്ചു .

 

” സർ എനിക്ക് ടെക്നോ പാർക്കിൽ HR എക്സിക്യൂട്ടീവായി ജോലി ഉണ്ടായിരുന്നതാ ….. ഞാൻ അത് കളഞ്ഞു … എനിക്ക് ഒരു ഫാനിന്റെ ചുവട്ടിൽ ഇരുന്ന് ജോലി എടുക്കുന്നത് ഇഷ്ടമല്ല . കൃഷി അതാ ഇഷ്ടം ….. ”

 

അജയ് ശങ്കർ ഒരു പുഞ്ചിരിയോടെ പറഞ്ഞു …. അതിന് ഗോപാലൻ നായരും ഒന്ന് പുഞ്ചിരിച്ചു , ഇപ്പോഴും ഇതു പോലെ ചിന്തിക്കുന്ന ചെറുപ്പക്കാർ
ഉണ്ടല്ലോ എന്ന അതിശയത്തിൽ .

 

” അയൽക്കാരൊക്കെ എങ്ങനെയാ മോനെ ….. ?”

 

ലക്ഷ്മിയാണ് അജയിയോട് …. ചോദിച്ചത്

 

” ആന്റി …. ഇവിടെ അപ്പുറത്ത് ആ ഒരു വീടെ തൊട്ട് അടുത്തതായി ഉള്ളൂ …. ബാക്കിയൊക്കെ രണ്ട് മൂന്ന് നിലങ്ങൾക്ക് അപ്പുറത്താ ….. ”

 

അജയ് ജനാലയിലൂടെ തൊട്ടപ്പുറത്തെ ഒരു ഓടിട്ട വീട് നോക്കിക്കൊണ്ട് പറഞ്ഞു ……

 

” അവരെങ്ങനെയാ മോനേ ….. ആരൊക്കെ ഉണ്ട് അവിടെ …..? ”

 

ലക്ഷ്മി വീണ്ടും ചോദിച്ചു.

 

അവിടെ നിങ്ങളുടെ പ്രായത്തിലുള്ള ദമ്പതികൾ മാത്രമേ ഇപ്പൊ ഉള്ളൂ ……

 

അജയ് പറഞ്ഞു .

 

” മോനേ അവർക്ക് മക്കൾ ഇല്ലേ …… ”

 

ലക്ഷ്മി വീണ്ടും ചോദിച്ചു.

 

” ഉണ്ടായിരുന്നു , ഇളയത് അശ്വതി അവൾ രണ്ട് വർഷം മുൻപ് മരിച്ചു . പിന്നെ മുത്തത് ജീവൻ എന്റെ കൂട്ടുകാരനാ…. അവൻ ഇപ്പൊ ജയിലിലാ …. ”

 

അജയ് അൽപം സങ്കടത്തോടെ പറഞ്ഞു.

 

74 Comments

  1. വിരഹ കാമുകൻ???

    ???

  2. എഴുതടോ ഇതിൻ്റെ ബാക്കി ഇത് നിറുത്തരുത്

    1. സഹോ ഇതിന് ബാക്കി ഇല്ല . മനസ്സിൽ തോന്നിയ ഒരു ചെറുകഥ അത്രേ ഉള്ളൂ . നന്ദി സാഹോ സ്നേഹത്തോടെ ,???

  3. Onnum parayanilla…ithile paranja pole ividathe niyamathinu onnum cheyanillenkil mammal thañne thee aavuka????????

  4. Onnum parayanilla…ithile paranja pole ividathe niyamathinu onnum cheyanillenkil mammal thañne thee aavuka????????

    1. ഹർഷേട്ടാ വളരെ സന്തോഷം …….????
      ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ചേട്ടൻ്റെ കമൻ്റ് ‘ വളരെ നന്ദി

Comments are closed.